- Home
- /
- Bahrain
- /
- Association
ആഴ്ച കൊണ്ട് അദ്ഭുതം സൃഷ്ടിച്ച് കെ എം സി സി ബഹ്റൈന്‍
'വയനാടിന്റെ കണ്ണീരൊപ്പാന്‍' മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വയനാടിന്റെ സമഗ്ര പുനരധിവാസ പദ്ധതിയുടെ ഫണ്ടിലേക്ക് കെ എം സി സി ബഹ്റൈന്‍ നല്കുന്ന ഫണ്ടിലേക്ക് ആദ്യ ഗഡുവായി ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കെ എം സി സി ബഹ്റൈന്‍ പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് എ ഹബീബ് റഹ്മാനും ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങരയും ചേര്‍ന്നു കൈമാറി. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ചടങ്ങില്‍ പി. […]
- Share
- Tweet
- Telegram
- LinkedIniiiii
'വയനാടിന്റെ കണ്ണീരൊപ്പാന്‍' മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വയനാടിന്റെ സമഗ്ര പുനരധിവാസ പദ്ധതിയുടെ ഫണ്ടിലേക്ക് കെ എം സി സി ബഹ്റൈന്‍ നല്കുന്ന ഫണ്ടിലേക്ക് ആദ്യ ഗഡുവായി ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കെ എം സി സി ബഹ്റൈന്‍ പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് എ ഹബീബ് റഹ്മാനും ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങരയും ചേര്‍ന്നു കൈമാറി. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ചടങ്ങില്‍ പി. കെ. കുഞ്ഞാലികുട്ടി, പി. എം. എ സലാം, ഡോ. എം. കെ മുനീര്‍, സി. ടി. അഹമ്മദലി, ആബിദ് ഹുസൈന് തങ്ങള്‍ തുടങ്ങിയ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഫണ്ട് കൈമാറിയത്. കെ എം സി സി സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് കാട്ടില്‍ പീടികയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
2-8-2024 വെള്ളിയാഴ്ച പാണക്കാട് നടന്ന പ്രഖ്യാപനം കഴിഞ്ഞു ഒരാഴ്ച്ച പൂര്‍ത്തിയാകും മുമ്പ് തന്നെ ആദ്യ ഗഡു കൈമാറാന്‍ കഴിഞ്ഞത് കെ എം സി സി ബഹ്റൈന്‍ ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടായിരുന്നു. കെ എം സി സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ വയനാട് പുനരധിവാസ ഫണ്ട് ശേഖരത്തിന്റെ ആഹ്വാനം ജില്ലാ ഏരിയ മണ്ഡലം പ്രവര്‍ത്തകര്‍ ഏറ്റെടുത്ത തോടുകൂടിയാണ് സമയബന്ധിതമായി ഫണ്ട് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത്.