- Home
- /
- Bahrain
- /
- Association
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികള്ക്ക്പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ 'സ്നേഹസ്പര്‍ശം'
ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈന്‍ -പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ ആഭ്യമുഖ്യത്തില്‍ വയനാട്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായുള്ള സഹായം 'സ്നേഹസ്പര്‍ശം' വയനാട് ജില്ലാ ശിശു ക്ഷേമ സമിതി കാര്യാലയത്തിന് കൈമാറി. ദുരന്തത്തില്‍ ഒറ്റപെട്ടു പോയവരും ഉറ്റവര്‍ നഷ്ടപ്പെട്ടു പോയവരുമായ കുട്ടികള്‍ക്കായി ക്യാമ്പുകളില്‍ ഒരുക്കിയ കുട്ടിയിടത്തിനു ആവശ്യമായ വിവിധ ഇനം കളിക്കോപ്പുകള്‍, ചിത്രരചനാപുസ്തകങ്ങള്, കളര്‍ പെന്സിലുകള്, തുടങ്ങിയ വിവിധ ഇനം സാധനങ്ങള്‍ ആണ് നല്‍കിയത്. പ്രകൃതി ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട് ഇനിയെന്ത് എന്ന […]
- Share
- Tweet
- Telegram
- LinkedIniiiii
ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈന്‍ -പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ ആഭ്യമുഖ്യത്തില്‍ വയനാട്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായുള്ള സഹായം 'സ്നേഹസ്പര്‍ശം' വയനാട് ജില്ലാ ശിശു ക്ഷേമ സമിതി കാര്യാലയത്തിന് കൈമാറി. ദുരന്തത്തില്‍ ഒറ്റപെട്ടു പോയവരും ഉറ്റവര്‍ നഷ്ടപ്പെട്ടു പോയവരുമായ കുട്ടികള്‍ക്കായി ക്യാമ്പുകളില്‍ ഒരുക്കിയ കുട്ടിയിടത്തിനു ആവശ്യമായ വിവിധ ഇനം കളിക്കോപ്പുകള്‍, ചിത്രരചനാപുസ്തകങ്ങള്, കളര്‍ പെന്സിലുകള്, തുടങ്ങിയ വിവിധ ഇനം സാധനങ്ങള്‍ ആണ് നല്‍കിയത്.
പ്രകൃതി ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട് ഇനിയെന്ത് എന്ന ചിന്തയില്‍ ഇരിക്കുന്ന മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം അന്വേഷണവുമായി വരുന്ന പൊതുജനങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നത് കുട്ടികളാണ്. സംഭവവുമായി ബന്ധപ്പെട്ട ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളും കാഴ്ചകളും അവരെ കൂടുതല്‍ തളര്‍ത്തിയേക്കാം.
പേടിപ്പെടുത്തുന്ന രാത്രിയുടെ ഓര്‍മ്മകളില്‍ നിന്നും ജനത്തിരക്കില്‍ നിന്നും മാറി കുട്ടികള്‍ക്ക് വിവിധ കളികള്‍ , ചിത്രരചന കളറിംഗ് ബുക്കുകള്‍ തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം. കൂടാതെ കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കുന്നതിനായുള്ള വിവിധ പരിപാടികളും കുട്ടിയിടത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. നിലവില്‍ വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍12 ക്യാമ്പുകളിലാണ് കുട്ടിയിടം ഒരുക്കിയിട്ടുള്ളത്.
കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈന്‍ -പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ ജനറല്‍ സെക്രട്ടറി പ്രജി, ട്രെഷറര്‍ മുസ്തഫ കുന്നുമ്മല്‍, ജോയിന്റ് സെക്രട്ടറി ശ്രീശന്, അഷ്റഫ് എന്‍ കെ എന്നിവര്‍ നേതൃത്വം നല്കി.