ബഹ്റിന്‍ മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ്മ ആചരിച്ചു കൊണ്ടുള്ള ദുഃഖ വെള്ളി ശുശ്രൂഷകള്‍ ഇന്ന് രാവിലെ 8 മണി മുതല്‍ ഇസാടൗണിലുള്ള സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ വെച്ച് നടന്നു.

സ്‌കൂള്‍ മൈതാനിയില്‍ നടന്ന പാപപരിഹാര പ്രദക്ഷിണത്തിന് ശേഷം (കുരിശിന്റെ വഴി) തുടര്‍ന്നു നടന്ന ശുശ്രൂഷകള്‍ക്ക് മനാമ തിരുഹൃദയ ദേവാലയം വികാരി Fr. ഫ്രാന്‍സിസ് ജോസഫ് OFM Cap. മുഖ്യ കാര്‍മികത്വം വഹിക്കുകയും ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ റെക്ടര്‍ ഫാ. സജി തോമസ് OFM Cap., ഫാ. ജോണ്‍ ബ്രിട്ടോ, ഫാ. ലിജോ ഏബ്രഹാം, ഫാ. സെബാസ്റ്റ്യന്‍ ഐസക്ക് എന്നിവരുടെ സഹ കാര്‍മികത്വത്തില്‍ പീഡാനുഭവ ചരിത്ര വായനകള്‍, കുരിശാരാധന, വി. കുര്‍ബാന സ്വീകരണവും കുരിശു രൂപം വണങ്ങലും നടന്നു.

അതിനു ശേഷം സ്‌കൂള്‍ മൈതാനിയില്‍ കര്‍ത്താവിന്റെ ശരീരവും വഹിച്ചു കൊണ്ടുള്ള നഗരി കാണിക്കലില്‍ വൈദികരും 7000ത്തില്‍അധികം വരുന്ന വിശ്വാസ സമൂഹവും പങ്കെടുത്തു.