മനാമ: അല്‍ഫുര്‍ഖാന്‍ സേന്റര്‍ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ഖുര്‍ആന്‍ ജീവിത ദര്‍ശനം' എന്ന ശീര്‍ഷകത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. പരിപാടിയില്‍ പ്രസിദ്ധ പ്രഭാഷകനും ദാറുല്‍ ബയ്യിന ഡയരക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷയമവതരിപ്പിച്ച് സംസാരിച്ചു. ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്ന് മാനവരാശിക്ക് നല്‍കപ്പെട്ട ഒരു അമാനത്താണെന്നും അത് മനസ്സിലാക്കുകയും ജീവിതത്തില്‍ ഉള്‍കൊള്ളുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് ഉനൈസ് പാപ്പിനിശ്ശേരി ഓര്‍മിപ്പിച്ചു.

അദ്ലിയയിലെ അല്‍ഫുര്‍ഖാന്‍ ഹാളില്‍ നടന്ന പരിപാടി അല്‍ ഫുര്‍ഖാന്‍ സെന്റര്‍ മലയാളം വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം ഉല്‍ഘാടനം ചെയ്തു. മൂസാ സുല്ലമി, അബ്ദുല്‍ ലത്തീഫ് അഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ദഅ് വ വകുപ്പ് സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് സ്വാഗതവും ജനറല്‍ സെക്രട്ടറി മനാഫ് കബീര്‍ നന്ദി പ്രകാശനവും നടത്തി.

ബഷീര്‍ മദനി, സുഹൈല്‍ അബ്ദുല്‍റഹ് മാന്‍, അബ്ദുള്‍ സലാം ബേപ്പൂര്‍, ആരിഫ് അഹ്മദ്, അബ്ദുള്‍ ബാസിത്ത് അനാരത്ത്, യൂസുഫ് കെ പി, ഇക്ബാല്‍ അഹമ്മദ്, മുബാറക് വികെ, ആദില്‍ അഹ്മദ്, ഫാറൂഖ് മാട്ടൂല്‍, അനൂപ് റഹ്മാന്‍ തിരൂര്‍, മാഹിന്‍ കൊയ് ലാണ്ടി, അബ്ദുള്ള കുഞ്ഞി, മോഹി യുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.