മനാമ : ബഹ്റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി നിയമിതനായ വെരി. റവ. ഫാ. സ്ലീബാ പോള്‍ കോര്‍ എപ്പിസ്‌ക്കോപ്പ വട്ടവേലിക്ക് സ്വീകരണവും, കഴിഞ്ഞ രണ്ട് വര്‍ഷക്കാലം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ഇടവക വികാരി റവ. ഫാ. ജോണ്‍സ് ജോണ്‍സണ്‍ അച്ചന് യാത്ര അയപ്പും ഇടവക നല്‍കി.

ഇടവക വൈസ് പ്രസിഡന്റ് ബെന്നി പി. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിങ്ങില്‍ ഐ. സി. ആര്‍. എഫ്. ചെയര്‍മാന്‍ വി. കെ. തോമസ്, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.

റവ. ഫാ. ജേക്കബ് കല്ലുവിള (വികാര്‍, മലങ്കര കാത്തലിക് ചര്‍ച്ച് ), റവ. ഫാ. അനൂപ് കെ. സാം ( വികാര്‍, സി. എസ്. ഐ. സൗത്ത് കേരള ഡായോസിസ് ), റവ. ഫാ. മാത്യു ഡേവിഡ് (വികാര്‍, സി. എസ്. ഐ. മലയാളി പാരീഷ് ), റവ. ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍ (വികാര്‍, സെന്റ് ഗ്രീഗറിയോസ് ക്‌നാനായ ചര്‍ച്ച് ), ഡീക്കന്‍ മാത്യൂസ് ചെറിയാന്‍, ഭക്ത സംഘടനാ ഭാരവാഹികളായ ചാണ്ടി ജോഷ്വാ (സണ്ടേ സ്‌കൂള്‍ ), ജിന്‍സ് പി. ജിമ്മി ( യൂത്ത് അസോസിയേഷന്‍ ), ജോജി സൂസന്‍ മാണി (വനിതാ സമാജം ), മനു തോമസ് (സോഷ്യല്‍ സര്‍വീസ് ലീഗ് ), അന്‍സാ ബിനോയ് (മെഡിക്കല്‍ വിങ് ) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

വെരി. റവ. ഫാ. സ്ലീബാ പോള്‍ കോര്‍ എപ്പിസ്‌ക്കോപ്പ വട്ടവേലിയും, റവ. ഫാ. ജോണ്‍സ് ജോണ്‍സണ്‍ അച്ചനും ആശംസകള്‍ക്കും, അനുമോദനങ്ങള്‍ക്കും മറുപടി പ്രസംഗം നടത്തി. ഇടവക സെക്രട്ടറി മനോഷ് കോര സ്വാഗതവും, ട്രസ്റ്റി ജെന്‍സണ്‍ ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി.