- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഇടവക പെരുന്നാള്‍ കോടിയേറി
മനാമ: ബഹ്റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവക പെരുന്നാള്‍ ജൂണ്‍ 28 ശനിയാഴ്ച്ച ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടുന്നു. ഇടവക പെരുന്നാളിന് മുന്നോടിയായി 20/06/2025 വെള്ളിയാഴ്ച്ച വി. കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി വെരി. റവ. സ്ലീബാ പോള്‍ കോറെപ്പിസ്‌ക്കോപ്പ വട്ടവേലില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയര്‍ത്തി.
റവ. ഫാ. ജാന്‍സണ്‍ കുറുമറ്റത്തില്‍, ഡീക്കന്‍ മാത്യൂസ് ചെറിയാന്‍, വൈസ് പ്രസിഡന്റ് ശ്രീ. ബെന്നി പി. മാത്യു, സെക്രട്ടറി ശ്രീ. മനോഷ് കോര, ട്രഷറര്‍ ശ്രീ. ജെന്‍സണ്‍ ജേക്കബ്, മറ്റ് മാനേജിങ് കമ്മറ്റി ഭാരവാഹികള്‍, ഇടവക അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ സന്നിഹിതരായിരുന്നു. ജൂണ്‍ 20 മുതല്‍ പെരുന്നാള്‍ ദിനമായ ജൂണ്‍ 28 വരെയുള്ള ദിവസങ്ങളിലെ പ്രധാന പരിപാടികള്‍ ചുവടെ ചേര്‍ക്കുന്നു.
ജൂണ്‍ 25 ബുധന്‍ - 7:30 മുതല്‍
വി. ദൈവ മാതാവിനോടും, വി. ശ്ലീഹാന്മാരോടും ഉള്ള മധ്യസ്ഥ പ്രാര്‍ത്ഥന.
ജൂണ്‍ 26 വ്യാഴം - 6:45 pm മുതല്‍ 9:00 pm വരെ സന്ധ്യാ നമസ്‌ക്കാരം, ഗാന ശുശ്രൂഷ, ധ്യാനം
ജൂണ്‍ 27 വെള്ളി - 6:45 am പ്രഭാത പ്രാര്‍ത്ഥന,
8:00 am വി. കുര്‍ബാന
ജൂണ്‍ 27 വെള്ളി - 6:45 pm മുതല്‍ 9:00 pm വരെ സന്ധ്യാ നമസ്‌ക്കാരം, ഗാന ശുശ്രൂഷ, ധ്യാനം
ജൂണ്‍ 28 ശനി - 6:30 pm സന്ധ്യാ നമസ്‌ക്കാരം
7:30 pm വി. മൂന്നിന്മേല്‍ കുര്‍ബാന
ആശിര്‍വാദം,
നേര്‍ച്ച
കൊടിയിറക്ക്
എന്നിങ്ങനെ ആയിരിക്കും പെരുന്നാള്‍ ദിനങ്ങളിലെ ക്രമീകരണങ്ങള്‍ എന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.