പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപൊലീത്തയും പരിശുദ്ധ പരുമല തിരുമേനിയുടെ പിന്‍ഗാമിയും ആയ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ പ്രഥമ സന്ദര്‍ശനത്തിനായി ബഹ്റിന്റെ മണ്ണില്‍ എത്തിച്ചേരുന്നു.

ഒക്ടോബര്‍ മാസം 23 ആം തീയതി രാവിലെ 6:40ന് ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന ബാവയെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ തേവദോസിയോസ് തിരുമേനിയും, ഇടവക വികാരി വന്ദ്യ സ്ലീബാ പോള്‍ കോര്‍എപ്പിസ്‌ക്കോപ്പ വട്ടവേലിയും, പള്ളി ഭാരവാഹികളും, ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ച് ദൈവാലയത്തിലേക്ക് ആനയിക്കുന്നു. തുടര്‍ന്ന് വൈകുന്നേരം 7:00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോട് കൂടി മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃദീയന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപന ശുശ്രൂഷയും നടത്തപ്പെടുന്നു.

ഒക്ടോബര്‍ 24 ആം തീയതി വെള്ളിയാഴ്ച്ച രാവിലെ 6:45 ന് പ്രഭാത നമസ്‌ക്കാരവും, തുടര്‍ന്ന് 8 മണിക്ക് ശ്രേഷ്ഠ ബാവാ വി. കുര്‍ബാന അര്‍പ്പിക്കുന്നു.

ഒക്ടോബര്‍ 24 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും അനുമോദന സമ്മേളനവും സല്‍മാബാധിലുള്ള ഗള്‍ഫ് എയര്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ബഹ്റൈന്‍ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ പാത്രിയാര്‍ക്കല്‍ വികാര്‍ അഭിവന്ദ്യ മാത്യൂസ് മോര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ബഹ്റിനിലെ ഇന്ത്യന്‍ സ്ഥാനപതി H. E. Mr. വിനോദ് കെ ജേക്കബ് മുഖ്യ അഥിതി ആയിരിക്കും. ബഹ്റിന്‍ ഗവണ്‍മെന്റ് പ്രതിനിധികള്‍ സമ്മേളനത്തില്‍ ആദിത്യമരുളും.

H. E. Bishop Aldo Barardi(Apostolic Vicar of Northern Arabia ), ഇടവക വികാരി വെരി. റവ. സ്ലീബാ പോള്‍ കോര്‍എപ്പിസ്‌ക്കോപ്പ വട്ടവേലില്‍, ബഹ്റിനിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക നായകന്മാര്‍ വിവിധ സഭ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ചലച്ചിത്ര പിന്നണി ഗായിക മൃദുലാ വാര്യര്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം അരവിന്ദ്, ഗായകന്‍ ജോയ് സൈമണ്‍ തുടങ്ങിയവര്‍ അണിയിച്ചൊരുക്കുന്ന സിംഫോണിയ - 2025 എന്ന ഗാന സന്ധ്യ സമ്മേളനത്തോട് അനുബന്ധിച്ച് അരങ്ങേറുന്നു.

ഗള്‍ഫ് എയര്‍ ക്ലബ്, സല്‍മാബാദില്‍ പ്രൗഡ ഗംഭീരമായ സ്വീകരണവും, അനുമോദന സമ്മേളനവും ആണ് ഒരുക്കിയിരിക്കുന്നത് എന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികളായ ബെന്നി. പി. മാത്യു ( വൈസ് പ്രസിഡന്റ് ) മനോഷ് കോര (സെക്രട്ടറി ) ജെന്‍സണ്‍ ജേക്കബ് (ട്രസ്റ്റി ) സാബു പൗലോസ് (ജോയിന്റ് ട്രസ്റ്റി ) എല്‍ദോ വി. കെ. (ജോയിന്റ് സെക്രട്ടറി ) കമ്മറ്റി ഭാരവാഹികളായ . ലിജോ കെ അലക്‌സ്, . ബിജു തേലപ്പിള്ളി, പ്രിനു കുര്യന്‍, , ലൗലി തമ്പി, , ജിനോ സ്‌കറിയ,, ജയ്‌മോന്‍ തങ്കച്ചന്‍, ആന്‍സണ്‍ പി. ഐസക്ക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

മനോഷ് കോര - 33043810