മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ക്രിസ്തുമസ് - പുതുവത്സര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാനായി എത്തിച്ചേര്‍ന്ന മലങ്കര സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായെ കത്തീഡ്രല്‍ വികാരി ഫാ. ജേക്കബ് തോമസ്, സഹ വികാരി ഫാ. തോമസുകുട്ടി പി എന്‍, 2024 വര്‍ഷത്തെ കത്തീഡ്രല്‍ ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം, 2025 വര്‍ഷത്തെ ട്രസ്റ്റി സജി ജോര്‍ജ്ജ്, സെക്രട്ടറി ബിനു എം ഈപ്പന്‍, 2024-2025 വര്‍ഷത്തെ മാനേജിങ് കമ്മറ്റി അംഗങ്ങള്‍, അധ്യാത്മീക സംഘടന ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. 24 ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതല്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വച്ച് ക്രിസ്തുമസ് ശുശ്രൂഷകള്‍ നടത്തപ്പെടുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.