- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
വര്‍ക്ക് പെര്‍മിറ്റ് വിസ നല്‍കാമെന്നു പറഞ്ഞ് വിസിറ്റിംഗ് വിസയിലെത്തിച്ച് കബളിക്കപ്പെട്ടയാളെ നാട്ടിലെത്തിച്ചു
രണ്ടര ലക്ഷം രൂപ വരെ ഓരോരുത്തരും ചിലവാക്കി വര്‍ക്ക് പെര്‍മിറ്റ് വിസ നല്‍കാമെന്നു പറഞ്ഞ് മല്‍ട്ടീ എന്ട്രീ വിസിറ്റ് വിസയില്‍ എത്തി കബളിപ്പിക്കപ്പെട്ട കോട്ടയം സ്വദേശിയെ നാട്ടിലെത്തിച്ചു.
ഇത്രയും ഭീമമായ തുക നല്കി കോട്ടയം സ്വദേശികളായ 3 പേരുള്‍പ്പെടെ 4 പേരെയാണ് ഇങ്ങനെ ബഹ്റിനില്‍ കൊണ്ടുവന്നത്. ഇവര്‍ക്ക് വിസമാറ്റികൊടുക്കാമെന്നു പറഞ്ഞ് നാട്ടില്‍നിന്നു രണ്ടര ലക്ഷം രൂപ വരെ ഓരോരുത്തരുടേയും പക്കല്‍നിന്നു മേടിക്കുകയും, വിസിറ്റ് വിസ യാത്രാവേളയില്‍ കൈവശം വക്കേണ്ടുന്ന തുകയായ 300 ദിനാറും ബഹ്റൈനില്‍ എത്തിയ ഉടനെ വിസ നല്കിയ വ്യക്തി എല്ലാവരുടേയും കയ്യില്‍ നിന്നും കൈവശപ്പെടുത്തുകയും ചെയ്തു. ഇവിടെ എത്തിയ ഇവര്‍ക്ക് വിസമാറ്റികൊടുക്കാന്‍ തയ്യാറാകാതെ ഈ കാലയളവില്‍ ഇവരെകൊണ്ട് നിയമവിരുദ്ധമായി ജോലികള്‍ ചെയ്പ്പിക്കുകയും ചെയ്തു. ജോലിചെയ്തതിന്റെ ശമ്പളമോ താമസമോ ഭക്ഷണമോ നല്കാന് ഇദ്ദേഹം തയ്യാറായില്ല. പൈസ ചോദിക്കുമ്പോള്‍ അവരോടും നാട്ടിലും വിളിച്ച ഭീഷണിപ്പെടുത്തുകയായിരുന്നു.
പലരുടേയും കാരുണ്യത്താല്‍ കഴിഞ്ഞിരുന്ന ഇവരുടെ വിസിറ്റിംഗ് വിസാകാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ പ്രയാസത്തിലായ കോട്ടയം സ്വദേശിളായ 2 പേരെ സുമ്മനസ്സുകളുടെ സഹയാത്താല്‍ നാട്ടിലേക്ക് കഴിഞ്ഞദിവസം മടക്കി അയച്ചിരുന്നു. അടുത്ത ഒരാളെ കോട്ടയം ജില്ലാപ്രവാസി കൂട്ടായ്മയുടെ സഹായത്താല്‍ ഇന്നലെ നാട്ടിലേക്ക് അയച്ചു. അദ്ദേഹത്തിനുള്ള ടിക്കറ്റും ഒരു ചെറിയ സഹായവും കോട്ടയം കൂട്ടായ്മയും അതോടൊപ്പം ഹോപ്പ് ബഹ്റൈന്റെ നാട്ടിലെ പ്രിയപെട്ടവര്ക്കായുള്ള സ്നേഹസമ്മാനമായ ഗള്‍ഫ് കിറ്റും ചെറിയ സഹായവും നല്കി..
ഇനി ഒരു കണ്ണൂര്‍ സ്വദേശിയും കൂടി നാട്ടിലേക്ക് പോകുവാനുണ്ട്.. അദ്ദേഹത്തെ നാട്ടിലെത്തിക്കുവാന്‍ വേണ്ട കാര്യങ്ങള്‍ പലകൂട്ടായ്മയുടേയും സഹകരണത്തോടെ ചെയ്തുവരുന്നു.
ഈ സത്കര്‍മ്മത്തിനു സഹായിച്ച എല്ലാ സുമനസുകള്‍ക്കും നന്മകള് നേരുന്നു.