- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലീൻ ഷേവിൽ പ്രഭാസ്; ഭല്ലാലദേവനും ദേവസേനയും ഒപ്പം: മഹേന്ദ്ര ബാഹുബലിക്കൊപ്പം അനുഷ്‌ക ശർമയും റാണ ദഗുബാട്ടിയും വീണ്ടുമെത്തി; രവീണ ടണ്ടൻ പുറത്തുവിട്ട ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഹൈദരാബാദ്: മഹേന്ദ്ര ബാഹുബലിയും ദേവസേനയും ഭല്ലാലദേവനും വീണ്ടും ഒരുമില്ല. ബാഹുബലിയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പടരുന്നതിനിടെയാണ് ഒത്തുചേരൽ. അതുകൊണ്ട് തന്നെ ബാഹുബലി ടീം ഒരിക്കൽക്കൂടി ഒന്നിച്ചതിനെ കുറിച്ച് ചർച്ചയും സജീവമാകുന്നു. എസ്.എസ്.രാജമൗലി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ എക്കാലത്തെയും മികച്ച ചിത്രത്തിൽ പ്രഭാസും അനുഷ്‌ക ശർമയും റാണ ദഗുബാട്ടിയും ഒരുമിച്ചെത്തിയപ്പോൾ അത് എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി. ബാഹുബലി സിനിമയുടെ വിജയ ആഘോഷങ്ങളിൽ മൂവരും ഒന്നിച്ച് പങ്കെടത്തിരുന്നു. പക്ഷേ അതിനുശേഷം മൂവരെയും ഒരുമിച്ച് കാണാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല. ആരാധകരുടെ ആഗ്രഹം നടി രവീണ ടണ്ടനാണ് സഫലമാക്കുന്നത്. പ്രഭാസും അനുഷ്‌കയും റാണയും ഒന്നിച്ച ചിത്രം രവീണ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഹൈദരാബാദിലാണ് മൂവരും വീണ്ടും ഒന്നിച്ചു കൂടിയത്. റാണ പകർത്തിയ സെൽഫിയാണ് രവീണ ആരാധകർക്കായി പങ്കുവച്ചത്. ക്ലീൻ ഷേവിലാണ് പ്രഭാസ് ചിത്രത്തിലുള്ളത്. തന്റെ പുതിയ ചിത്രമായ സാഹോയ്ക്ക് വേണ്ടിയാണ് പ്രഭാസ് ക്ലീൻ
ഹൈദരാബാദ്: മഹേന്ദ്ര ബാഹുബലിയും ദേവസേനയും ഭല്ലാലദേവനും വീണ്ടും ഒരുമില്ല. ബാഹുബലിയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പടരുന്നതിനിടെയാണ് ഒത്തുചേരൽ. അതുകൊണ്ട് തന്നെ ബാഹുബലി ടീം ഒരിക്കൽക്കൂടി ഒന്നിച്ചതിനെ കുറിച്ച് ചർച്ചയും സജീവമാകുന്നു.
എസ്.എസ്.രാജമൗലി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ എക്കാലത്തെയും മികച്ച ചിത്രത്തിൽ പ്രഭാസും അനുഷ്‌ക ശർമയും റാണ ദഗുബാട്ടിയും ഒരുമിച്ചെത്തിയപ്പോൾ അത് എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി. ബാഹുബലി സിനിമയുടെ വിജയ ആഘോഷങ്ങളിൽ മൂവരും ഒന്നിച്ച് പങ്കെടത്തിരുന്നു. പക്ഷേ അതിനുശേഷം മൂവരെയും ഒരുമിച്ച് കാണാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല. ആരാധകരുടെ ആഗ്രഹം നടി രവീണ ടണ്ടനാണ് സഫലമാക്കുന്നത്.
പ്രഭാസും അനുഷ്‌കയും റാണയും ഒന്നിച്ച ചിത്രം രവീണ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഹൈദരാബാദിലാണ് മൂവരും വീണ്ടും ഒന്നിച്ചു കൂടിയത്. റാണ പകർത്തിയ സെൽഫിയാണ് രവീണ ആരാധകർക്കായി പങ്കുവച്ചത്. ക്ലീൻ ഷേവിലാണ് പ്രഭാസ് ചിത്രത്തിലുള്ളത്. തന്റെ പുതിയ ചിത്രമായ സാഹോയ്ക്ക് വേണ്ടിയാണ് പ്രഭാസ് ക്ലീൻ ഷേവ് സ്വീകരിച്ചതെന്നാണ് കരുതുന്നത്.
ഷൂട്ടിങ് പുരോഗമിക്കുന്ന സാഹോയിൽ ശ്രദ്ധാ കപൂറാണ് ചിത്രത്തിലെ നായിക. അനുഷ്‌കയെയാണ് ആദ്യം നായികയായി തീരുമാനിച്ചതെങ്കിലും പിന്നീട് ശ്രദ്ധയ്ക്ക് നറുക്കു വീഴുകയായിരുന്നു. ഭഗന്മതിയാണ് അനുഷ്‌കയുടെ അടുത്ത ചിത്രം.