കുവൈത്ത്: വളരുന്ന ലോകവും നിരസിക്കപ്പെടുന്ന മൂല്യങ്ങളും എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ബഹുജന സംഗമം നാളെ വൈകുന്നേരം 6 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പ്രമുഖ വിദ്യാഭ്യാസ കൗൺസിലറും ഡി.വി.എച്ച്.എസ്.ഇ സംസ്ഥാന പ്രൊജക്റ്റ് ഓഫീസറുമായ ഡോ. രജിത്ത് കുമാർ സംഗമത്തിലെ മുഖ്യാതിഥിയായിരിക്കും. വിവിധ സംഘടന നേതാക്കളും സംഗമത്തിൽ പങ്കെടുക്കും. കുവൈത്തിലെത്തിയ ഡോ. രജിത് കുമാറിന് ഐ.ഐ.സി ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരണം നൽകി.

ഫോക്കസ് ഇന്റർ നാഷണൽ കുവൈത്ത് വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് സംഘടിപ്പിക്കുന്ന ലൈഫ് ഹാക്ക് ഇൻട്രാക്റ്റീവ് കൗൺസിലിങ് സെഷനിൽ ഡോ. രജിത്ത് കുമാർ സംസാരിക്കും. പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘ യോഗം വിലയിരുത്തി. യോഗത്തിൽ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, കൺവീനർ യൂനുസ് സലീം, അയ്യൂബ് ഖാൻ, ടി.എം അബ്ദുറഷീദ്, എൻ.കെ അബ്ദുറഹീം എന്നിവർ സംസാരിച്ചു. സംഗമത്തിലേക്ക് കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്ന് വാഹനം സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 69007007, 99776124, 99139489, 97228093.