ർത്യാ നിൻ മുഖം
നിൻ മനസ്സിൻ കണ്ണാടിയോ
നിൻ മനം മറയ്ക്കും മൂടുപടമോ
അമ്മിഞ്ഞയൂട്ടിയ മാതാവിനോ
കയ്യിലേന്തി തോളിലേന്തി
തന്നോളം വളർത്തിയ പിതാവിനോ
കളിച്ചും ചിരിച്ചും കൂടെ നടന്ന
കാലാന്തരത്തിൽ മങ്ങി മറഞ്ഞ
പ്രിയനാം സധീർത്യനോ
തല്ലിയും തലോടിയും
അറിവിൻ അക്ഷരമാല
പകർന്നേകിയ ഗുരുനാഥനോ
ഇല്ലാ ആർക്കുമാകില്ല നിൻ
മനസ്സിൻ പൊരുളറിയുവാൻ
കഴിയില്ലാമണിചെപ്പു തുറക്കാൻ, മർത്യാ
മർത്യാ നിനക്കല്ലാതൊരാളിനും
അനന്തമജ്ഞാതം അവർണനീയമീലോകം
ശാസ്ത്രത്തിൻ കയ്യിലെ കളിപാട്ടം
മനസ്സേ നീയപാരം അവർണ്ണനീയം
നിൻ മുന്നിലേതൊരു ശാസ്ത്രവും
നിൻ മുന്നിലോതൊരു ലോകവും
നിൻ മുന്നിൽ മറ്റോരു മനവും
വർണകടലാസ്സിൽ പൊതിഞ്ഞോരു കളിപാട്ടം
വെറും തുച്ചമാം കളിപാട്ടം
മണ്ണിതിൽ നിന്നും വന്നോരു മർത്യാ
മണ്ണിതിലേക്കു മടങ്ങീടും നാൾ വരെ
വെറും തുച്ചമാം കാലാമീമണ്ണിൽ
നിൻ രൂപത്തിൻ മറയിൽ നീയിളകിയാടി
ഈശ്വരാ നിൻ സൃഷ്ടിയിതപാരം
ജഗതീശ്വരാ നിന്നപാര സൃഷ്ടിയാം മർത്യൻ