- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈ ലഹരിമരുന്ന് കേസ്; നടി ഭാരതി സിംഗിനും ഭർത്താവിനും ജാമ്യം
മുംബൈ: ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ നടി ഭാരതി സിംഗിനും ഭർത്താവ് ഹാർഷ് ലിമ്പാചിയാക്കും ജാമ്യം. മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയാണ് ഇരുവർക്കും തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇരുവരേയും നർക്കോട്ടിക് കൺട്രോൾ ബ്യുറോ അറസ്റ്റു ചെയ്തത്. കോടതി ഇന്നലെ ഇരുവരെയും ഡിസംബർ നാല് വരെ റിമാൻഡ് ചെയ്തിരുന്നു.
ശനിയാഴ്ച ഇവരുടെ വീട് പരിശോധിച്ച എൻ.സി.ബി 86.5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. നർക്കോട്ടിക് കൺട്രോൾ ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമപ്രകാരം ചെറിയ അളവ് മാത്രമായിരുന്നു ഇത്. ഒരു കിലോ വരെ കഞ്ചാവ് സൂക്ഷിക്കുന്നത് ചെറിയ അളവായാണ് നിയമത്തിൽ പറയുന്നത്. ആറു മാസം വരെ തടവുശിക്ഷയോ പതിനായിരം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. 20 കിലോയോ അതിൽ കൂടുതലോ ആണെങ്കിൽ 20 വർഷം വരെ ജയിൽശിക്ഷ ലഭിക്കാം. ഇതിനു താഴെയുള്ള അളവിൽ കഞ്ചാവ് സൂക്ഷിക്കുന്നത്. 10 വർഷം വരെ തടവിന് ഇടയാക്കും.
റിമാൻഡിലായതിന് പിന്നാലെ ഇവർ ജാമ്യാപേക്ഷ നൽകിയിരുന്നതായി എൻസിബി പറഞ്ഞു. എൻസിബി നിയമം അനുസരിച്ച് ഇവരിൽ നിന്ന് പിടിച്ചത് വളരെ കുറച്ച് കഞ്ചാവാണ്. തങ്ങൾക്ക് ഭാരതി സിംഗിനെ കുറിച്ച് ചില വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന് എൻസിബി പറഞ്ഞു. തുടർന്നാണ് ഇവരുടെ വീട്ടിലും ഓഫീസിലും അടക്കം എൻസിബി റെയ്ഡ് നടത്തിയത്. ആയിരം ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കുന്നത് ചെറിയ അളവായിട്ടാണ് കാണുന്നത്. പരമാവധി ആറുമാസമാണ് ജയിൽ ശിക്ഷ. പതിനായിരം രൂപ പിഴയും കിട്ടും. വാണിജ്യ ആവശ്യത്തിനായി 20 കിലോ ഗ്രാമോ അതിൽ കൂടുതലോ കൈവശം വച്ചാൽ 20 വർഷമാണ് തടവ്. അളവ് അനുസരിച്ച് പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം.
മയക്കുമരുന്ന് ഡീലറെ ചോദ്യം ചെയ്തപ്പോഴാണ് ഭാരതി സിങ് കഞ്ചാവ് കൈവശം വെക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് എൻസിബി മയക്കുമരുന്ന് അന്വേഷണം ആരംഭിച്ചത്. ബോളിവുഡ് സിനിമാ മേഖലയിലുള്ളവർ മയക്കുമരുന്ന് മേഖലയുമായി ബന്ധപ്പെടുന്നുണ്ടെന്ന വിവരങ്ങളും എൻസിബിക്ക് ലഭിച്ചിരുന്നു. നേരത്തെ സുശാന്തിന്റെ കാമുകി റിയ ചക്രവർത്തി, അവരുടെ സഹോദരൻ ഷൗവിക് എന്നിവരും അറസ്റ്റിലായിരുന്നു. പിന്നീട് നടി ദീപിക പദുക്കോണും രാകുൽ പ്രീത് സിംഗും സാറ അലി ഖാനെയും നാർക്കോട്ടിക്സ് വിഭാഗം ചോദ്യം ചെയ്തിരുന്നു. ഇവർക്കെതിരെ തെളിവ് ഉണ്ടായിരുന്നില്ല.
നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെയാണ് ബോളിവുഡിലെ ലഹരി ഇടപാടുകാരെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി എൻ.സി.ബി സിനിമപ്രവർത്തകരുടെ വീടുകളിലും ഓഫീസുകളും വ്യാപകമായി റെയ്ഡ് നടത്തുകയാണ്. നിർമ്മാതാവ് ഫിറോസ് നദിയദ് വാലയുടെ വീട്ടിലെ റെയ്ഡിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷബാന സെയ്ദ് അറസ്റ്റിലായിരുന്നു. നടൻ അർജുൻ രാംപാലിന്റെ ജീവിതപങ്കാളി ഗബ്രിയേലയുടെ അഗിസിലാവോസിനെ എൻസിബി കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് നടന്റെ വീട്ടിലും എൻ.സി.ബി തിരച്ചിൽ നടത്തിയിരുന്നു.
മറുനാടന് ഡെസ്ക്