സത്‌ന: വൈദികർ സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വികാസ് ശുക്ല എന്ന പതിനെട്ടുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യഴാഴ്ച സത്‌ന സെന്റ് എഫ്രേം സെമിനാരിയിൽനിന്നു ഗ്രാമത്തിൽ ക്രിസ്തുമസ് പരിപിടാടി അവതരിപ്പിക്കാൻ പോയ രണ്ട് വൈദികരെയും 30 അംഗ സംഘത്തെയും നിർബന്ധിത മതപരിവർത്തകരെന്ന് ആരോപിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ തടഞ്ഞു വച്ചിരുന്നു.

പിന്നീട് പൊലീസിനെ വിളിച്ച് വരുത്തി സംഘത്തെ അവർക്ക് കൈമാറുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് ഇവരെ സന്ദർശിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ എട്ട് വൈദികർ സ&്വംിഷ;ഞ്ചരിച്ച വാഹനങ്ങളാണ് അക്രമികൾ തീയിട്ട് നശിപ്പിച്ചത്. അതേസമയം നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന  പരാതിയുടെ അടിസ്ഥാനത്തിൽ ഫാദർ ജോർജിനെതിരെ കേസെടുത്തതായ് പൊലീസ് അറിയിച്ചു.