- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞ് കാത്തിരുന്നത് നീണ്ട 16 വർഷം; ചികിൽസകൾ ഫലിക്കാതെ വന്നപ്പോൾ അഭയം തേടിയെത്തിയത് ദൈവങ്ങൾക്ക് മുന്നിൽ; വേദന പ്രാർത്ഥനയായി മാറിയപ്പോൾ ചിരിയും കളിയുമായി മകൾ പിറന്നു; ജീവിതത്തിൽ ഐശ്വര്യം ചൊരിഞ്ഞ തേജസ്വനിയുടെ മരണമറിയാതെ അച്ഛനും അമ്മയും വെന്റിലേറ്ററിൽ; ബാലഭാസ്കറിനെ വിട്ടുപിരിയുന്നത് കാത്തിരുന്ന് കിട്ടിയ കൺമണി
തിരുവനന്തപുരം: പ്രാർത്ഥനകളുടെയും വഴിപാടിന്റെയും ഫലമായി ഏറെ കാത്തിരിപ്പിനൊടുവിൽ ബാലഭാസ്‌ക്കറിനും ലക്ഷ്മിക്കും കിട്ടിയ കുരുന്നു കൺമണിയായിരുന്നു തേജസ്വനി ബാല. വിവാഹം കഴിഞ്ഞ് 16 വർഷങ്ങൾക്ക് ശേഷം അവൾ ജനിച്ചപ്പോൾ ഏറെ സന്തോഷത്തിലായിരുന്നു അവർ. ചികിത്സകൾ പലതും ചെയ്തിട്ട് ഫലമുണ്ടാകാതെ വന്നപ്പോൾ ഒടുവിൽ പ്രാർത്ഥനകളുമായി മുന്നോട്ട് പോവുകയായിരുന്നു. ഗുരുവായൂരിലും വടക്കുംനാഥ ക്ഷേത്രത്തിലും പ്രാർത്ഥനകളുമായി അവർ സ്ഥിരമായെത്തി. ഒടുവിൽ 2016 മെയ് 14 നാലിനാണ് ലക്ഷ്മി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രാർത്ഥനകളുടെ ഫലമായി ജനിച്ച കുഞ്ഞിന് ദേവിയോട് സാമ്യമുള്ള ഐശ്വര്യം ചൊരിയുന്നവൾ എന്ന അർത്ഥം വരുന്ന തേജസ്വനി എന്ന പേര് നൽകുകയായിരുന്നു. എല്ലാ മാസവും വടക്കുംനാഥ ക്ഷേത്രത്തിലും പാറമേക്കാവിലും ഗുരുവായൂരിലും മകളുമൊത്ത് ദർശ്ശനം നടത്തുമായിരുന്നു. അങ്ങനെ പോയി മടങ്ങി വരുമ്പോഴായിരുന്നു കാറപകടം ഉണ്ടായത്. കാറിന്റെ മുൻ സീറ്റിലിരുന്ന ബാലഭാസ്‌ക്കറിന്റെ നെഞ്ചിൽ തലചായ്ച്ചിരുന്ന് ഉറങ്ങുകയായിരുന്നു തേജസ്വനി. അമ്മ ലക്ഷ്മി പിറകിൽ ചാരി
തിരുവനന്തപുരം: പ്രാർത്ഥനകളുടെയും വഴിപാടിന്റെയും ഫലമായി ഏറെ കാത്തിരിപ്പിനൊടുവിൽ ബാലഭാസ്‌ക്കറിനും ലക്ഷ്മിക്കും കിട്ടിയ കുരുന്നു കൺമണിയായിരുന്നു തേജസ്വനി ബാല. വിവാഹം കഴിഞ്ഞ് 16 വർഷങ്ങൾക്ക് ശേഷം അവൾ ജനിച്ചപ്പോൾ ഏറെ സന്തോഷത്തിലായിരുന്നു അവർ. ചികിത്സകൾ പലതും ചെയ്തിട്ട് ഫലമുണ്ടാകാതെ വന്നപ്പോൾ ഒടുവിൽ പ്രാർത്ഥനകളുമായി മുന്നോട്ട് പോവുകയായിരുന്നു. ഗുരുവായൂരിലും വടക്കുംനാഥ ക്ഷേത്രത്തിലും പ്രാർത്ഥനകളുമായി അവർ സ്ഥിരമായെത്തി. ഒടുവിൽ 2016 മെയ് 14 നാലിനാണ് ലക്ഷ്മി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.
പ്രാർത്ഥനകളുടെ ഫലമായി ജനിച്ച കുഞ്ഞിന് ദേവിയോട് സാമ്യമുള്ള ഐശ്വര്യം ചൊരിയുന്നവൾ എന്ന അർത്ഥം വരുന്ന തേജസ്വനി എന്ന പേര് നൽകുകയായിരുന്നു. എല്ലാ മാസവും വടക്കുംനാഥ ക്ഷേത്രത്തിലും പാറമേക്കാവിലും ഗുരുവായൂരിലും മകളുമൊത്ത് ദർശ്ശനം നടത്തുമായിരുന്നു. അങ്ങനെ പോയി മടങ്ങി വരുമ്പോഴായിരുന്നു കാറപകടം ഉണ്ടായത്. കാറിന്റെ മുൻ സീറ്റിലിരുന്ന ബാലഭാസ്‌ക്കറിന്റെ നെഞ്ചിൽ തലചായ്ച്ചിരുന്ന് ഉറങ്ങുകയായിരുന്നു തേജസ്വനി. അമ്മ ലക്ഷ്മി പിറകിൽ ചാരി ഉറങ്ങുന്നുമുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം മകളുടെ മേലേക്ക് ഇടിച്ചു കയറുകയായിരുന്നു.
രക്ഷാ പ്രവർത്തനത്തിനെത്തിയ പൊലീസും നാട്ടുകാരും ഏറെ പണിപെട്ടാണ് കാറിൽ കുടുങ്ങി കിടന്ന മകളെ പുറത്തെടുത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പൊലീസിന്റെ കൈകളിൽ വച്ചാണ് മരണം ഉണ്ടായത്. മകളുടെ ജന്മദിനം കഴിഞ്ഞ മെയ്മാസം 14 ന് എസ്‌പി ഗ്രാൻഡ് ഡെയ്സ് എന്ന ഹോട്ടലിൽ വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സുഹൃത്തുക്കളുമായി ആഘോഷിച്ചത്. കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണിയുടെ ജന്മദിനം ആഘോഷപൂർവ്വമായി തന്നെ കൊണ്ടാടി. ബലാഭാസ്‌കറിന്റേയും ലക്ഷ്മിയുടേയും പ്രണയ വിവാഹമായിരുന്നു. പഠനം കഴിഞ്ഞപ്പോൾ തന്നെ വിവാഹവും കഴിഞ്ഞു. അതിന് ശേഷം കുട്ടികൾക്കായുള്ള നീണ്ട കാത്തിരിപ്പ് ബാലഭാസ്‌കറിന്റെ സ്വകാര്യ ദുഃഖമായിരുന്നു. പ്രാർത്ഥനകൾക്കൊടുവിൽ തേജസ്വിനി എത്തിയപ്പോൾ അതുകൊണ്ട് തന്നെ ബാലഭാസ്‌കർ എല്ലാ അർത്ഥത്തിലും ആഘോഷമാക്കി.
എല്ലാ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു വരുത്തിയായിരുന്നു തേജസ്വിനിയുടെ പിറന്നാൾ ആഘോഷം. സിനിമാ മേഖലയിലെ പ്രമുഖരെല്ലാം എത്തിയിരുന്നു. എല്ലാവർക്കും ഏറെ പ്രിയങ്കരിയായിരുന്നു തേജസ്വനി. അവളുടെ വേർപാട് ഇനിയും വിശ്വസിക്കാനാകുന്നില്ല ആർക്കും. തേജസ്വനിയുടെ മൃതദേഹം ഇപ്പോൾ അനന്തപുരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകതയാണ്. ബാലഭാസ്‌ക്കറിന്റെ നട്ടെല്ലിനേറ്റ പരിക്കും തലയ്ക്കേറ്റക്ഷതവും ഏറെ ഗുരുതരമാണ്. അപകടത്തിൽ ബാലഭാസ്‌കറിനും ഭാര്യയ്ക്കും ഓർമ്മ നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ കൺമണിയുടെ വേർപാട് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. പൂർവ്വ സ്ഥിതിയിലേക്ക് ബാലഭാസ്‌കറും ഭാര്യയുമെത്തുമ്പോൾ തേജസ്വിനിയുടെ വേർപാട് എങ്ങനെ അവരെ അറിയിക്കുമെന്ന ആശങ്കയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.
പ്രഗത്ഭ ന്യൂറോ സർജൻ ഡോ.മാർത്താണ്ഡൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്‌കറിന്റെ ചികിത്സ നടത്തുന്നത്. തലച്ചോറിനേറ്റ ക്ഷതങ്ങൾ മാറ്റാനുള്ള ശസ്ത്രക്രിയയാണ് ഇപ്പോൾ ബാലഭാസ്‌ക്കറിനും ലക്ഷ്മിക്കും നടക്കുന്നത്. ലക്ഷ്മിയുടെ നില തൃപ്തി കരമാണെങ്കിലും ബാലഭാസ്‌ക്കറിന്റെ ആരോഗ്യനില മോശകരമാണ്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരമാകുമെന്ന പൂർണ്ണ വിശ്വാസമാണ് ഡോക്ടർമാരുടെ സംഘത്തിനുള്ളത്. ഇവരുടെ ഡ്രൈവറും സുഖംപ്രാപിക്കുന്നുണ്ട്.
തോജസ്വനിനിയുടെ മരണം പോലെ മലയാള സംഗീതലോകത്തെ കണ്ണീരിലാഴ്‌ത്തിയ മറ്റൊരു ദുരന്തമായിരുന്നു കെ.എസ് ചിത്രയുടെ മകൾ നന്ദനയുടെ മരണം. 2011 ഏപ്രിൽ 15 ന് ദുബായിലെ വീട്ടിലെ നീന്തൽക്കുളത്തിൽ വീണാണ് എട്ടു വയസ്സുകാരിയായ നന്ദന മരിച്ചത്. പതിനഞ്ച് വർഷത്തോളം കുട്ടികളില്ലാതിരുന്ന ചിത്രയ്ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ശേഷമാണ് നന്ദന ജനിച്ചത്. സായിബാബ ഭക്തയായ ചിത്രയുടെ മകൾക്ക് നന്ദനയെന്ന് പേര് നൽകിയത് സത്യസായി ബാബയായിരുന്നു.
ഷാർജയിൽ എആർ റഹ്മാൻ അവതരിപ്പിക്കുന്ന സംഗീതനിശയിൽ പങ്കെടുക്കാനായിരുന്നു ചിത്രയും മകളോടൊപ്പം ദുബയിലെത്തിയത്. രാവിലെ സംഗീതനിശയുടെ റിഹേഴ്സലിന് പോകാനൊരുങ്ങുന്ന വേളയിലാണ് ദുരന്തമുണ്ടായത്.കുട്ടിയെ കാണാത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ നീന്തൽകുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാലഭാസ്‌കറിന്റെ മകളുടെ മരണവും മലയാളിയുടെ നൊമ്പരമായി മാറുകയാണ് ഇപ്പോൾ.