- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർമ്മ തിരിച്ചു കിട്ടുമ്പോൾ അമ്മ ചോദിച്ചത് മകളെ കുറിച്ച്; കുഞ്ഞിനെ കാണാൻ തിടുക്കം കാട്ടിയപ്പോൾ കുഞ്ഞു ബാലയുടെ മരണം തുറന്ന് പറഞ്ഞ് ബന്ധുക്കൾ; അച്ഛന്റേയും അമ്മയുടേയും അന്ത്യചുംബനം ഇല്ലാതെ തേജസ്വനിക്ക് യാത്രാമൊഴി; എല്ലാം അതിജീവിച്ച് മടങ്ങിയത്താനുള്ള കരുത്ത് ബാലഭാസ്‌കറിന് നൽകട്ടേയെന്ന് പ്രാർത്ഥിച്ച് സിനിമാ ലോകം; അപകടനില തരണം ചെയ്യാതെ ബാലഭാസ്‌കർ ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ
തിരുവനന്തപുരം: മകളുടെ മരണം അമ്മ അറിഞ്ഞു. എന്നാൽ മൃതദേഹം കാട്ടിക്കൊടുത്തില്ല. ആശുപത്രിക്കുള്ളിലേക്ക് മൃതദേഹം കൊണ്ടു വരാനാകാത്ത സാഹചര്യത്തിലാണ് ഇത്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഒന്നരവയസ്സുള്ള ഏകമകൾ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചത് അച്ഛനെ ഒന്നും അറിയിക്കാതെയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹം ബാലഭാസ്‌കറും ലക്ഷ്മിയും ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ലക്ഷ്മിക്ക് ഇടയ്ക്കിടെ ബോധം വീണ്ടുകിട്ടുന്നുണ്ട്. കുഞ്ഞിനെ കാണുന്നതിനു തിടുക്കം കൂട്ടുന്ന ലക്ഷ്മിയെ മൃതദേഹം കാണിച്ചില്ല. ചികിത്സയെ ബാധിക്കുമെന്ന ഡോക്ടർമാരുടെ ഉപദേശപ്രകാരമായിരുന്നു തീരുമാനം. ബാലഭാസ്‌കറിന്റെ അവസ്ഥയിൽ നേരിയ പുരോഗതി ഉണ്ടെന്നു ഡോക്ടർമാർ പറഞ്ഞു. എന്നാൽ, രക്തസമ്മർദം ഉയരുന്നില്ല. ശ്വസിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. ഭാര്യയും ഭർത്താവും വെന്റിലേറ്ററിലാണ്. ഈ സാഹചര്യത്തിലാണ് ലക്ഷ്മിക്കും മകൾക്ക് അന്ത്യചുംബനം നൽകാൻ കഴിയാത്തതിന് കാരണം. ബാലഭാസ്‌കറിന്റെ
തിരുവനന്തപുരം: മകളുടെ മരണം അമ്മ അറിഞ്ഞു. എന്നാൽ മൃതദേഹം കാട്ടിക്കൊടുത്തില്ല. ആശുപത്രിക്കുള്ളിലേക്ക് മൃതദേഹം കൊണ്ടു വരാനാകാത്ത സാഹചര്യത്തിലാണ് ഇത്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഒന്നരവയസ്സുള്ള ഏകമകൾ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചത് അച്ഛനെ ഒന്നും അറിയിക്കാതെയാണ്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹം ബാലഭാസ്‌കറും ലക്ഷ്മിയും ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ലക്ഷ്മിക്ക് ഇടയ്ക്കിടെ ബോധം വീണ്ടുകിട്ടുന്നുണ്ട്. കുഞ്ഞിനെ കാണുന്നതിനു തിടുക്കം കൂട്ടുന്ന ലക്ഷ്മിയെ മൃതദേഹം കാണിച്ചില്ല. ചികിത്സയെ ബാധിക്കുമെന്ന ഡോക്ടർമാരുടെ ഉപദേശപ്രകാരമായിരുന്നു തീരുമാനം. ബാലഭാസ്‌കറിന്റെ അവസ്ഥയിൽ നേരിയ പുരോഗതി ഉണ്ടെന്നു ഡോക്ടർമാർ പറഞ്ഞു. എന്നാൽ, രക്തസമ്മർദം ഉയരുന്നില്ല. ശ്വസിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. ഭാര്യയും ഭർത്താവും വെന്റിലേറ്ററിലാണ്. ഈ സാഹചര്യത്തിലാണ് ലക്ഷ്മിക്കും മകൾക്ക് അന്ത്യചുംബനം നൽകാൻ കഴിയാത്തതിന് കാരണം.
ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തന്നെ തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നതിനാൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ പറയുന്നു. നേരത്തെ തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനായിരുന്നു ബന്ധുക്കളുടെ ആലോചന. എന്നാൽ എത്ര സമയം വേണ്ടി വരും ബാലഭാസ്‌കറിന് ഓർമ്മ പൂർണ്ണമായും വീണ്ടെടുക്കാനെന്നതിൽ ആർക്കും ഉറപ്പ് നൽകാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് എംബാം ചെയ്യണ്ടതില്ലെന്നും മൃതദേഹം ഉടൻ സംസ്‌കരിക്കാനും തീരുമാനിച്ചത്. ലക്ഷ്മി അപകടനില തരണം ചെയ്തു. ഇടക്ക് ബോധം വന്നപ്പോൾ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നു. ഇതോടെയാണ് മരണ വിവരം ലക്ഷ്മിയെ അറിയിക്കേണ്ടി വന്നത്.
തേജസ്വിനിയുടെ മൃതദേഹം അമ്മ ലക്ഷ്മിയുടെ വീട്ടിലാണ് സംസ്‌കരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംസ്‌കാരം. അപകട സമയത്ത് ബാലഭാസ്‌കറിനൊപ്പം മുൻസീറ്റിലായിരുന്നു തേജസ്വിനി. മുൻഭാഗം പൂർണ്ണമായും തകർന്ന കാറിന്റെ ചില്ല് തകർത്താണ് പൊലീസ് തേജസ്വിനിയെ പുറത്തെടുത്തത്. കുഞ്ഞിനെ അതിവേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അതിനിടെ ബാലഭാസ്‌കറിന്റെ ആരോഗ്യനില സംബന്ധിച്ച് ഉടൻ തന്നെ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിവിധ കോണുകളിൽനിന്നു ബാലഭാസ്‌കറിന്റെ ആരോഗ്യനില സംബന്ധിച്ചു തുടർച്ചയായ അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിലാണു തീരുമാനം.
അബോധാവസ്ഥയിൽ തുടരുന്ന ബാലഭാസ്‌കർ ഇപ്പോഴും വെന്റിലേറ്ററിലാണ്. രക്തസമ്മർദത്തിൽ ഇടയ്ക്കിടെ വ്യതിയാനം സംഭവിക്കുന്നതിനാലാണ് ഇത്. നട്ടെല്ലിനും കഴുത്തെല്ലിനും ശ്വാസകോശത്തിനുമെല്ലാമേറ്റ പരിക്ക് സാരമാണ്. രക്തസമ്മർദ്ദം അനുനിമിഷം താഴുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ബാലഭാസ്‌കറിനും കുടുംബത്തിനും പ്രാർത്ഥനയുമായി നടി ശോഭന അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ സജീവമായി. ബാലഭാസ്‌കറിന്റെ മകളുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്നും ഇതിനെയെല്ലാം അതിജീവിച്ചു മടങ്ങിവരാനുള്ള ശക്തി അദ്ദേഹത്തിന് ദൈവം നൽകട്ടെയെന്നും ശോഭന ഫേസ്‌ബുക്കിൽ കുറിച്ചു. സംഗീത സംവിധായകനും ഗായകനുമായ ശങ്കർ മഹാദേവനും ബാലഭാസ്‌കർ തിരിച്ചുവരുമെന്ന പ്രതീക്ഷകൾ പങ്കുവയ്ച്ചു.
ഞങ്ങളുടെ ഏറ്റവും പ്രിയങ്കരനായ പ്രതിഭാധനനായ ബാലഭാസ്‌കറിനും ഭാര്യക്കും വേണ്ടി പ്രാർത്ഥിക്കുന്നു. റോഡപകടത്തെ തുടർന്ന് ജീവിതത്തോട് മല്ലിടുന്ന രണ്ടുപേരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ. രണ്ടു വയസുള്ള മകളുടെ മരണവാർത്ത എന്നെ തകർത്തു കളഞ്ഞു- ശങ്കർ മഹാദേവൻ ട്വീറ്റ് ചെയ്തു. 25-ന് പുലർച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. തൃശ്ശൂരിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങും വഴി തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് ഇവർ സഞ്ചരിച്ച വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.