- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരങ്ങളുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടായി; ബാലഭാസ്‌കർ ചെറുതായി കണ്ണുതുറന്നു; ഭാര്യ ലക്ഷ്മിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നു; മരുന്നുകളോട് പ്രതികരിക്കുകയും ബോധം തെളിയുകയും ചെയ്തതോടെ ആശങ്ക ഒഴിഞ്ഞു; ഏകമകൾ തേജസ്വിനിയുടെ വിയോഗം നാളെ ഡോക്ടർമാർ ഇരുവരെയും അറിയിക്കും; സംസ്കാരം മറ്റന്നാൾ നടത്താൻ ബന്ധുക്കളുടെ തീരുമാനം
തിരുവനന്തപുരം: വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കർ ഗുരുതരാവസ്ഥ തരണം ചെയ്തു. മരുന്നുകളോട് പ്രതികരിക്കുകയും ഇന്ന് ബോധം തെളിയുകയും ചെയ്തു. ബന്ധുക്കളെയൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞതോടെ എല്ലാവർക്കും ആശങ്ക ഒഴിഞ്ഞു. ബാലഭാസ്‌കർ ചെറുതായി കണ്ണു തുറന്നുവെന്നും ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു ഇന്നലെ നടത്തിയ ന്യൂറോ സർജ്ജറിക്ക് ശേഷം രക്തസമ്മർദ്ദം കുറയുകയും വീണ്ടും അപകടാവസ്ഥയിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാൽ വിദഗ്ദ്ധ ഡോക്ടർമാരുടെ ശ്രമഫലമായി സാധാരണ നിലയിലാകുകയും നട്ടെല്ലിനുള്ള ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ഈ ശസ്ത്രക്രിയയും വിജയമായി. ഇന്ന് രാവിലെയാണ് ബോധം തെളിഞ്ഞത്. ബോധം വീണെങ്കിലും വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടില്ല. പ്രത്യേക പരിചരണം എന്ന നിലയ്ക്കാണ് വെന്റിലേറ്റർ പ്രവർത്തിപ്പിക്കുന്നത്. വെന്റിലേറ്റർ ഇല്ലാതെ സാധാരണ ഗതിയിൽ ശ്വാസോച്ഛാസം നടക്കുന്നുണ്ട്. ഹൃദയമിടിപ്പും നോർമലാണ്. ഇതോടെ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ വിലയിരുത്തി. ബാലഭാസ്ക്കറിന
തിരുവനന്തപുരം: വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കർ ഗുരുതരാവസ്ഥ തരണം ചെയ്തു. മരുന്നുകളോട് പ്രതികരിക്കുകയും ഇന്ന് ബോധം തെളിയുകയും ചെയ്തു. ബന്ധുക്കളെയൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞതോടെ എല്ലാവർക്കും ആശങ്ക ഒഴിഞ്ഞു. ബാലഭാസ്‌കർ ചെറുതായി കണ്ണു തുറന്നുവെന്നും ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു
ഇന്നലെ നടത്തിയ ന്യൂറോ സർജ്ജറിക്ക് ശേഷം രക്തസമ്മർദ്ദം കുറയുകയും വീണ്ടും അപകടാവസ്ഥയിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാൽ വിദഗ്ദ്ധ ഡോക്ടർമാരുടെ ശ്രമഫലമായി സാധാരണ നിലയിലാകുകയും നട്ടെല്ലിനുള്ള ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ഈ ശസ്ത്രക്രിയയും വിജയമായി. ഇന്ന് രാവിലെയാണ് ബോധം തെളിഞ്ഞത്. ബോധം വീണെങ്കിലും വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടില്ല. പ്രത്യേക പരിചരണം എന്ന നിലയ്ക്കാണ് വെന്റിലേറ്റർ പ്രവർത്തിപ്പിക്കുന്നത്. വെന്റിലേറ്റർ ഇല്ലാതെ സാധാരണ ഗതിയിൽ ശ്വാസോച്ഛാസം നടക്കുന്നുണ്ട്. ഹൃദയമിടിപ്പും നോർമലാണ്. ഇതോടെ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ വിലയിരുത്തി.
ബാലഭാസ്‌ക്കറിന്റെ ആരോഗ്യസ്ഥിതിക്ക് പുരോഗതിയുണ്ടെന്നറിഞ്ഞതിൽ ആരാധകരും സുഹൃത്തുക്കളുമെല്ലാം ഏറെ സന്തോഷത്തിലാണ്. ആപത്തൊന്നും വരാതിരിക്കാൻ പ്രാർത്ഥനയിലായിരുന്നു ഏവരും. ആശുപത്രിയിൽ നിന്നുള്ള വാർത്ത എല്ലാവർക്കും ആശ്വാസം പകർന്നു. ഇന്നലെ ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയും അപകടനില തരണം ചെയ്ത് സാധാരണ നിലയിലെത്തിയിരുന്നു. ഇവരും ഇപ്പോൾ ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്. ഏക മകളുടെ വിയോഗം ഇതുവരെ ഇവരെ അറിയിച്ചിട്ടില്ല. നാളെ ഡോക്ടർമാർ തന്നെ ഇക്കാര്യം ഇരുവരോടും പറയാനാണ് തീരുമാനം. നാളെ കഴിഞ്ഞ് കുഞ്ഞിന്റെ സംസ്‌ക്കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനവും. തേജസ്വനിയുടെ മൃതദേഹം അനന്തപുരി ഹോസ്പിറ്റൽ മോർച്ചറിയിൽ എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.
ഇവർക്കൊപ്പമുണ്ടായിരുന്ന ഡ്രൈവർക്ക് കാലിനുള്ള പരിക്കൊഴിച്ചാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ല. അനന്തപുരി ഹോസ്പിറ്റലിലെ ന്യൂറോ സർജ്ജൻ മാർത്താണ്ഡൻ പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരാണ് ഇവരുടെ ചികിത്സ നടത്തുന്നത്. ഇവർക്കുള്ള ഇൻജക്ഷനുകളും മറ്റും നൽകുന്നത് പോലും ഡോക്ടർമാർ തന്നെയാണ്. സ്പെഷ്യൽ കെയർ എന്ന നിലയിലാണ് നഴ്സുമാരെ ഏൽപ്പിക്കാത്തത്.അപകടത്തിൽ ബാലഭാസ്‌കറിന്റെ നട്ടെല്ലിനും നാഡീ വ്യവസ്ഥകൾക്കുമാണ് പരിക്കേറ്റത്. തുടർന്നാണ് ഇന്നലെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ബാലഭാസ്‌കറിന്റെ ശരീരം മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്.
തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ഇന്നലെ പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്ന് ക്ഷേത്രദർശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്‌ക്കറും മകളും മുൻഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. ഈ ഭാഗത്തേക്കാണ് വാഹനം ഇടിച്ചു നിന്നത്. ഇതാണ് ബാലഭാസ്‌കറിന് ഗുരുതര പരിക്കിനും മകളുടെ മരണത്തിനും കാരണമായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതിരാവിലെ പൊലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ അപകടം ഉണ്ടായപ്പോൾ തന്നെ കുട്ടി ബോധരഹിതയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
ഇതിന് ശേഷമാണ് അപകടത്തിൽപെട്ടത് ബാലഭാസ്‌കറും കുടുംബവുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരേയും പിന്നീട് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. മരത്തിലിടിച്ച് മുൻഭാഗം പൂർണ്ണമായും തകർന്ന ഇന്നോവ കാർ വെട്ടിപ്പൊളിച്ചായിരുന്നു പരിക്കേറ്റ മൂന്ന് പേരെയും പുറത്തെടുത്തത്. തൃശൂർ വടക്കും നാഥ ക്ഷേത്രത്തിൽ നിന്നും മടങ്ങുമ്പോഴാണ് അപകടം. അപകടം നടന്നയുടൻ പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഫയർഫോഴ്‌സും ആംബുലൻസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സിനിമയിൽ ഒരു ചാൻസിനായ് പലരും നെട്ടോട്ടമോടുമ്പോൾ 17ാമത്തെ വയസിൽ സിനിമയിൽ സംഗീതം ചെയ്യാൻ അവസരം ലഭിച്ചയാളാണ് ബാലഭാസ്‌കർ. കോംപ്രമൈസുകൾക്ക് തയാറായിരുന്നെങ്കിൽ തിരക്കുള്ള സിനിമാ സംഗീതക്കാരനാകാമായിരുന്ന ബാലഭാസ്‌കർ അതുപേക്ഷിച്ചു സ്വന്തമായ പാത വെട്ടിത്തുറക്കുകയായിരുന്നു. ഒരു സിനിമാ ഗായകനോ സംഗീത സംവിധായകനോ ലഭിക്കുന്നതിലും പ്രശസ്തിയും ആരാധകരെയും നേടിയെടുക്കാൻ ബാലഭാസ്‌കറിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഏറെ ആരാധകരേയും കിട്ടി. നല്ല സ്വഭാവത്തിലൂടെ ഏവരേയും തന്നിലേക്ക് ആകർഷിച്ചു. വലിയൊരു സുഹൃത് വലയവും കാത്തു സൂക്ഷിച്ചു. അവരുടെ എല്ലാം പ്രിയ കൂട്ടുകാരനുമായി.
അതുകൊണ്ട് തന്നെ ബാലഭാസ്‌കറിന്റെ മകളുടെ വിയോഗത്തെ സിനിമാ സംഗീത ലോകവും വേദനയോടെയാണ് ഉൾക്കൊണ്ടത്. ബാലഭാസ്‌കറിനും കുടുംബത്തിനുമായുള്ള പ്രാർത്ഥനയിലുമാണ് സംഗീത ലോകവും സുഹൃത്തുക്കളും. 17ാം വയസിൽ മംഗല്യപല്ലക്ക് എന്ന സിനിമയിൽ സംഗീതം ചെയ്താണ് സിനിമാ ലോകത്ത് ബാലഭാസ്‌കർ എത്തുന്നത്. അതിനുശേഷമാണ് കോളജ് ബാൻഡ് തുടങ്ങാനുള്ള ആശയം വന്നത്. വയലിനിൽ ബാലഭാസ്‌കറിന്റെ ഈണമിടൽ മലയാളിക്ക് മറക്കാനാവാത്ത ഒന്നായി മാറുകയും ചെയ്തു. സ്റ്റേജിൽ പെർഫോമിലൂടെ താരവുമായി.