- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ സന്തോഷിപ്പിച്ചത് ഇങ്ങനെ സങ്കടക്കടലിലേക്ക് എറിയാനാണെന്ന് കരുതിയിരുന്നില്ല; ബോധം വീണ ബാലഭാസ്‌ക്കർ ഇന്നലെ സ്റ്റീഫൻ ദേവസ്സിയുമായി സംസാരിച്ചത് ഇരുപത് മിനറ്റ്; സ്റ്റേജിനെ ത്രസിപ്പിച്ച സംഗീത പ്രതിഭകൾ ഒരുമിച്ച് കണ്ടപ്പോൾ പങ്കിട്ടതെല്ലാം സംഗീതത്തെ കുറിച്ചും സ്റ്റേജിലേക്ക് തിരികെ വരുന്നതിനെ കുറിച്ചും: ബാലഭാസ്‌ക്കർ മരണത്തെ പുൽകിയത് അവസാനമായി ഒരിക്കൽ കൂടി സുഹൃത്തുക്കളെ സന്തോഷിപ്പിച്ച് ഉറങ്ങാനായി പറഞ്ഞയച്ച ശേഷം
സുഹൃത്ത് വലയത്തിനുള്ളിലെ വികാരമായിരുന്നു ബാലഭാസ്‌ക്കർ. എല്ലാവർക്കും പ്രിയപ്പെട്ടവൻ. അടുപ്പക്കാരെ എല്ലാം തന്നോട് ചേർത്തു നിർത്താൻ ബാലഭാസ്‌ക്കറിന് ഒരു പ്രത്യേക കഴിവായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ആശുപത്രിയിലായ വാർത്ത അറിഞ്ഞതു മുതൽ അടുത്ത സുഹൃത്തുക്കളെല്ലാം ആശുപത്രി വരാന്തയിൽ ബാലു കിടക്കുന്നതിന് തൊട്ടടുത്തായി തന്നെ ഉണ്ടായിരുന്നു. ഒരാഴ്ചയായി നിറഞ്ഞു നിന്നിരുന്ന എല്ലാവരുടേയും ഭയത്തിന് അറുതിയായ ദിവസമായിരുന്നു ഇന്നലെ. ബോധം തെളിഞ്ഞ ബാലഭാസ്‌ക്കർ ഇന്നലെ 20 മിനിറ്റോളം അടുത്ത സുഹൃത്തായ സ്റ്റീഫൻ ദേവസിയുമായി സംസാരിക്കുകയും ചെയതിരുന്നു. വളരെ സന്തോഷത്തോടെയായിരുന്നു ഈ വിവരം സ്റ്റീഫൻ ദേവസി ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചതും. എന്നാൽ ഇന്ന് രാവിലെ ബാലഭാസ്‌ക്കറിന്റെ മരണ വാർത്ത എത്തിയത് ഇനിയും ഇവർക്ക് വിശ്വസിക്കാനായിട്ടില്ല. എപ്പോഴും സുഹൃത്തുക്കളെ സന്തോഷിപ്പിക്കുന്ന ബാലുവിന്റെ മരണവും അവസാനമായി ഒരിക്കൽ കൂടി സുഹൃത്തുക്കളിൽ സന്തോഷം പകർന്ന് അവരെ ഉറങ്ങാൻ പറഞ്ഞു വിട്ട ശേഷമായിരുന്നു. ബോധം തെളിഞ്ഞപ്പോൾ ഇന്നലെ സംഗീത ലോകത
സുഹൃത്ത് വലയത്തിനുള്ളിലെ വികാരമായിരുന്നു ബാലഭാസ്‌ക്കർ. എല്ലാവർക്കും പ്രിയപ്പെട്ടവൻ. അടുപ്പക്കാരെ എല്ലാം തന്നോട് ചേർത്തു നിർത്താൻ ബാലഭാസ്‌ക്കറിന് ഒരു പ്രത്യേക കഴിവായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ആശുപത്രിയിലായ വാർത്ത അറിഞ്ഞതു മുതൽ അടുത്ത സുഹൃത്തുക്കളെല്ലാം ആശുപത്രി വരാന്തയിൽ ബാലു കിടക്കുന്നതിന് തൊട്ടടുത്തായി തന്നെ ഉണ്ടായിരുന്നു. ഒരാഴ്ചയായി നിറഞ്ഞു നിന്നിരുന്ന എല്ലാവരുടേയും ഭയത്തിന് അറുതിയായ ദിവസമായിരുന്നു ഇന്നലെ.
ബോധം തെളിഞ്ഞ ബാലഭാസ്‌ക്കർ ഇന്നലെ 20 മിനിറ്റോളം അടുത്ത സുഹൃത്തായ സ്റ്റീഫൻ ദേവസിയുമായി സംസാരിക്കുകയും ചെയതിരുന്നു. വളരെ സന്തോഷത്തോടെയായിരുന്നു ഈ വിവരം സ്റ്റീഫൻ ദേവസി ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചതും. എന്നാൽ ഇന്ന് രാവിലെ ബാലഭാസ്‌ക്കറിന്റെ മരണ വാർത്ത എത്തിയത് ഇനിയും ഇവർക്ക് വിശ്വസിക്കാനായിട്ടില്ല. എപ്പോഴും സുഹൃത്തുക്കളെ സന്തോഷിപ്പിക്കുന്ന ബാലുവിന്റെ മരണവും അവസാനമായി ഒരിക്കൽ കൂടി സുഹൃത്തുക്കളിൽ സന്തോഷം പകർന്ന് അവരെ ഉറങ്ങാൻ പറഞ്ഞു വിട്ട ശേഷമായിരുന്നു.
ബോധം തെളിഞ്ഞപ്പോൾ ഇന്നലെ സംഗീത ലോകത്തേക്ക് തിരിച്ചു വരണമെന്നും ഒരുമിച്ച് യാത്ര ചെയ്യണമെന്നുമുള്ള ആഗ്രഹമായിരുന്നു സ്റ്റീഫൻ ദേവസിയുമായി പങ്കുവെച്ചത്. സന്തോഷത്തോടെയാണ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആശുപത്രി വരാന്തയിൽ ദിവസങ്ങളായി ഉറക്കം പോലുമില്ലാതെ കാത്തിരുന്ന കൂട്ടുകാരെ എല്ലാം ബാലഭാസ്‌ക്കർ പറഞ്ഞയച്ചത്. എന്നാൽ ആ യാത്ര പറച്ചിൽ മരണത്തിലേക്കായിരുന്നെന്ന് ആരും കരുതിയിരുന്നുമില്ല.
ബാലു ജീവിതത്തിലേക്ക് തിരികെ വരുന്നതിന്റെ സന്തോഷം ഫേസ്‌ബുക്കിലൂടെ സ്റ്റീഫൻ ദേവസി ലോകത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇന്ന് മരണ വാർത്ത പുറത്ത് വന്നതോടെ കണ്ണീരിലായിരിക്കുകയാണ് സുഹൃത്തുക്കൾ. ഇന്നലെ നൽകിയ പ്രതീക്ഷകളും സന്തോഷങ്ങളും എല്ലാം ഇന്ന് സങ്കടത്തിലാഴ്‌ത്താനായിരുന്നു എന്നത് ഇതുവരെ അവർക്ക് വിശ്വസിക്കാനായിട്ടില്ല. ആശുപത്രിയിൽ നിന്ന് ഇന്നലെയാണ് ആദ്യമായി ചിരിച്ചുകൊണ്ട് പോന്നത്. പക്ഷേ അത് ഇങ്ങനെയൊരു തീരാക്കണ്ണീരിനുള്ള യാത്രയാകും എന്നു വിചാരിച്ചതേയില്ല. എന്നെ ഇത്രയും വേദനിപ്പിച്ചൊരു മരണം ജീവിതത്തിലിന്നേവരെ ഉണ്ടായിട്ടില്ല. ബാലഭാസ്‌കറിന്റെ വിടവാങ്ങലിനെ കുറിച്ച് പറയുമ്പോൾ വിങ്ങിപ്പൊട്ടുകയാണ് ഗായിക രാജലക്ഷ്മി.
അപകടം നടന്ന അന്നു മുതൽ ബാലു ചേട്ടനുമായി അടുപ്പമുള്ള എല്ലാ ഗായകരും ആരാധകരും പ്രശസ്തരും അപ്രശ്സതരുമായിട്ടുള്ള എല്ലാവരും ആശുപത്രിയിൽ വന്നുപോകുന്നുണ്ടായിരുന്നു. അദ്ദേഹം കിടന്നിരുന്ന മുറിക്കു പുറത്തെ വരാന്തയിൽ അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രമാണ് പ്ലേ ചെയ്തിരുന്നത്. അത് ഞങ്ങൾക്കൊക്കെ വലിയ ആശ്വാസമായിരുന്നു.
അച്ഛനും അമ്മയും വയലിൻ ഗുരു കൂടിയായ വല്യമ്മാവൻ ശശിധരൻ സാറുമൊക്കെ അന്നു തൊട്ടേ ആശുപത്രിയിലുണ്ട്. ഇന്നലെ വരെ അവരെയൊന്നു നോക്കാൻ പോലുമുള്ള ശക്തിയുണ്ടായിരുന്നില്ല. ഇന്നലെ സ്റ്റീഫൻ ചേട്ടൻ മുറിയിൽ കയറി ബാലു ചേട്ടനുമായി സംസാരിച്ചിരുന്നു. ഏകദേശം ഇരുപതു മിനിട്ടോളം സംസാരിച്ചു. നമുക്ക് തിരിച്ച് സ്റ്റേജിലേക്ക് വരണ്ടേ എന്നൊക്കെ ചോദിച്ചപ്പോൾ 'വേണം' എന്നു പറഞ്ഞിരുന്നു. വലിയ സന്തോഷമായി ഞങ്ങൾക്കെല്ലാം. അപകടത്തിന്റെയന്ന് ആശുപത്രിയിലെത്തിയ ശേഷം ഇന്നലെയാണ് സന്തോഷത്തോടെ അവിടെ നിന്നു മടങ്ങിയത്. അതൊരിക്കലും ഇങ്ങനെയൊരു വാർത്ത കേട്ട് കരയാൻ വേണ്ടിയാകും എന്നു കരുതിയതേയില്ല. പോകാൻ വേണ്ടിയാണ് അതെന്നു കരുതിയതേയില്ല.
ഇന്നലെ വരെ എന്തും സംഭവിക്കാം എന്ന അവസ്ഥയായിരുന്നു. ലക്ഷ്മിയുടെയും ഡ്രൈവർ അർജുന്റെയും കാര്യത്തിൽ ആശങ്ക നീങ്ങിയിരുന്നു. രാത്രി ഒന്നരയ്ക്കായിരുന്നു ഫോൺ വന്നത് പോയി എന്നു പറഞ്ഞ്. എനിക്ക് വിശ്വസിക്കാനാകുന്നില്ല. എങ്ങനെ ഇതിനെ ഉൾക്കൊള്ളുമെന്നും അറിയില്ല. എന്നേക്കാൾ സങ്കടത്തിലാണ് എന്റെ ഭർത്താവ്!. ചേട്ടന്റെ അനുജന്റെ ക്ലാസ്മേറ്റ് ആയിരുന്നു ബാലു ചേട്ടൻ. കാലമിത്ര പിന്നിട്ടെങ്കിലും, സംഗീതരംഗത്ത് ഒരുപാട് മുന്നേറിയെങ്കിലും ഇപ്പോഴും എവിടെ വച്ചു കണ്ടാലും അണ്ണാ...എന്നു വിളിച്ച് ഓടിയെത്തും.
വയലിൻ വായിച്ച് ഇത്രയും പ്രശസ്തിയും പുരസ്‌കാരങ്ങളുമൊക്കെ നേടിയിട്ടും ഇപ്പോഴും പഠിച്ചു തുടങ്ങുന്നൊരു കുട്ടിയുടേതു പോലെ പ്രാക്ടീസ് ചെയ്യുമായിരുന്നു. അത്രമാത്രം ആത്മാർഥതയായിരുന്നു. എന്നോട് കാണുമ്പോഴൊക്കെ പറയും, നീ സമയം കിട്ടുമ്പോൾ വീട്ടിൽ വാ...നമുക്ക് പ്രാക്ടീസ് ചെയ്യാം...ഞാൻ പറഞ്ഞു തരാം എന്നൊക്കെ.
ആളെ കണ്ടാൽ നാൽപതു വയസായി എന്നൊരിക്കലും പറയില്ലല്ലോ. സ്വഭാവത്തിനും അതുപോലെ തന്നെയാണ് ഒരു മാറ്റവുമില്ല. എത്ര കഴിവുള്ള ആളാണെന്ന് അദ്ദേഹത്തിനൊപ്പം ഇരുന്ന ഒരു പാട്ടെങ്കിലും മൂളിയവർക്കോ ഒരു അഞ്ചു മിനുട്ടെങ്കിലും ഒപ്പമിരുന്നു പ്രാക്ടീസ് ചെയ്തവർക്കോ മനസ്സിലാകും. മൂന്നു വയസ്സിൽ തുടങ്ങിയതാണ് വയലിനൊപ്പമുള്ള യാത്ര.
ബാലഭാസ്‌ക്കറും യാത്രയായതോടെ എല്ലാവരുടേയും സങ്കടം ഭാര്യ ലക്ഷ്മിയെ കുറിച്ചാണ്. ദൈവത്തിന് പോലും അസൂയ തോന്നുന്ന ജീവിതം ആയിരുന്നു അവരുടേത്. വിവാദം നിറഞ്ഞ പ്രണയത്തിനൊടുവിലായിരുന്നു 22-ാം വയസ്സിൽ ബാലഭാസ്‌ക്കർ ലക്ഷ്മിയെ താലികെട്ടി സ്വന്തമാക്കിയത്.