- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയ്ക്കേറ്റ പരിക്കിന് നടത്തിയ അടിയന്തര ന്യൂറോ സർജറി വിജയകരം; നാലരമണിക്കൂർ ശസ്ത്രക്രിയയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ പൂർണമായി മാറ്റി; നട്ടെല്ലിനുള്ള ശസ്ത്രക്രിയ കൂടി പൂർത്തിയായാൽ ബാലഭാസ്കർ അപകടനില തരണം ചെയ്യും; രക്തസമ്മർദ്ദം കുറഞ്ഞത് സർജറിക്ക് തടസ്സം; സംഗീത സംവിധായകന്റെ ഭാര്യ ലക്ഷ്മിയും വാഹനമോടിച്ച ഡ്രൈവർ അർജുനനും അപകടനില തരണം ചെയ്തു; കഴക്കൂട്ടത്ത് അപകടത്തിൽ പെട്ട ബാലഭാസ്കറിനും കുടുംബത്തിനുമായി പ്രാർത്ഥനയോടെ മലയാളികൾ
തിരുവനന്തപുരം: കാർ അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌ക്കറിന്റെ ന്യൂറോ സംബന്ധമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. രക്തസമ്മർദ്ദം കുറഞ്ഞ നിലയിലായിരുന്നെങ്കിലും മുന്നുകൾ നൽകിയാണ് ശസ്ത്രക്രിയ നടത്തിയത്. പ്രശസ്ത ന്യൂറോ സർജ്ജൻ ഡോ.മാർത്താണ്ഡൻ പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘമാണ് ശസ്ത്രക്രിയ നടത്തിയത്. നാലര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ഇന്റേണൽ മൾട്ടിപ്പിൾ ഫ്രാക്ച്ചർ പൂർണ്ണമായും മാറ്റി. ആദ്യ ശസ്ത്രക്രിയ വിജയകരമായെങ്കിലും വീണ്ടും രക്തസമ്മർദ്ദം കുറഞ്ഞതിനാൽ നട്ടെല്ലിനുള്ള ശസ്ത്രക്രിയ ആരംഭിക്കാനായില്ല. അതുകൂടി പൂർത്തിയാക്കാനായെങ്കിൽ മാത്രമേ അപകടനില തരണം ചെയ്തു എന്ന് പറയാൻ കഴിയൂ എന്നാണ് ചിക്ത്സ നടത്തുന്ന അനന്തപുരി ആശുപത്രിയിലെ ഡോക്ടർ മാർ പറയുന്നത്. ബാല ഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി അപകട നില തരണം ചെയ്തിട്ടുണ്ട്. ലക്ഷ്മിക്കും ഇന്റേണൽ മൾട്ടിപ്പിൾ ഫ്രാക്ച്ചർ ഉണ്ടായിരുന്നു. കൂടാതെ മുട്ടുകാലിലെ ചിരട്ടയ്ക്കും പരിക്കുണ്ടായിരുന്നു. ഇതിനെല്ലാമുള്ള ശസ്ത്
തിരുവനന്തപുരം: കാർ അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌ക്കറിന്റെ ന്യൂറോ സംബന്ധമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. രക്തസമ്മർദ്ദം കുറഞ്ഞ നിലയിലായിരുന്നെങ്കിലും മുന്നുകൾ നൽകിയാണ് ശസ്ത്രക്രിയ നടത്തിയത്. പ്രശസ്ത ന്യൂറോ സർജ്ജൻ ഡോ.മാർത്താണ്ഡൻ പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘമാണ് ശസ്ത്രക്രിയ നടത്തിയത്. നാലര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ഇന്റേണൽ മൾട്ടിപ്പിൾ ഫ്രാക്ച്ചർ പൂർണ്ണമായും മാറ്റി. ആദ്യ ശസ്ത്രക്രിയ വിജയകരമായെങ്കിലും വീണ്ടും രക്തസമ്മർദ്ദം കുറഞ്ഞതിനാൽ നട്ടെല്ലിനുള്ള ശസ്ത്രക്രിയ ആരംഭിക്കാനായില്ല. അതുകൂടി പൂർത്തിയാക്കാനായെങ്കിൽ മാത്രമേ അപകടനില തരണം ചെയ്തു എന്ന് പറയാൻ കഴിയൂ എന്നാണ് ചിക്ത്സ നടത്തുന്ന അനന്തപുരി ആശുപത്രിയിലെ ഡോക്ടർ മാർ പറയുന്നത്.
ബാല ഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി അപകട നില തരണം ചെയ്തിട്ടുണ്ട്. ലക്ഷ്മിക്കും ഇന്റേണൽ മൾട്ടിപ്പിൾ ഫ്രാക്ച്ചർ ഉണ്ടായിരുന്നു. കൂടാതെ മുട്ടുകാലിലെ ചിരട്ടയ്ക്കും പരിക്കുണ്ടായിരുന്നു. ഇതിനെല്ലാമുള്ള ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി. ഇവരും ഇപ്പോൾ വെന്റിലേറ്ററിൽ തന്നെയാണ്. ഡ്രൈവർ അർജുനും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയക്ക് സേഷം ഇരുവരെയും ഐ.സി.യു വിലേക്ക് മാറ്റി.
അപകടവിവരം അറിഞ്ഞപ്പോൾ മുതൽ ആശുപത്രിയിലേക്ക് ജനപ്രളയമായിരുന്നു. സിനിമാ, സ്റ്റേജ് ഷോ മേഖലയിലെ പ്രവർത്തകരും അഭ്യൂദയകാംഷികളുമൊക്കെയായി നൂറുകണക്കിന് ആളുകളായിരുന്നു എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാവരോടും സൗമ്യമായ പെരുമാറ്റമാണ് ബാലഭാസ്‌ക്കറിനുള്ളത്. പഠനകാലത്തെ സൗഹൃദം ഇന്നും നിലനിർത്തുന്നുണ്ട്. എല്ലാ കാര്യങ്ങൾക്കും സജീവമായി ഇടപെടുന്നതിനാലും എല്ലാവർക്കും സ്വീകാര്യനാണ്. സുഹൃത്തുക്കളെല്ലാം തന്നെ എത്തിച്ചേർന്നിട്ടുണ്ട്.
മംഗലപുരം പള്ളിപ്പുറത്തുവച്ച് പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്ന് ക്ഷേത്രദർശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്‌ക്കറും മകളും മുൻഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. ഈ ഭാഗത്തേക്കാണ് വാഹനം ഇടിച്ചു നിന്നത്. ഇതാണ് ബാലഭാസ്‌കറിന് ഗുരുതര പരിക്കിനും മകളുടെ മരണത്തിനും കാരണമായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതിരാവിലെ പൊലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ അപകടം ഉണ്ടായപ്പോൾ തന്നെ കുട്ടി ബോധരഹിതയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.