- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലഭാസ്‌ക്കറിന്റെ ഭാര്യയുടെ നില ഒരുപാട് മെച്ചപ്പെട്ടു; മകളുടെയും ഭർത്താവിന്റെയും വിയോഗ വാർത്തയിൽ കരഞ്ഞു തളർന്നു ലക്ഷ്മി; രണ്ടാഴ്ച്ചക്കകം ആശുപത്രി വിടും; സന്ദർശകരെ ഒഴിവാക്കാൻ അഭ്യർത്ഥിച്ചു വീട്ടുകാർ; വാഹനാപകടത്തിൽ മരിച്ച അപൂർവ കലാകാരന്റെ ഭാര്യ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ കൂട്ടുകാർക്കും വീട്ടുകാർക്കും ആശങ്ക മാത്രം ബാക്കി
തിരുവനന്തപുരം: മകളെയും ഭർത്താവിനെയും നഷ്ടമായ വാഹനാപകടത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കയറുകയാണ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി. അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടു വരികയാണ്. അപകടത്തെത്തുടർന്ന് അബോധാവസ്ഥയിലായ ലക്ഷ്മി വെന്റിലേറ്ററിന്റെ സഹായത്താലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. എട്ടിന് വെന്റിലേറ്റർ നീക്കം ചെയ്തതിനു ശേഷമായിരുന്നു ഭർത്താവിന്റെയും മകളുടെയും മരണവിവരം അറിയിച്ചത്. ഉദരഭാഗത്തുണ്ടായ പരുക്കുകൾ ഭേദപ്പെട്ടു തുടങ്ങി. കൈമുട്ടുകൾക്കും കാലിനും നടത്തിയ ശസ്ത്രക്രിയകൾ വിജയകരമായിരുന്നു. ലഘു ഭക്ഷണങ്ങൾ കഴിക്കാൻ ആരംഭിച്ചുവെന്നും ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ലക്ഷ്മി സാധാരണ നിലയിലെത്താൻ സമയമെടുക്കുമെന്നു സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണവാർത്ത ഉൾക്കൊള്ളാൻ ലക്ഷ്മിക്ക് അൽപം സമയം വേണ്ടിവരുമെന്നു ബാലഭാസ്‌കറിന്റെ മാനേജർ തമ്പി
തിരുവനന്തപുരം: മകളെയും ഭർത്താവിനെയും നഷ്ടമായ വാഹനാപകടത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കയറുകയാണ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി. അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടു വരികയാണ്. അപകടത്തെത്തുടർന്ന് അബോധാവസ്ഥയിലായ ലക്ഷ്മി വെന്റിലേറ്ററിന്റെ സഹായത്താലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. എട്ടിന് വെന്റിലേറ്റർ നീക്കം ചെയ്തതിനു ശേഷമായിരുന്നു ഭർത്താവിന്റെയും മകളുടെയും മരണവിവരം അറിയിച്ചത്.
ഉദരഭാഗത്തുണ്ടായ പരുക്കുകൾ ഭേദപ്പെട്ടു തുടങ്ങി. കൈമുട്ടുകൾക്കും കാലിനും നടത്തിയ ശസ്ത്രക്രിയകൾ വിജയകരമായിരുന്നു. ലഘു ഭക്ഷണങ്ങൾ കഴിക്കാൻ ആരംഭിച്ചുവെന്നും ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ലക്ഷ്മി സാധാരണ നിലയിലെത്താൻ സമയമെടുക്കുമെന്നു സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണവാർത്ത ഉൾക്കൊള്ളാൻ ലക്ഷ്മിക്ക് അൽപം സമയം വേണ്ടിവരുമെന്നു ബാലഭാസ്‌കറിന്റെ മാനേജർ തമ്പി അറിയിച്ചതായി സ്റ്റീഫൻ പറഞ്ഞു.
സ്റ്റീഫന്റെ വാക്കുകൾ ഇങ്ങനെ: 'ബാലയുടെ മാനേജർ മിസ്റ്റർ തമ്പി പറഞ്ഞ ഒരു കാര്യം അറിയിക്കാനുണ്ട്. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എന്നാൽ ലക്ഷ്മി സാധാരണനിലയിലെത്താൻ അൽപം സമയമെടുക്കും. അതിനു കുറച്ചു പ്രയാസം ഉണ്ട്. കാരണം ബാലയുടെയും മകളുടെയും മരണവാർത്ത അവർക്ക് ഉൾക്കൊള്ളേണ്ടതുണ്ട്. എല്ലാവരും ലക്ഷ്മിക്കു വേണ്ടി പ്രാർത്ഥിക്കണം. ബാലയെ സ്നേഹിക്കുന്നവർക്കും ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി അറിയാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി മാത്രമാണ് ഞാൻ ഇക്കാര്യങ്ങളെല്ലാം അറിയിക്കുന്നത്. അല്ലാതെ ഇതിൽ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. വിവരങ്ങൾ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ബാല എന്റെ അത്രയും അടുത്ത സുഹൃത്തായിരുന്നു.'
ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങൾ കൃത്യമായി കൈമാറുന്നത് സ്റ്റീഫനാണ്. വെന്റിലേറ്ററിൽ നിന്നും അവരെ മാറ്റിയത് അടക്കമുള്ള കാര്യങ്ങൾ സ്റ്റീഫനാണു പൊതുസമൂഹത്തെ അറിയിക്കുന്നത്. വാഹനാപകടത്തെ തുടർന്നു ചികിത്സയിലായിരുന്ന ബാലഭാസ്‌കർ ഒക്ടോബർ രണ്ടിനു പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരിന്നു. അപകടവേളയിൽ തൽക്ഷണം തന്നെ മകൾ തേജസ്വിനി മരിച്ചിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ ബാലഭാസ്‌കർ ഓരാഴ്ചക്ക് ശേഷം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.വിവാഹം കഴിഞ്ഞ് 16 വർഷം കഴിഞ്ഞാണ് ബാലയ്ക്കും ലക്ഷമിക്കും ജാനി പിറന്നത്.
നാലു മണിക്ക് ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം താമരക്കുളത്ത് നിയന്ത്രണം തെറ്റിയ കാർ റോഡ് വക്കിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വി ബാലയും, ഡ്രൈവർ അർജുനുമായിരുന്നു ഉണ്ടായിരുന്നത്. അതുവഴി പോയ വാഹനത്തിലുള്ളവരും നാട്ടുകാരും ചേർന്ന് കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തേജസ്വിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.