- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാർത്ഥനകൾ ഫലിച്ചു; ലക്ഷ്മി ജീവിതത്തിലേക്ക്; വെന്റിലേറ്ററിൽ നിന്നും ഐസിയുവിലേക്ക് മാറ്റിയതോടെ ദ്രവരൂപത്തിൽ ഭക്ഷണം കഴിക്കാനും ചെറുതായി സംസാരിക്കാനും ആരംഭിച്ചു; ഭർത്താവും മകളും വിട്ടു പോയ വിവരം എങ്ങനെ അറിയിക്കുമെന്നറിയാതെ ഇരു കുടുംബങ്ങളും; അപകടനില പൂർണ്ണമായും മാറാതെ ദുരന്തവിവരം അറിയിക്കില്ല
തിരുവനന്തപുരം: ബാലഭാസ്കറിനേയും മകളേയും ഓർത്ത് ദുഃഖിക്കുകയാണ് മലയാളികൾ. പള്ളിപ്പുറത്തെ വാഹനാപകടത്തിൽ ഇരുവർക്കും ജീവൻ നഷ്ടമായി. അപടത്തിൽ പരുക്കേറ്റ് സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്യുകയാണ്. ലക്ഷ്മിയെ വെന്റിലേറ്ററിൽ നിന്നു മാറ്റി. ലക്ഷ്മിയുടെ ബോധം പൂർണ്ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോ. മാർത്താണ്ഡൻപിള്ള അറിയിച്ചു. വെന്റിലേറ്റർ നീക്കം ചെയ്തുവെങ്കിലും ഐസിയുവിൽ തുടരും. ലക്ഷ്മിയുടെ ആന്തരിക പരിക്കുകളെല്ലാം ഭേദമായി, ഈ ആഴ്ച അവസാനത്തോടെ വാർഡിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. പരുക്കുകൾ ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യസ്ഥിതിയിൽ മികച്ച പുരോഗതിയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ പള്ളിപ്പുറത്ത് മരത്തിൽ ഇടിച്ചത്. ഗുരുതര പരുക്കേറ്റ മകൾ തേജസ്വിനി ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരിച്ചു. ചികിത്സയിൽ തുടരവേ ബാലഭാസ്കറും മരിച്ചിരുന്നു. ബാലയും മകളും മരിച്ചത് ഇനിയും ലക്ഷ്
തിരുവനന്തപുരം: ബാലഭാസ്കറിനേയും മകളേയും ഓർത്ത് ദുഃഖിക്കുകയാണ് മലയാളികൾ. പള്ളിപ്പുറത്തെ വാഹനാപകടത്തിൽ ഇരുവർക്കും ജീവൻ നഷ്ടമായി. അപടത്തിൽ പരുക്കേറ്റ് സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്യുകയാണ്. ലക്ഷ്മിയെ വെന്റിലേറ്ററിൽ നിന്നു മാറ്റി. ലക്ഷ്മിയുടെ ബോധം പൂർണ്ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോ. മാർത്താണ്ഡൻപിള്ള അറിയിച്ചു. വെന്റിലേറ്റർ നീക്കം ചെയ്തുവെങ്കിലും ഐസിയുവിൽ തുടരും. ലക്ഷ്മിയുടെ ആന്തരിക പരിക്കുകളെല്ലാം ഭേദമായി,
ഈ ആഴ്ച അവസാനത്തോടെ വാർഡിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. പരുക്കുകൾ ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യസ്ഥിതിയിൽ മികച്ച പുരോഗതിയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ പള്ളിപ്പുറത്ത് മരത്തിൽ ഇടിച്ചത്. ഗുരുതര പരുക്കേറ്റ മകൾ തേജസ്വിനി ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരിച്ചു. ചികിത്സയിൽ തുടരവേ ബാലഭാസ്കറും മരിച്ചിരുന്നു. ബാലയും മകളും മരിച്ചത് ഇനിയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല. ഓർമ്മ വന്നതു മുതൽ ഭർത്താവിനേയും മകളേയും തിരിക്കുന്നുണ്ട്. അവരും ചികിൽസയിലാണെന്ന സൂചനയാണ് ബന്ധുക്കൾ നൽകുന്നത്. ലക്ഷ്മി പൂർണ്ണ ആരോഗ്യം വീണ്ടെടുത്താൽ മാത്രമേ ഉണ്ടായ ദുരന്തം അവരെ അറിയിക്കൂ. അതുവരെ കാത്തിരിക്കാനാണ് തീരുമാനം.
2000 നവംബർ 18 നാണ് ആരോരുമറിയാതെ ബാലുവും ലക്ഷ്മിയും വിവാഹിതരായത്. പിജി വിദ്യാർത്ഥികളായിരുന്ന രണ്ടാളും വീടുവിട്ടിറങ്ങി ഒരുമിച്ചു ജീവിച്ചത് പിന്നെയും ഒരു മാസത്തിനു ശേഷം. ജോലിയോ വരുമാനമോ ഇല്ലാതെ, പഠനം പൂർത്തിയാക്കാതെ, അവർക്ക് ഒരുമിച്ചു ജീവിക്കാൻ ആകെയുള്ള തണൽ സ്നേഹവും സുഹൃത്തുക്കളുമായിരുന്നു വീട്ടുകാരുടെ പിന്തുണയില്ലാതെ നടന്ന രജിസ്റ്റർ വിവാഹത്തിനും അനുനയ ചർച്ചകൾക്കും ബാലുവിന്റെ ട്യൂഷൻ ടീച്ചറായിരുന്ന വിജയമോഹനായിരുന്നു തുണ. ബാലഭാസ്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജസ്വിനി വന്നത് ഒന്നരവർഷം മുൻപാണ്. ജാനിക്കുട്ടി എത്തിയതോടെ ജീവിതം വീണ്ടും സന്തോഷത്തിന്റെ പുതിയ തലത്തിലെത്തി. ഇതിനിടെയാണ് അപ്രതീക്ഷിതമായി അപകടത്തിന്റെ ദൂരത്തിൽ ദുരന്തമെത്തുന്നത്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ബാലഭാസ്ക്കറിന്റെ സംഗീതവഴികളും പ്രണയവുമൊക്കെ താൽപര്യത്തോടെയാണ് ആസ്വാദകർ ഉൾക്കൊണ്ടിരുന്നത്.പതിനാറ് വർഷങ്ങൾക്ക് ശേഷം പിറന്ന മകളുടെ ദീർഘായുസിനുള്ള വഴിപാടുകൾ നേർന്ന് മടങ്ങിയ കുടുംബത്തിന്റെ അപകടം സെപ്റ്റംബർ 23 ലെ പുലരിയിലാണ് ഉണ്ടായത്. ഒന്നും അറിയാത്ത ലക്ഷ്മിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് രണ്ട് അമ്മമാർക്ക് ഒരു എത്തും പിടിയുമില്ല. ബാലഭാസ്കറിന്റെ അമ്മ ശാന്തകുമാരിയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയും ഈ ആശയക്കുഴപ്പത്തിലാണ്. കോളജ് പഠനത്തിനിടെ പ്രണയിച്ച് 22ാം വയസിൽ ബാലുവിനെ വിവാഹം ചെയ്തു. അതും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച്. അതിന് ശേഷം രണ്ട് വീട്ടുകാരും സ്വീകരിച്ചു. പതിനാറ് വർഷത്തെ കാത്തിരിപ്പിന് ശേഷം മകൾ തേജസ്വിനിയും എത്തി.
തന്റെ പ്രിയപ്പെട്ടവനും പ്രാണനായ മകൾ ജാനിക്കും സംഭവിച്ച ദുരന്തം ലക്ഷ്മിക്ക് താങ്ങാനാകില്ലെന്ന് ആവർക്കും അറിയാം. അതുകൊണ്ട് തന്നെ ലക്ഷ്മിയെ സമാധാനിപ്പിക്കാൻ എങ്ങനെ കഴിയുമെന്ന ചിന്തയാണ് ഹിരൺമയയിൽ നിറയുന്നത്. ബാലു ഓർമ്മയിലേക്ക് മായുമ്പോൾ ലക്ഷ്മിയെ ഓർത്താണ് ബാലഭാസ്കറിന്റെ അമ്മ ശാന്തകുമാരിയുടേയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയുടേയും കണ്ണീരത്രയും.