- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ ജോലി നോക്കിയിരുന്ന കാലത്ത് ഹോട്ടൽ പത്തൻസിൽ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ യാദൃച്ഛികമായി പരിചയപ്പെട്ടയാളാണ് തന്നോട് എറണാകുളത്ത് എത്താൻ ആവശ്യപ്പെട്ടതെന്ന് യുവതി; ആ ആളിനെ കണ്ടെത്താൻ ശ്രമിക്കും; ഗാനരചിയിതാവിനേയും ചോദ്യം ചെയ്യും; ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയിൽ നടപടി വൈകും
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ നടൻ ദീലീപ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരേ പീഡന പരാതിയിൽ അറസ്റ്റും മറ്റും ഉടനുണ്ടാകില്ല. കാലപ്പഴക്കമുള്ള കേസിൽ തെളിവുകൾ കണ്ടെത്തിയാൽ മാതമരേ ബാലചന്ദ്രകുമാറിനെതിരെ നടപടി വരൂ. കണ്ണൂർ സ്വദേശിനിയായി യുവതിയുടെ പരാതിയിൽ മൊഴി ശേഖരണം തുടരും്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എച്ച്. നാഗരാജുവിനാണ് അഭിഭാഷക മുഖേന യുവതി ഇന്നലെ പരാതി നൽകിയത്.
ടെലിവിഷനിൽ കണ്ടപ്പോഴാണ് തന്നെ പീഡിപ്പിച്ചയാൾ ബാലചന്ദ്രകുമാറാണെന്നു മനസിലായതെന്ന് യുവതി പറയുന്നു. പത്തു വർഷം മുമ്പായിരുന്നു സംഭവം. ഹോംനഴ്സായിരുന്ന തനിക്ക് സിനിമാ മേഖലയിൽ ജോലി ലഭിക്കണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. തൃശൂരിൽ ജോലി നോക്കിയിരുന്ന കാലത്ത് ഹോട്ടൽ പത്തൻസിൽ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ യാദൃച്ഛികമായി പരിചയപ്പെട്ടയാളാണ് തന്നോട് എറണാകുളത്ത് എത്താൻ ആവശ്യപ്പെട്ടത്. ഇയാളെ ഉൾപ്പെടെ കണ്ടെത്താൻ പൊലീസ് ശ്രമിക്കും. എങ്കിൽ മാത്രമേ ബാലചന്ദ്രകുമാറിനെതിരെ നടപടിയുണ്ടാകൂ.
എറണാകുളത്തുള്ളയാൾ സിനിമാ രംഗത്ത് ജോലി ചെയ്യുന്നുവെന്നാണ് പറഞ്ഞിരുന്നത്. ഒരാളുടെ മൊബൈൽ നമ്പറും തന്നിരുന്നു. ആ നമ്പറിൽ വിളിച്ചപ്പോൾ ബാലു (ബാലചന്ദ്രകുമാർ)എന്നാണ് പറഞ്ഞത്. ഇയാൾ എറണാകുളത്ത് എത്താൻ ആവശ്യപ്പെട്ടു. ട്രെയിൻ ഇറങ്ങിയശേഷം ബാലു പറഞ്ഞ വീട്ടിലേക്ക് ഓട്ടോ വിളിച്ചാണ് പോയത്. ഒരു ഗാനരചയിതാവിന്റെ വീടായിരുന്നു അത്. വീടിന്റെ മുകൾ നിലയിലായിരുന്നു ചെന്നത്. അവിടെ ഹാളിൽ കർട്ടൻ കൊണ്ട് മറച്ചിരുന്നു.
സംസാരിച്ചിരുന്നപ്പോൾ അയാൾ ദേഹത്തു കൈവച്ചു. താൻ എതിർത്തപ്പോൾ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്നു പറഞ്ഞപ്പോൾ ഫോണിൽ പകർത്തിയ ബലാത്സംഗ ദൃശ്യങ്ങൾ അയാൾ കാണിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. തന്നെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അയാൾ ഒളികാമറ ഉപയോഗിച്ച് പകർത്തിയിരുന്നുവെന്നും യുവതി ആരോപിക്കുന്നു. ഈ പരാതിക്ക് പിന്നിലെ എല്ലാ വസ്തുതയും പൊലീസ് പരിശോധിക്കും.
തന്നെ ബാലുവിന് പരിചയപ്പെടുത്തിയായാളെ പിന്നീട് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ എളമക്കരപൊലീസ് ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തു. അഭിഭാഷക വിമല ബിനുവാണ് യുവതിക്കായി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പരിചയപ്പെടുത്തിയ ആളിനേയും ഗാനരചയിതാവിനേയും പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷമേ പരാതിയിൽ തീരുമാനം എടുക്കൂ.
മറുനാടന് മലയാളി ബ്യൂറോ