- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതി പറഞ്ഞ വീട്ടിൽ പരിശോധന നടത്തി പൊലീസ്; എളമക്കരയിലെ വീട്ടിൽ 2010 ൽ ബാലചന്ദ്രകുമാർ വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചു ഹൈടക് സെൽ; പീഡനം നടന്നോ എന്നതിൽ വിശദ അന്വേഷണം; ദിലീപിനെ പൂട്ടാനിറങ്ങിയ ബാലചന്ദ്ര കുമാർ സ്വയം കുരുക്കിൽ വീഴുമ്പോൾ
കൊച്ചി: ദിലീപിനെ കുടുക്കാനിറങ്ങിയ സംവിധായകൻ ബാലചന്ദ്രകുമാർ സ്വയം കുരുക്കിൽ വീഴുന്ന അവസ്ഥയിലാണിപ്പോൾ. ബാലചന്ദ്രകുമാറിന് എതിരായ പീഡന പരാതിയിൽ യുവതി പറഞ്ഞ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരിക്കയാണ്. എളമക്കര പുതുക്കലവട്ടത്തെ വീട്ടിൽ 2010 ൽ ബാലചന്ദ്രകുമാർ വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന് ഹൈടക് സെൽ സ്ഥിരീകരിച്ചു. പീഡനം നടന്നോ എന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പത്തു വർഷം മുമ്പ് തനിക്ക് ബാലചന്ദ്രകുമാറിൽ നിന്ന് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി ബാലചന്ദ്രകുമാർ തന്നെ ബ്ലാക്ക് മെയിൽ ചെയ്തെന്നാണ് യുവതിയുടെ ആരോപണം.
സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി വിളിച്ച് വരുത്തുകയായിരുന്നു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പരാതി ഉന്നയിച്ചതിന് പിന്നാലെ യുവതി മജിസ്‌ട്രേറ്റിനു മുന്നിലെത്തി രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു. പരാതി നേരിട്ടു ലഭിച്ചതിനാൽ മൊഴി രേഖപ്പെടുത്തേണ്ടതില്ല എന്ന നിയമോപദേശമാണ് പൊലീസിനു ലഭിച്ചത്. തുടർന്നു ശരീര പരിശോധനയ്ക്കു ശേഷം ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരമുള്ള രഹസ്യമൊഴിയെടുക്കുന്നതിനായി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുകയായിരുന്നു.
പത്തു വർഷത്തിലേറെ പഴക്കമുള്ള കേസായതിനാൽ പഴക്കമുള്ള കേസായതിനാൽ വസ്തുക്കളോടു കൂടെ എന്തെങ്കിലും തെളിവു കണ്ടെത്താൻ കഴിയില്ല എന്നത് അന്വേഷണ സംഘത്തിനു വലിയ വെല്ലുവിളിയാണ്. ഇരയുടെ പരാതിയിൽ വസ്തുതയുണ്ടോ എന്നു കണ്ടെത്തുക അന്വേഷണത്തിന്റെ ഭാഗമെന്നു സംവിധായകൻ ബാലചന്ദ്രനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച കണ്ണൂർ സ്വദേശിനിയുടെ അഭിഭാഷക പറഞ്ഞു.
ഇരയായ വനിതയ്‌ക്കൊപ്പം എളമക്കര പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം. ഇരയായ ആൾ പരാതി നൽകി. അതിനെ പ്രതിരോധിക്കുക എന്നത് അദ്ദേഹത്തിന്റെ ആവശ്യമായതിനാലാണ് അദ്ദേഹം സംഭവം നിഷേധിക്കുന്നത്. പരാതി വന്നാൽ എതിരെ തടയാൻ ശ്രമിക്കുക എന്നത് സ്വാഭാവികമാണെന്നും അവർ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ