ലയാള സിനിമാചരിത്രത്തിൽ കലക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ് നിവിൻ പോളിയുടെ പ്രേമം. നിരൂപക പ്രശംസയ്‌ക്കൊപ്പം വിമർശനങ്ങളും കേട്ട ചിത്രത്തെ കുറിച്ച് പ്രമുഖരായ മലയാള സിനിമപ്രവർത്തകർ അഭിപ്രായം പറഞ്ഞിരിക്കുന്നു. സിനിമയെ കുറിച്ച് ഏറ്റവും ഒടുവിൽ അഭിപ്രായം പറഞ്ഞിരിക്കുന്നത് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനാണ്. പ്രേമം എന്തുകൊണ്ടാണ് ശ്രദ്ധിക്കപ്പെടാൻ കാരണമായതെന്ന വിശകലനമാണ് ബാലചന്ദ്രൻ മേനോൻ ഫേസ്‌ബുക്കിലൂടെ കുറിച്ചിരിക്കുന്നത്. പ്രേമത്തെ കുറിച്ചുള്ള സമഗ്രമായ കുറിപ്പെന്ന് പറയുകയും ചെയ്യാം...സിനിമയുടെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ബാലചന്ദ്രമേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം.

അങ്ങിനെ ഞാനും പ്രേമം കണ്ടു ...
തുടക്കം മുതലേ ഈ ചിത്രം എന്റെ ശ്രദ്ധ പിടിച്ചുപറ്റി. എക്കാലത്തെയും അതിശയിപ്പിക്കുന്ന വിജയം കരസ്ഥമാക്കിയ ഈ ചിത്രം പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണം ഉണ്ടാക്കിയതാണ് ഞാൻ ശ്രദ്ധിക്കാൻ കാരണം .ആ പ്രതികരണങ്ങളിൽ ചിലത് ഇങ്ങനെ....
1) ഇപ്പറയുന്ന പോലെ ഒന്നും ഇല്ല.....
2) ആദ്യപകുതി വല്ലാതെ ബോറടിച്ചു....
3) ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി വീശി കണ്ണിനു ഈഷലായി ...
4) പടം കണ്ടിറങ്ങിയാൽ പിന്നെ ഒന്നും മനസ്സില് നിൽക്കില്ല ...
5)കാണാൻ പോയാൽ നിങ്ങൾ ഇന്റർവെല്ലിനു മുൻപ് ഇറങ്ങിപ്പോരും..തീര്ച്ച...
6) എന്താണ് ഈ പടം ഇങ്ങനെ ഓടുന്നതെന്ന് മനസ്സിലാകുന്നില്ല .....
7) തുടങ്ങിയാൽ തീരും വരെ കള്ളുകുടിയും സിഗരട്ട് വലിയും ....

അങ്ങനെ ഒടുവിൽ ഇന്നലെ ഞാൻ പ്രേമം കണ്ടു.... എന്റെ തോന്നലുകൾ താഴെ...

1) ഇഷ്ട്ടപ്പെടാം...ഇഷ്ട്ടപ്പെടാതിരിക്കാം. ഈ ചിത്രം ഉടനീളം ഒരു പുതുമണം ഉണ്ട് .....
2) കണ്ടു മടുത്ത പതിവ് മുഖങ്ങൾ ഈ ചിത്രത്തിൽ ഇല്ല....
3) പടം കാണാൻ വന്നിരിക്കുന്ന പ്രേക്ഷകനെ അവനാഗ്രഹിക്കുന്ന തലങ്ങളിലേക്ക് കൊണ്ടെത്തിക്കാനുള്ള ചെപ്പിടി വിദ്യകൾ സംവിധായകാൻ നന്നായി പ്രയോഗിച്ചിരിക്കുന്നു ....
4) നിങ്ങൾ പരസ്യമായോ രഹസ്യമായോ ഒരു കാമുകനാണെങ്കിൽ നിങ്ങൾ ആ ' വട്ടു ദിനങ്ങൾ ' 'മേരി' യിലൂടെ ഓർത്തു രസിക്കും .... അപ്പോൾ നിങ്ങൾ ആലുവാപ്പുഴയുടെ തീരത്ത് എന്നാ പാട്ട് മൂളും....
5) പഠിപ്പിക്കുന്ന ടീച്ചറെ നായകൻ പ്രേമിക്കുന്നത് ഭരതന്റെ 'ചാമര' ത്തിലാണ് ആദ്യം കണ്ടതായി ഓർമ്മ . ഏതായാലും വിലക്കപ്പെട്ട കനി കഴിക്കാനുള്ള നിങ്ങളുടെ വാസനയെ ' മലർ ' എന്നാ കൂട്ടുകാരി നിങ്ങള്ക്കായി പങ്കു വെയ്ക്കും ... നെഞ്ചു പൊട്ടി നിങ്ങള്ക്ക് പാടാനായി ' മലരേ ' എന്ന പാട്ടുമുണ്ട് ...
6) പഠിച്ചിരുന്ന കാലത്തെ 'ഊച്ചാളി' രംഗങ്ങൾ നിവിൻ പോളി നിങ്ങളെ ഒര്മ്മിപ്പിക്കും നിങ്ങളും അറിയാതെ പഴയ കോളേജ് ദിനങ്ങൾ ഒന്നയവിറക്കും .....ഒള്ളത് പറയട്ടെ .താടിയും മീശയും നിവിന് നന്നായി ചേരുന്നുണ്ട് ...ഇഷ്ട്ടൻ നന്നായി 'പൂന്തു വിളയാടി' യിട്ടുമുണ്ട് ..
7) ഏതു സത്യ പുണ്യാളനും നടക്കാതെ പോയ ഒരു പ്രേമ ഉണ്ടാകും. അവൻ ദിവസവും സ്വയം ഉള്ളിൽ വിലപിക്കുന്നുമുണ്ടാവും . ആ ബഹുഭൂരിപക്ഷം 'അവൾ വേണ്ട്ര ..ഇവൾ വേണ്ട്ര ' 'കാണുന്നവളുമാരോന്നും വേണ്ട്ര' എന്ന പാട്ടും പാടി സമാധാനിച്ചോളും..
8) പറയാതെ വയ്യ .....അസഭ്യമോ അറയ്ക്കുന്ന ദ്വയാർത്ഥ പ്രയോഗങ്ങളോ ഇല്ല....അത് തന്നെ വലിയ ആശ്വാസം! എടുത്താൽ പൊങ്ങാത്ത വിഗ്ഗൊ , കടുപ്പമുള്ള മേക്കപ്പോ , 'എങ്ങനുണ്ടഡാ എന്റെ
ഗ്ലാമർ' എന്ന മട്ടിലുള്ള വേഷ വിധനങ്ങളില്ല ., പച്ചയായ കഥാപാത്രങ്ങൾ കടത്തിണ്ണയിലും ,
മച്ചിൻ പ്പുറത്തും , വഴി യോരങ്ങളിലിരുന്നും നാടൻ ഭാഷ പറയുന്നു ,,അതിന്റെ ഒരു സുഖമുണ്ട് ....
ഇതിന്റെ അർത്ഥം പ്രേമം എല്ലാം തികഞ്ഞ പടം എന്നല്ല . പലരും സമർത്ഥമായി മുൻപ് ഉപയോഗിച്ച ഫോർമുലയാണിത് .( തമിഴ് സിനിമ ആട്ടൊഗ്രാഫ് നല്ല ഉദാഹരണം )..മനുഷ്യന്റെ ഗ്രുഹാതുരത്വം നിറഞ്ഞ വരണ്ട ഭൂമിയിൽ പ്രേമം ഒരു നല്ല പുഷ്പ വൃഷ്ട്ടി നടത്തി ...അതിൽ നനഞ്ഞു കുളിച്ചു ജനം സുഖിച്ചു ... രാമായണവും ഗീതയും ബൈബിളുമൊക്കെ നാം സുഖിക്കുന്നത് അതെ രീതിയിലാണ് ....
നിർമ്മാതാവ് അൻവർ റഷീദ് കാശ് തൂത്തു വാരി ...നന്നായിരിക്കട്ടെ.....
'പറയുന്ന പോലൊന്നും ഇല്ല ' , 'ഒന്നും മനസ്സില് തങ്ങി നില്ക്കുന്നില്ല ' , 'കണ്ടിരിക്കാം' തുടങ്ങിയ പ്രയോഗങ്ങൾ സൗകര്യപൂർവം മറക്കുക ..
ചിത്രത്തിന്റെ ശില്പികളെ ഞാൻ അഭിനന്ദിക്കുന്നു ...കാരണം
ഇംഗ്ലീഷിൽ ഒരു പ്രയോഗം ഉണ്ട് ...

NOTHING SUCCEEDS LIKE SUCCESS.....
Thats ALL Your Honour !

അങ്ങിനെ ഞാനും പ്രേമം കണ്ടു ...തുടക്കം മുതലേ ഈ ചിത്രം എന്റെ ശ്രദ്ധ പിടിച്ചുപറ്റി. എക്കാലത്തെയും അതിശയിപ്പിക്കുന്ന വിജയം...

Posted by Balachandra Menon on Saturday, July 25, 2015