- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപ് ജയിലിലായത് മലയാള സിനിമാ മേഖലക്ക് മൊത്തം നാണക്കേട്; സത്യന്റെയും നസീറിന്റെയും സുന്ദരകാലം ഓർക്കുമ്പോൾ ഇന്നും മനസ്സിന് വല്ലാത്ത സന്തോഷം; 'അമ്മ' വഴിയേ പോകുന്ന ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയായി അധ:പതിച്ചു; മോഹൻലാലിന്റെ രാജി സമ്മർദ്ദത്തിന് പിന്നാലെ അടിയന്തര ജനറൽ ബോഡി വിളിക്കാൻ ഇമെയിൽ അയച്ച് ബാലചന്ദ്രമേനോനും
കൊച്ചി: ദിലീപിന്റെ അറസ്റ്റിനെത്തുടർന്ന് ഉണ്ടായിട്ടുള്ള സ്ഥിതിഗതി ചർച്ച ചെയ്യാൻ 'അമ്മ 'യുടെ അടിയന്തര ജനറൽ ബോഡി യോഗം വിളിക്കുന്നതിന് ഭാരവാഹികൾ നടപടികൾ സ്വീകരിക്കണമെന്ന് ബാലചന്ദ്രമേനോൻ. ഇത് സംബന്ധിച്ച് അമ്മ ഭാരവാഹികൾക്ക് മെയിലയച്ചതായി അദ്ദേഹം അറിയിച്ചു. പത്രസമ്മേളനം വിളിച്ച് മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിക്കണമെന്നും തുടർന്ന് ജനറൽ ബോഡി യോഗത്തിൽ അംഗങ്ങളോട് വിവരങ്ങൾ പങ്കുവയ്ക്കണമെന്നുമാണ് അദ്ദേഹം മെയിലിൽ ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപ് ജയിലിലായത് മലയാള സിനിമാ മേഖലക്ക് മൊത്തം നാണക്കേടാണെന്ന പൊതുവികാരം ശക്തി പ്രാപിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.സത്യന്റെയും നസീറിന്റെയുംമൊക്കെ കാലത്തെ സിനിമയുടെ സുന്ദരകാലം ഓർക്കുമ്പോൾ ഇന്നും മനസ്സിന് വല്ലാത്ത സന്തോഷമാണ്. ഇപ്പോൾ സിനിമാ ലോകത്തുനിന്നും കേൾക്കുന്ന വാർത്ത ഞെട്ടിക്കുന്നതാണ്. താര സംഘടനയായ അമ്മ വഴിയേ പോകുന്ന ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയായി അധ:പതിച്ചെന്നും ഇതിൽ അതിയായ വേദനയുണ്ടെന്നും ബാലചന്ദ്രമേനോൻ കഴിഞ്ഞ ദിവസം മറുനാടന് അ
കൊച്ചി: ദിലീപിന്റെ അറസ്റ്റിനെത്തുടർന്ന് ഉണ്ടായിട്ടുള്ള സ്ഥിതിഗതി ചർച്ച ചെയ്യാൻ 'അമ്മ 'യുടെ അടിയന്തര ജനറൽ ബോഡി യോഗം വിളിക്കുന്നതിന് ഭാരവാഹികൾ നടപടികൾ സ്വീകരിക്കണമെന്ന് ബാലചന്ദ്രമേനോൻ. ഇത് സംബന്ധിച്ച് അമ്മ ഭാരവാഹികൾക്ക് മെയിലയച്ചതായി അദ്ദേഹം അറിയിച്ചു. പത്രസമ്മേളനം വിളിച്ച് മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിക്കണമെന്നും തുടർന്ന് ജനറൽ ബോഡി യോഗത്തിൽ അംഗങ്ങളോട് വിവരങ്ങൾ പങ്കുവയ്ക്കണമെന്നുമാണ് അദ്ദേഹം മെയിലിൽ ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദിലീപ് ജയിലിലായത് മലയാള സിനിമാ മേഖലക്ക് മൊത്തം നാണക്കേടാണെന്ന പൊതുവികാരം ശക്തി പ്രാപിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.സത്യന്റെയും നസീറിന്റെയുംമൊക്കെ കാലത്തെ സിനിമയുടെ സുന്ദരകാലം ഓർക്കുമ്പോൾ ഇന്നും മനസ്സിന് വല്ലാത്ത സന്തോഷമാണ്. ഇപ്പോൾ സിനിമാ ലോകത്തുനിന്നും കേൾക്കുന്ന വാർത്ത ഞെട്ടിക്കുന്നതാണ്. താര സംഘടനയായ അമ്മ വഴിയേ പോകുന്ന ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയായി അധ:പതിച്ചെന്നും ഇതിൽ അതിയായ വേദനയുണ്ടെന്നും ബാലചന്ദ്രമേനോൻ കഴിഞ്ഞ ദിവസം മറുനാടന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത കാട്ടി മോഹൻലാൽ, മമ്മൂട്ടിക്ക് കത്ത് നൽകിയിരുന്നു. ഇന്നസെന്റ് ചികിൽസയിലായ സാഹചര്യത്തിലാണ് ഇത്.
മോഹൻലാലിന്റെ നീക്കങ്ങൾക്ക് കരുത്ത് പകരുന്നതാണ് ബാലചന്ദ്രമേനോന്റെ മെയിലും. ഇന്നസെന്റിന് ശേഷം അമ്മയുടെ പ്രസിഡന്റായി സജീവമായി പരിഗണിച്ചുന്നത് ബാലചന്ദ്രമേനോനെയാണ്. എല്ലാ വിഭാഗത്തിലും ബാലചന്ദ്രമേനോന് പിന്തുണയുണ്ട്. അതിനിടെ ബോബൻ കുഞ്ചാക്കോയുടെ പേരും സജീവമായി ഉയർന്നു. പരസ്യ പ്രസ്താവനയുമായി ബാലചന്ദ്രമേനോൻ എത്തുമ്പോൾ അതിന് പ്രസക്തി ഏറുന്നതും അതുകൊണ്ടാണ്. ദിലീപിനെ കടന്നാക്രമിക്കുന്നതാണ് ബാലചന്ദ്രമേനോന്റെ പ്രതികരണം.
ദിലീപിന്റെ അറസ്റ്റിനെത്തുടർന്നുള്ള സംഭവത്തിന്റെ പേരിലും അമ്മ എന്ന സംഘടന ദുഷ്‌പേര് കേൾക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടതെന്നാണ് മേനോന്റെ നിലപാട്. എല്ലാവരുംകൂടി വ്യാഖ്യാനിച്ച് സംഘടനയെ വല്ലാണ്ട് മോശമാക്കിയിരിക്കുകയാണെന്നും കുറേ ആളുകൾ ഓരോരുത്തരോടുള്ള കണക്ക് തീർക്കാൻ അമ്മയെ ഉപയോഗിക്കുകയാണെന്നും ഇത് വല്ലാത്ത മോശം ഏർപ്പാടാണെന്നും മേനോൻ അമ്മ യോഗത്തിന് ശേഷം യൂടൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
സംഘടനയിൽ ഉണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലവിലെ സാഹചര്യത്തിൽ രൂക്ഷമാവുമെന്നാണ് സൂചന. ദിലീപിനെ ന്യായികരിക്കുകയും നടിയെ വേണ്ടവണ്ണം ആശ്വസിപ്പിക്കാൻ പോലും തയ്യാറാവാതിരിക്കുകയും ചെയ്ത ഇന്നസെന്റ് ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരെ ഒരു വിഭാഗം അംഗങ്ങൾ കടുത്ത വിയോജിപ്പിലായിരുന്നു. സിനിമയിലെ അവസരങ്ങൾ പോകുമെന്ന പേടിയിൽ മിണ്ടാതിരുന്ന ഇവർ താരസംഘടനയിലെ നെടുംതൂണായി അംഗീകരിക്കപ്പെട്ടിരുന്ന ദിലീപ് അകത്തായതോടെ കരുത്തുകാണിക്കുമെന്ന് തന്നെയാണ് മുതിർന്ന അംഗങ്ങളിൽ പലരും കരുതുന്നത്.
പ്രസിഡന്റ് ഇന്നസെന്റിൽ നിന്നുണ്ടായ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ രോഷാകുലരായ, മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള സ്‌നിമയിലെ സ്ത്രീ കൂട്ടായ്മയും അമ്മയോഗത്തിൽ നിലപാട് കടുപ്പിച്ചാൽ അത് സംഘടനയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് കരുതുന്നവരും കുറവല്ല.