- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലിപ്, നിങ്ങൾ കുറ്റാരോപിതനാണ് അതുകൊണ്ടുതന്നെ നിയമത്തിന്റെ അനുശാസനത്തിനു വിധേയനും; ജനപ്രിയനായി നാട്ടുകാരെ ചിരിപ്പിച്ച നല്ല ദിനങ്ങളെ ഓർത്തുകൊണ്ട് വരാൻ പോകുന്ന വിധിയുടെ പകർപ്പിനു വേണ്ടി കാത്തിരിക്കുക; ഈ കൂവലിന്റെ വേദന ഞാനും അനുഭവിച്ചിട്ടുണ്ടെന്ന് ബാലചന്ദ്ര മേനോൻ
ജനപ്രിയ നായകനെ കയ്യടിച്ച് വരവേറ്റിരുന്ന ജനം നടൻ അറസ്റ്റിലായതോടെ കൂക്കൂ വിളിക്കുന്ന കാഴ്‌ച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അറസ്റ്റിലായതിനേക്കാളും വലിയ വേദന തന്നെയാവും ഇത്തരം ഒരു സന്ദർഭത്തിൽ ആർക്കായാലും ഉണ്ടാവുക. എന്നാൽ ഈ സന്ദർഭത്തിൽ ദിലീപിന് ആത്മ ധൈര്യം പകരുകയാണ് ബാലചന്ദ്രമേനോൻ. സിനിമ എന്നാൽ അതാണ്. ആരാധനക്കും കൂവലിനും തമ്മിൽ വലിയ അന്തരമില്ല എന്ന് പറയാം. ജനപ്രിയ നായകൻ എന്ന് വാഴ്‌ത്തിയവർ തന്നെ നിമിഷങ്ങൾക്കുള്ളിൽ തങ്ങളുടെ ആരാധനാകഥാപാത്രം വില്ലന്റെ മേലങ്കി പൊടുന്നനെ അണിഞ്ഞതായി തോന്നിയപ്പോൾ കൂട്ടമായി കൂവിയതിനെ ദിലീപ് അതിന്റെയർഥത്തിൽ കാണുന്നതായിരിക്കും ഉചിതം. ഇത് ദിലീപിനു മാത്രം സംഭവിച്ച ഒരു പുതിയ സംഭവമായി ആരും കാണില്ല. തനിക്കും ഇത്തരം ഒരു അനുബവം നേരത്തെ ഉണ്ടായിട്ടുണ്ടെന്നും ബാലചന്ദ്ര മേനോൻ. വർഷങ്ങൾക്ക് മുമ്പ് ഞാൻ ഗൾഫിൽ നടത്തിയ ഷോയിലും ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അങ്ങേയറ്റം വിശ്വസിച്ച കുറെ ആർട്ടിസ്റ്റുകളുമായാണ് പോയത്. കഒത്തിരി പ്രതീക്ഷകൾ നൽകിയിട്ടു അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ വന്നപ
ജനപ്രിയ നായകനെ കയ്യടിച്ച് വരവേറ്റിരുന്ന ജനം നടൻ അറസ്റ്റിലായതോടെ കൂക്കൂ വിളിക്കുന്ന കാഴ്‌ച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അറസ്റ്റിലായതിനേക്കാളും വലിയ വേദന തന്നെയാവും ഇത്തരം ഒരു സന്ദർഭത്തിൽ ആർക്കായാലും ഉണ്ടാവുക. എന്നാൽ ഈ സന്ദർഭത്തിൽ ദിലീപിന് ആത്മ ധൈര്യം പകരുകയാണ് ബാലചന്ദ്രമേനോൻ.
സിനിമ എന്നാൽ അതാണ്. ആരാധനക്കും കൂവലിനും തമ്മിൽ വലിയ അന്തരമില്ല എന്ന് പറയാം. ജനപ്രിയ നായകൻ എന്ന് വാഴ്‌ത്തിയവർ തന്നെ നിമിഷങ്ങൾക്കുള്ളിൽ തങ്ങളുടെ ആരാധനാകഥാപാത്രം വില്ലന്റെ മേലങ്കി പൊടുന്നനെ അണിഞ്ഞതായി തോന്നിയപ്പോൾ കൂട്ടമായി കൂവിയതിനെ ദിലീപ് അതിന്റെയർഥത്തിൽ കാണുന്നതായിരിക്കും ഉചിതം. ഇത് ദിലീപിനു മാത്രം സംഭവിച്ച ഒരു പുതിയ സംഭവമായി ആരും കാണില്ല. തനിക്കും ഇത്തരം ഒരു അനുബവം നേരത്തെ ഉണ്ടായിട്ടുണ്ടെന്നും ബാലചന്ദ്ര മേനോൻ.
വർഷങ്ങൾക്ക് മുമ്പ് ഞാൻ ഗൾഫിൽ നടത്തിയ ഷോയിലും ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അങ്ങേയറ്റം വിശ്വസിച്ച കുറെ ആർട്ടിസ്റ്റുകളുമായാണ് പോയത്. കഒത്തിരി പ്രതീക്ഷകൾ നൽകിയിട്ടു അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ വന്നപ്പോൾ അവർ കൂവി. കൂവി എന്ന് വച്ചാൽ കടലിൽ തിരമാലകൾ ആർത്തിരമ്പി വരുന്നതുപോലെ ഒരു 'ത്രീ ഡി'കൂവൽ. ഞാൻ നിസ്സഹായനായി... പരിക്ഷീണനായി. എന്റെ ട്രൂപ്പിൽ വന്ന, ഷോയുടെ തകർച്ചക്ക് പ്രധാന കാരണക്കാരനായ ഒരാൾ വേദിക്കു പിന്നിൽ തല കുനിച്ചിരിക്കുന്ന എന്നെ നോക്കി ക്രൂരമായ ഒരു ആക്ഷേപ ചിരി പാസ്സാക്കിയതും ഞാൻ ഓർക്കുന്നു.
അതിൽ പിന്നെ ഞാൻ ഗൾഫിൽ നിന്ന് പല ക്ഷണങ്ങളും നിരസിച്ചു. ഒടുവിൽ ഒരവസരം, എന്നെ കൂവിയ അതെ വേദിയിൽ ഒറ്റയ്ക്ക് പങ്കെടുക്കാൻ കിട്ടിയപ്പോൾ ഞാൻ പോയി. എന്റെ പ്രസംഗത്തിന്റെ ഒരു ഘട്ടത്തിൽ സദസ്യർ അറിയാതെ കൈയടിച്ചു. അപ്പോൾ ഞാൻ പഴയ അനുഭവം പങ്കുവെച്ചു. അപ്പോൾ ജനം കയ്യടിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു.
ദിലീപിനെ സംബന്ധിച്ചു നടന്നതായി കേൾക്കുന്നതും അതിന്റെ പേരിൽ ജനം അപഹസിക്കുന്നതും ഒറ്റപ്പെടുത്തുന്നതും കഞ്ചാവ് കൊലപാതക പ്രതികൾക്കൊപ്പം ഒരു സെല്ലിൽ നിലത്തു കിടന്നുറങ്ങേണ്ടി വരുന്നതൊക്കെ എല്ലാർക്കുമെന്ന പോലെ എന്നിലും വേദന ഉളവാക്കുന്നുണ്ട് . പണ്ടുള്ളവർ പറഞ്ഞതുപോലെ ഉപ്പു തിന്നുന്നവൻ, തിന്നിട്ടുണ്ടെങ്കിൽ, വെള്ളം കുടിച്ചല്ലേ പറ്റൂ.
നാൽപ്പതു വർഷങ്ങളായുള്ള എന്റെ സിനിമാജീവിതത്തിൽ ഇതാദ്യമായി ഒരു സഹപ്രവർത്തകക്ക് ഇങ്ങനെ നീചമായ ഒരു ദുരന്തം അതും സിനിമാരംഗത്തുനിന്നും ഉണ്ടായതിൽ ഞാൻ വേദനിക്കുന്നു ഒപ്പം ലജ്ജിക്കുന്നു... അവർ കാട്ടിയ സമചിത്തതയെയും മനോധൈര്യത്തെയും അഭിനന്ദിക്കുകയും ചെയ്യുന്നു.