- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപാ നിശാന്ത് എസ് കലേഷിനോട് മാപ്പു പറയുമോ? വിവാദം കത്തിക്കാളുമ്പോൾ സച്ചിദാനന്ദൻ മാഷിന്റെ 'രൂപാന്തരം' കവിത ആരാധന കൊണ്ട് മോഷ്ടിച്ച് സ്വന്തം പേരിലാക്കിയ പഴയ കഥ പറഞ്ഞ് ബാലചന്ദ്രൻ ചുള്ളിക്കാട്; വർഷങ്ങൾക്ക് ശേഷം പൊതുവേദിയിൽ മാപ്പു പറഞ്ഞ കാര്യം ഓർമ്മപ്പെടുത്തി അതാണ് 'അന്തസ്സ്' എന്ന് ഓർമ്മിപ്പിച്ച് മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ
തിരുവനന്തപുരം: യുവകവിയും എഴുത്തുകാരനുമായ എസ് കലേഷിന്റെ കവിത മോഷ്ടിച്ച് തന്റെ പേരിലാക്കി പ്രസിദ്ധീകരിച്ച കോളേജ് അദ്ധ്യാപിക ദീപാ നിശാന്ത് മാപ്പു പറയണമെന്ന ആവശ്യം വിവിധ കോണുകളിൾ നിന്നും ശക്തമാകുന്നുണ്ട്. സൈബർ ലോകത്ത് ദീപക്കെതിരെ കകടുത്ത വിമർശനം ഉയരുമ്പോഴാണ് ഈ ആവശ്യവും ശക്തമാകുന്നത്. ഇപ്പോഴത്തെ വിവാദം കത്തിക്കാളുമ്പോൾ തന്റെ കവിതാ മോഷണ കഥ തുറന്നു പറഞ്ഞ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ബാലചന്ദ്രൻ ചുള്ളിക്കാടും രംഗത്തെത്തിയത് ദീപയുടെ മാപ്പ് ആവശ്യപ്പെട്ടു കൊണ്ട് തന്നെയാണ്. ഇന്നലെ കവിതാ മോഷണം പിടിക്കപ്പെട്ടപ്പോൾ അതിനെ ന്യായീകരിച്ചു കൊണ്ട് ദീപ രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് കവിത മോഷ്ടിച്ചിട്ടില്ലെന്നു പറഞ്ഞ് ദീപ രംഗത്തുവന്നത്. എന്നാൽ, ഈ മോഷണം ദീപ സമ്മതിച്ചാൽ പ്രശ്‌നമില്ലെന്ന് പറഞ്ഞു കൊണ്ടാണ് കവി സച്ചിദാനന്ദനും രംഗത്തെത്തിയത്. ഇന്നലെ ദീപ വിവാദമവുമായി ബന്ധപ്പെട്ടിട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ സച്ചിദാനന്ദൻ ദീപയുടെ ഭാഗത്തു കൂടി നിന്നാണ് കാര്യങ്ങൾ വിശദീകരിച്ചത്. അദ്ദേഹം പറഞ്ഞത് ബാലചന്ദ്രൻ ചെറു
തിരുവനന്തപുരം: യുവകവിയും എഴുത്തുകാരനുമായ എസ് കലേഷിന്റെ കവിത മോഷ്ടിച്ച് തന്റെ പേരിലാക്കി പ്രസിദ്ധീകരിച്ച കോളേജ് അദ്ധ്യാപിക ദീപാ നിശാന്ത് മാപ്പു പറയണമെന്ന ആവശ്യം വിവിധ കോണുകളിൾ നിന്നും ശക്തമാകുന്നുണ്ട്. സൈബർ ലോകത്ത് ദീപക്കെതിരെ കകടുത്ത വിമർശനം ഉയരുമ്പോഴാണ് ഈ ആവശ്യവും ശക്തമാകുന്നത്. ഇപ്പോഴത്തെ വിവാദം കത്തിക്കാളുമ്പോൾ തന്റെ കവിതാ മോഷണ കഥ തുറന്നു പറഞ്ഞ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ബാലചന്ദ്രൻ ചുള്ളിക്കാടും രംഗത്തെത്തിയത് ദീപയുടെ മാപ്പ് ആവശ്യപ്പെട്ടു കൊണ്ട് തന്നെയാണ്.
ഇന്നലെ കവിതാ മോഷണം പിടിക്കപ്പെട്ടപ്പോൾ അതിനെ ന്യായീകരിച്ചു കൊണ്ട് ദീപ രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് കവിത മോഷ്ടിച്ചിട്ടില്ലെന്നു പറഞ്ഞ് ദീപ രംഗത്തുവന്നത്. എന്നാൽ, ഈ മോഷണം ദീപ സമ്മതിച്ചാൽ പ്രശ്‌നമില്ലെന്ന് പറഞ്ഞു കൊണ്ടാണ് കവി സച്ചിദാനന്ദനും രംഗത്തെത്തിയത്. ഇന്നലെ ദീപ വിവാദമവുമായി ബന്ധപ്പെട്ടിട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ സച്ചിദാനന്ദൻ ദീപയുടെ ഭാഗത്തു കൂടി നിന്നാണ് കാര്യങ്ങൾ വിശദീകരിച്ചത്.
അദ്ദേഹം പറഞ്ഞത് ബാലചന്ദ്രൻ ചെറുപ്പത്തിൽ തന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരിലാക്കി പ്രസിദ്ധീകരിച്ച കാര്യമായിരുന്നു. ദീപയുടെ പോസ്റ്റിന് കമന്റായി അദ്ദേഹം കുറിച്ചത് ഇങ്ങനയായിരുന്നു: ''എനിക്ക് ഇതൊരു സാധാരണ അനുഭവമാണ്. വരികൾ, ബിംബങ്ങൾ പക്ഷേ കവിയുടെ മുഴുവൻ അനുഭവമില്ല.. എന്റെ ഒരാദ്യകാല കവിതയായ രൂപാന്തരം ബാലചന്ദ്രൻ ചുള്ളിക്കാട് വിദ്യാർത്ഥിയായിരിക്കവേ അതേപടി തന്റെ പേരിൽ പ്രസിദ്ധീകരിച്ചതായി ഒരു പ്രസംഗത്തിൽ അവൻ തന്നെ പറഞ്ഞു കേട്ടിട്ടുണട് അത് കടുത്ത ആരാധനയുടെ രൂപമാണത്.''
എസ് കലേഷനോടുള്ള ആരാധന കൊണ്ടാണ് ദീപ കവിത മോഷ്ടിച്ചതെങ്കിൽ അതിൽ താൻ തെറ്റു കാണുന്നില്ലെന്നും മാപ്പുപറഞ്ഞാൽ തീരാവുന്നതേയുള്ളൂവെന്നുമാണ് കവി സച്ചിദാനന്ദൻ മാഷ് ഓർമ്മപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് താൻ മുമ്പ് പൊതുവേദിയിൽ തുറന്നു പറഞ്ഞ് കവിതാ മോഷണ കഥയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ദീപ മാപ്പു പറയുന്നതാണ് അന്തസ്സെന്ന് തന്നെയാണ് ബാലചന്ദ്രൻ ചുള്ളിക്കാടും അഭിപ്രായപ്പെടുന്നത്. അന്ന് മോഷ്ടിച്ച കവിത അടങ്ങുന്ന പുസ്തകത്തിന്റെ റോയൽറ്റി പിൽക്കാലത്ത് സച്ചിദാനന്ദൻ തന്റെ പേരിൽ ആക്കിയ കാര്യം അടക്കം ചുള്ളിക്കാട് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചുള്ളിക്കാട് പുറത്തിറക്കിയ കുറിപ്പിൽ പറുന്നത് ഇങ്ങനെ:
ഒരു മോഷണത്തിന്റെ കഥ
ബാലചന്ദ്രൻ ചുള്ളിക്കാട്
പാശ്ചാത്യ കവിതയുമായി പരിചയമില്ലാതിരുന്ന കൗമാര കാലത്താണ് മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിൽ സച്ചിദാനന്ദൻ മാഷിന്റെ 'രൂപാന്തരം' എന്ന കവിത ഞാൻ വായിക്കുന്നത്. ഒന്നും മനസ്സിലായില്ലെങ്കിലും അതെന്നെ ആഭിചാരം ചെയ്തു. ഞാനതു ഹൃദിസ്ഥമാക്കി. അതിലെ ഭാഷയും ഭാവനയും എന്റെ കവിതാ സങ്കൽപ്പങ്ങളെ അടിമുടി മാറ്റി. ആ കവിത എന്റെ തന്നെ രൂപാന്തരമായി.
ഒരു കടലാസിൽ കുറത്തു മഷികൊണ്ട് 'ബാലചന്ദ്രൻ ചുള്ളിക്കാട്' എന്നെഴുതി വെട്ടിയെടുത്തു. ആഴ്‌ച്ചപ്പതിപ്പിലെ സച്ചിദാനന്ദൻ എന്ന പേരിന് മുകളിൽ ഒട്ടിച്ചു നോക്കി. ഞാൻ തന്നെ പത്രാധിപരായ കയ്യെഴുത്തു മാസികയിൽ അത് എന്റെ പേരിൽ പ്രസിദ്ധീകരിച്ചു. വർഷങ്ങൾക്ക് ശേഷം സച്ചിദാനന്ദന്റെ കവിതകളുടെ ഒരു സമാഹാരം ബോധി ബുക്‌സിന് വേണ്ടി ഞാൻ എഡിറ്റു ചെയ്തു. ആ പുസ്തകത്തിന്റെ തലക്കെട്ട് ''എന്റെ സച്ചിദാനന്ദൻ കവിതകൾ'' എന്നാണ്.
ആ പുസ്തകത്തിന്റെ റോയൽറ്റി സച്ചിമാഷ് എന്റെ പേരിലാക്കി!
ചുള്ളിക്കാടിനെ കൂടാതെ ദീപാ നിശാന്ത് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് രേഖാ രാജും രംഗത്തെത്തി. കലേഷിന്റെ സാമൂഹിക സാഹചര്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടി കൊണ്ടാണ് ദീപ മാപ്പു പറയണമെന്ന ആവശ്യം രേഖ ഉന്നയിച്ചത്. രേഖയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
ദീപാ നിശാന്ത് നിരുപാധികം മാപ്പ് പറയണം
വലിയ സാംസ്‌കാരിക മൂലധനമൊന്നും അവകാശപ്പെടാനില്ലാത്ത എന്റെ സമുദായത്തിൽ നിന്ന് വന്ന് യാതൊരു പി. ആർ പണിയും നടത്താതെ തലതൊട്ടപ്പമാർ ഇല്ലാതെ ,ഭാഷയിൽ നടത്തിയ അസാധ്യമായ ഇടപെടലുകളാലും പുതുക്കിപ്പണിയലും കൊണ്ടു മാത്രം സ്വന്തമായൊരിടം കവിതയിൽ നേടിയെടുത്തവനാണ് കലേഷ്. അത്രയും മൗലികമായ മുദ്ര ചാർത്തിയതാണ് കലേഷിന്റെ കവിതകൾ. അവന്റെ ആ കഠിനയാത്ര അടുത്ത് നിന്ന് കണ്ടിട്ടുണ്ട് ഞാൻ. അതുകൊണ്ട് തന്നെ കലേഷിന്റെ കുഴപ്പാമാണ് മോഷണം പുറത്തുകൊണ്ട് വന്നത് എന്ന ദീപാ ഫാൻസിന്റെ ആ മനോഭാവം ഇങ്ങോട്ട് വേണ്ട. അത്തരക്കാരോട് കലേഷിന്റ കവിതകൾ വായിക്കാൻ അഭ്യർത്ഥിക്കുന്നു!
ഞങ്ങളൊക്കെ ദശാബ്ദങ്ങൾ നിരന്തരം പണിയെടുത്ത് സ്വയം തെളിയിച്ചു കൊണ്ടിരുന്നാൽ മാത്രം ലഭിക്കുന്ന പോപുലാറ്റിയും അംഗീകാരവും സെലിബ്രിറ്റി സ്റ്റാസ്റ്റസുമൊക്കെ ഒന്നോ രണ്ടോ എഴുത്തുകൊണ്ടോ പ്രസംഗം കൊണ്ടോ ജാതി പ്രിവിലേജ് ഉള്ളവർ നിഷ്പ്രയാസം കൈക്കലാക്കുന്നത് ദീർഘകാലത്തെ എന്റെ പൊതു ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതാണ്. അക്കാര്യത്തിൽ ഞങ്ങൾക്ക് ഇമ്മ്യൂണിറ്റി ഉണ്ട്.അതുകൊണ്ട് ഞങ്ങടെ പിച്ചപ്പാത്രത്തിൽ കയ്യിടുന്നതെങ്കിലും അവസാനിപ്പിക്കൂ.. സ്ത്രീ വിരുദ്ധതയും മധ്യവർഗ്ഗ ഉദാരതയും വിറ്റ് തന്നെ അത്യാവശ്യം താരപദവിയുണ്ടല്ലോ കൈവശം ? അതുകൊണ്ട് ടീച്ചർ തൃപ്തിപ്പെടണം!