- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് വേദികളിൽ സ്ഥാനാർത്ഥികൾക്ക് ആർക്കും പിള്ളയുടെ പ്രസംഗം വേണ്ട; അച്ഛൻ വന്നാൽ വോട്ട് പോകുമെന്ന് മകന് പോലും പേടി; യുഡിഎഫ് നേതാക്കളെ വിരട്ടി വാണിരുന്ന പിള്ളയ്ക്ക് എൽഡിഎഫിൽ അവഗണനയുടേയും പരിഹാസത്തിന്റേയും കാലം
കോട്ടയം : പഞ്ചാബ് മോഡൽ പ്രസംഗത്തിലൂടെ വിവാദ പുരുഷനായ നേതാവാണ് ആർ ബാലകൃഷ്ണ പിള്ള. പ്രസംഗത്തിലൂടെ രാഷ്ട്രീയ എതിരാളികളെ പിച്ചി ചീന്തി മുന്നേറുന്ന രാഷ്ട്രീയ നേതാവ്. ആർക്കെതിരെ എന്ത് ആരോപണവും ഉയർത്തും. എന്നാൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ പിള്ളയുടെ പ്രസംഗം ആർക്കും കേൾക്കാൻ കഴിയുന്നില്ല. ഇനി അതിന് സാധിക്കുകയും ചെയ്യുകയില്ല. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ആർ ബാലകൃഷ്ണപിള്ളയ്ക്ക് അപ്രഖ്യാപിത വിലക്ക്. തെരഞ്ഞെടുപ്പ് യോഗങ്ങളിലോ കൺവൻഷനുകളിലോ പിള്ളയെ പങ്കെടുപ്പിക്കേണ്ടതില്ലെന്നു സിപിഐ(എം). നേതൃത്വം താഴേത്തട്ടിലേക്കു നിർദ്ദേശം നൽകി. പത്തനാപുരത്ത് മകൻ ഗണേശ് കുമാറാണ് ഇടതു പക്ഷത്തിന്റെ സ്ഥാനാർത്ഥി. എന്നാൽ പിള്ളയെ പത്തനാപുരത്ത് ഗണേശും തെരഞ്ഞെടുപ്പ് യോഗത്തിലേക്ക് അടുപ്പിക്കുന്നില്ല. പത്താനപുരത്തു പിള്ളയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇറക്കുന്നതു സംബന്ധിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥി ഗണേശ് കുമാർ നിലപാട് സ്വീകരിക്കട്ടെന്നാണു സിപിഎമ്മിന്റെ പൊതുനിലപാട്. എന്
കോട്ടയം : പഞ്ചാബ് മോഡൽ പ്രസംഗത്തിലൂടെ വിവാദ പുരുഷനായ നേതാവാണ് ആർ ബാലകൃഷ്ണ പിള്ള. പ്രസംഗത്തിലൂടെ രാഷ്ട്രീയ എതിരാളികളെ പിച്ചി ചീന്തി മുന്നേറുന്ന രാഷ്ട്രീയ നേതാവ്. ആർക്കെതിരെ എന്ത് ആരോപണവും ഉയർത്തും. എന്നാൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ പിള്ളയുടെ പ്രസംഗം ആർക്കും കേൾക്കാൻ കഴിയുന്നില്ല. ഇനി അതിന് സാധിക്കുകയും ചെയ്യുകയില്ല. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ആർ ബാലകൃഷ്ണപിള്ളയ്ക്ക് അപ്രഖ്യാപിത വിലക്ക്. തെരഞ്ഞെടുപ്പ് യോഗങ്ങളിലോ കൺവൻഷനുകളിലോ പിള്ളയെ പങ്കെടുപ്പിക്കേണ്ടതില്ലെന്നു സിപിഐ(എം). നേതൃത്വം താഴേത്തട്ടിലേക്കു നിർദ്ദേശം നൽകി.
പത്തനാപുരത്ത് മകൻ ഗണേശ് കുമാറാണ് ഇടതു പക്ഷത്തിന്റെ സ്ഥാനാർത്ഥി. എന്നാൽ പിള്ളയെ പത്തനാപുരത്ത് ഗണേശും തെരഞ്ഞെടുപ്പ് യോഗത്തിലേക്ക് അടുപ്പിക്കുന്നില്ല. പത്താനപുരത്തു പിള്ളയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇറക്കുന്നതു സംബന്ധിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥി ഗണേശ് കുമാർ നിലപാട് സ്വീകരിക്കട്ടെന്നാണു സിപിഎമ്മിന്റെ പൊതുനിലപാട്. എന്നാൽ സിപിഎമ്മിനെ പിണക്കാനോ ഉള്ള വോട്ട് ഇല്ലാതാക്കാനോ ഗണേശും താൽപ്പര്യപ്പെടുന്നില്ല. ഇതോടെ ഈ തെരഞ്ഞെടുപ്പിൽ പിള്ളയ്ക്ക് അവഗണനയുടെ കഥമാത്രമാണ് പറയാനുള്ളത്. യു.ഡി.എഫിനെതിരേ അഴിമതി വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുമ്പോൾ ബാലകൃഷ്ണപിള്ളയെ ഒപ്പം നിർത്തുന്നതു തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ വിലക്ക്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത് ചില വേദികളിൽ ബാലകൃഷ്ണപിള്ളയെ പങ്കെടുപ്പിച്ചിരുന്നു. ഇതോടെ ഇടതുമുന്നണിയുടെ അഴിമതി വിരുദ്ധ സമീപനം ഇരട്ടത്താപ്പാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും വാർത്തകൾ വന്നിരുന്നു. ഇതിനൊപ്പം പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനും വിമർശനം ഉയർത്തി. സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിലും വിഷയം എത്തി. ഇതോടെ പിള്ളയെ മാറ്റി നിർത്താൻ സിപിഐ(എം) തീരുമാനിക്കുകയായിരുന്നു. യുഡിഎഫിൽ സർവ്വ പ്രതാപിയായിരുന്ന ബാലകൃഷ്ണ പിള്ളയ്ക്ക് ഇടതു പക്ഷത്തേക്കുള്ള മാറ്റം പരിഹാസം മാത്രമാണ് നൽകുന്നതെന്നാണ് സൂചന.
അരുവിക്കര ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിള്ള ഇടതുമുന്നണിക്ക് വേണ്ടി സജീവമായി പ്രചാരണരംഗത്ത് ഉണ്ടായിരുന്നു. അരുവിക്കരയിൽ മാത്രം അറുപതിലേറെ പൊതുയോഗങ്ങളിലാണ് ബാലകൃഷ്ണപിള്ള പ്രസംഗിച്ചത്. അന്നും പിള്ളയുടെ ബന്ധം വിവാദമായപ്പോൾ ബാലകൃഷ്ണപിള്ള തെറ്റുതിരുത്തിയതിനാലാണ് ഒപ്പം കൂട്ടിയതെന്നായിരുന്നു സിപിഎമ്മിന്റെ മറുപടി. പിന്നീട് അരുവിക്കരയിൽ ഇടതു സ്ഥാനാർത്ഥിയുടെ പരാജയത്തെപ്പറ്റി അന്വേഷണം നടത്തിയ സിപിഐ(എം). തിരുവനന്തപുരം ജില്ലാ കമ്മിറ്റി തോൽവിക്ക് ഒരുകാരണമായി പറഞ്ഞത് ബാലകൃഷ്ണപിള്ളയെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇറക്കിയതായിരുന്നു.
ഇതെല്ലാം പരിഗണിച്ചാണ് നിയമസഭാ പ്രചരണ വേദികളിൽ നിന്ന് പിള്ളയെ അകറ്റി നിർത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും പിള്ള പരസ്യമായി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പിള്ളയെ സ്ഥാനാർത്ഥിയാക്കുന്നത് ഇടതുപക്ഷത്തിന്റെ സാധ്യതകളെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തൽ. ഇതോടെ അത് വേണ്ടെന്ന് സിപിഐ(എം) വയ്ക്കുകയായിരുന്നു. അതിന് സമാനമായ തീരുമാനമാണ് പൊതുയോഗത്തിൽ നിന്ന് മാറ്റി നിർത്താനുള്ള നീക്കവും.