- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലകൃഷ്ണന്റെ കോടികളുടെ സ്വത്തുകൾ തട്ടിയെടുക്കാൻ വ്യാജ വിവാഹരേഖ ചമച്ച അഭിഭാഷകയും ഭർത്താവും ഉടൻ അറസ്റ്റിലാകും; തട്ടിയെടുത്ത സ്വത്തുക്കൾ മറിച്ചു വിറ്റുവെന്ന് പൊലീസ്; ബാലകൃഷ്ണന്റെ ഭാര്യയെന്ന നിലയിൽ കുടുംബപെൻഷനും വാങ്ങി ജാനകിയുടെ സുഖജീവിതം
കണ്ണൂർ: കോടികളുടെ സ്വത്തിന് അവകാശിയായ സഹകരണവകുപ്പിലെ റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ പരേതനായ പി.ബാലകൃഷ്ണനെ വിവാഹം ചെയ്തതായി വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത സംഭവത്തിൽ അഭിഭാഷകയും ഭർത്താവും വൈകാതെ പിടിയിലാകുമെന്ന് പൊലീസ്. ഇയാൾ ഉടൻ അറസ്റ്റിലാകുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ബാലകൃഷ്ണന്റെ കോടികളുടെ സ്വത്ത് തട്ടിയെടുക്കാൻ കൊലചെയ്യുകയായിരുന്നോയെന്നും പൊലീസ് സംശിക്കുന്നുണ്ട്. ബാലകൃഷ്ണന്റെ മരണം സ്ഥിരീകരിച്ച കൊടുങ്ങല്ലൂർ ആശുപത്രിയിലും കേസന്വേഷിച്ച കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലുമെത്തി പയ്യന്നൂരിൽനിന്നുള്ള അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. തിരുവനന്തപുരത്ത് പേട്ടയിൽ ബാലകൃഷ്ണന്റെ വകയായി ഉണ്ടായിരുന്ന വീടും പരിസരവും പരിശോധിച്ചുമടങ്ങുമ്പോഴാണ് എഎസ്ഐ. എൻ.കെ.ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൊടുങ്ങല്ലൂരിലെത്തിയത്. അപസർപ്പകകഥയെ വെല്ലുന്നതരത്തിലാണ് പയ്യന്നൂരിലെ അഭിഭാഷകയായ കെ.വി.ഷൈലജയും ഭർത്താവ് പി.കൃഷ്ണകുമാറും ചേർന്ന് വിവാഹത്തട്ടിപ്പും സ്വത്ത് തട്ടിയെടുക്കലും നടത്തിയത്. തിരുവനന്തപുരത്ത് പേ
കണ്ണൂർ: കോടികളുടെ സ്വത്തിന് അവകാശിയായ സഹകരണവകുപ്പിലെ റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ പരേതനായ പി.ബാലകൃഷ്ണനെ വിവാഹം ചെയ്തതായി വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത സംഭവത്തിൽ അഭിഭാഷകയും ഭർത്താവും വൈകാതെ പിടിയിലാകുമെന്ന് പൊലീസ്. ഇയാൾ ഉടൻ അറസ്റ്റിലാകുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ബാലകൃഷ്ണന്റെ കോടികളുടെ സ്വത്ത് തട്ടിയെടുക്കാൻ കൊലചെയ്യുകയായിരുന്നോയെന്നും പൊലീസ് സംശിക്കുന്നുണ്ട്. ബാലകൃഷ്ണന്റെ മരണം സ്ഥിരീകരിച്ച കൊടുങ്ങല്ലൂർ ആശുപത്രിയിലും കേസന്വേഷിച്ച കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലുമെത്തി പയ്യന്നൂരിൽനിന്നുള്ള അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.
തിരുവനന്തപുരത്ത് പേട്ടയിൽ ബാലകൃഷ്ണന്റെ വകയായി ഉണ്ടായിരുന്ന വീടും പരിസരവും പരിശോധിച്ചുമടങ്ങുമ്പോഴാണ് എഎസ്ഐ. എൻ.കെ.ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൊടുങ്ങല്ലൂരിലെത്തിയത്. അപസർപ്പകകഥയെ വെല്ലുന്നതരത്തിലാണ് പയ്യന്നൂരിലെ അഭിഭാഷകയായ കെ.വി.ഷൈലജയും ഭർത്താവ് പി.കൃഷ്ണകുമാറും ചേർന്ന് വിവാഹത്തട്ടിപ്പും സ്വത്ത് തട്ടിയെടുക്കലും നടത്തിയത്.
തിരുവനന്തപുരത്ത് പേട്ടയിൽ സ്വന്തം വീടുവെച്ച് താമസിക്കുകയായിരുന്ന ബാലകൃഷ്ണൻ അവിവാഹിതനായിരുന്നു. തളിപ്പറമ്പ് നഗരത്തിൽ ദേശീയപാതയോരത്ത് ഏക്കർകണക്കിന് സ്വത്തുള്ള ബാലകൃഷ്ണൻ നാട്ടിൽ അധികം വരാറുണ്ടായിരുന്നില്ല. 2011 സെപ്റ്റംബർ 12-ന് ബാലകൃഷ്ണൻ കൊടുങ്ങല്ലൂർ ആശുപത്രിയിൽവെച്ച് മരിച്ചു.
അസുഖബാധിതനായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കഴിയുകയായിരുന്ന ബാലകൃഷ്ണനെ, തട്ടിപ്പിനുപിന്നിൽ പ്രവർത്തിച്ച അഭിഭാഷകയും ഭർത്താവും ചേർന്ന് നിർബന്ധിച്ച് വിടുതൽവാങ്ങി നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു മരണം. മരണം സംഭവിച്ചശേഷമാണ് കൊടുങ്ങല്ലൂർ ആശുപത്രിയിലെത്തിച്ചത്. പരേതന്റെ അനന്തരവനാണ് താനെന്ന് എഴുതിക്കൊടുത്ത് മൃതദേഹം ഏറ്റുവാങ്ങിയത് വക്കീലിന്റെ ഭർത്താവ്. ബന്ധുക്കളെയാരെയും അറിയിക്കാതെ മൃതദേഹം ഷൊർണൂർ ശാന്തിതീരത്ത് സംസ്‌കരിച്ചു.
ബാലകൃഷ്ണന്റെ മരണം അസ്വാഭാവികമാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പയ്യന്നൂർ പൊലീസ് ഇൻസ്പക്ടർ എംപി.ആസാദാണ് കേസന്വേഷിക്കുന്നത്. ബാലകൃഷ്ണന്റെ ഭാര്യയെന്ന നിലയിൽ കുടുംബപെൻഷൻ ജാനകി വാങ്ങുന്നുണ്ട്. അതിനുപുറമെ പയ്യന്നൂർ നഗരസഭയിൽനിന്ന് കൃത്യമായി വാർധക്യകാല പെൻഷനും വാങ്ങുന്നുവെന്ന് മനസ്സിലായതായി പൊലീസ് പറഞ്ഞു.
ബാലകൃഷ്ണന്റെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ സംസ്‌കരിച്ച് തിരിച്ചെത്തിയശേഷം അഭിഭാഷക ആദ്യം ചെയ്തത് തന്റെ മൂത്ത സഹോദരിയായ ജാനകിയെക്കൊണ്ട് പരേതനെ പൂർവകാലപ്രാബല്യത്തോടെ വിവാഹം കഴിപ്പിക്കുകയായിരുന്നു. പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽവെച്ച് 1980-ൽ ബാലകൃഷ്ണൻ-ജാനകി വിവാഹം നടത്തിയതായാണ് രേഖ. കുടുംബ പെൻഷനുവേണ്ടിയാണെന്ന് പറഞ്ഞപ്പോൾ രേഖ നൽകുകയായിരുന്നുവെന്ന് ക്ഷേത്രം അധികൃതർ പൊലീസിനോട് പറഞ്ഞു. രേഖ നൽകിയ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങ് നടക്കാൻ തുടങ്ങിയത് 1983-ലാണ്. ബാലകൃഷ്ണനെ ജാനകി അവിടെവെച്ച് വിവാഹം ചെയ്തതായ കള്ളരേഖയിലെ തീയതി 1980 ഏപ്രിൽ 27.
വിവാഹരേഖ ലഭിച്ചതോടെ ഗസറ്റിൽ പരസ്യം ചെയ്യലും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നേടലും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി. പരിയാരം അമ്മാനപ്പാറയിലെ 12 ഏക്കർ സ്ഥലത്തിന്റെ പകുതി, തിരുവനന്തപുരം പേട്ടയിലെ വീട്, തളിപ്പറമ്പ് നഗരത്തിൽ വിശാലമായ പറമ്പ് എന്നിവ തട്ടിയെടുക്കലായി അടുത്ത ലക്ഷ്യം. ബാലകൃഷ്ണന്റെ 'ഭാര്യ'യായ തന്റെ മൂത്ത സഹോദരിയെക്കൊണ്ട് കോടതിയിൽ പരാതി നൽകി പരിയാരത്തെ 12 ഏക്കറിന്റെ പകുതി സ്ഥലം അവരുടെ പേരിലാക്കി. അടുത്ത ദിവസംതന്നെ അത് തന്റെ പേരിലേക്ക് മാറ്റിയെഴുതിച്ചു. തിരുവനന്തപുരത്തെ വീടും തന്റെ പേരിലെഴുതിച്ച അഭിഭാഷക അത് 2013-ൽ 19.5 ലക്ഷം രൂപയ്ക്ക് വിറ്റു. തട്ടിപ്പ് നടത്താൻ കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥരടക്കമുള്ളവരെയും ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.