- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുകളെ എണ്ണ നിറയുന്നത് കാണാൻ എത്തിച്ചത് മെത്രാന്റെ സാക്ഷ്യപത്രം; എല്ലാം കണ്ടു ബോധ്യപ്പെട്ടെന്നും സുഗന്ധപരിമളം അനുഭവിച്ചെന്നുമുള്ള ബിഷപ്പിന്റെ കുറിപ്പ് ചുവരിലുണ്ട്; ബളാലിൽ ശരിയായ പരിശോധന രൂപത നടത്തുമോ?
കാസർഗോഡ്: തിരുസ്വരൂപത്തിൽനിന്നു എണ്ണനിറയുന്നതു നേരിൽ കണ്ടുബോധ്യപ്പെടുകയും സുഗന്ധപരിമളം വീശുന്നതായി അനുഭവിച്ചറിയുകയും ചെയ്തതിനെത്തുടർന്നാണ് ബളാൽ ദിവ്യമാതാകേന്ദ്രത്തിന്റെ ചുവരിൽ തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് സാക്ഷ്യപത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ അതേ ഞെരളക്കാട്ട് പിതാവ് തന്നെ തീർത്ഥാടനം പ്രോത്സാഹി
കാസർഗോഡ്: തിരുസ്വരൂപത്തിൽനിന്നു എണ്ണനിറയുന്നതു നേരിൽ കണ്ടുബോധ്യപ്പെടുകയും സുഗന്ധപരിമളം വീശുന്നതായി അനുഭവിച്ചറിയുകയും ചെയ്തതിനെത്തുടർന്നാണ് ബളാൽ ദിവ്യമാതാകേന്ദ്രത്തിന്റെ ചുവരിൽ തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് സാക്ഷ്യപത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ അതേ ഞെരളക്കാട്ട് പിതാവ് തന്നെ തീർത്ഥാടനം പ്രോത്സാഹിപ്പിക്കില്ലെന്ന് അതിരൂപതയുടെ ലേഖനത്തിൽ പറയുന്നതു പിന്നാക്കം പോകലാണെന്നു സംശയം. ഇതിൽ വിശ്വാസികൾ തികഞ്ഞ അത്ഭുതത്തിലാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല. രൂപത വിശദീകരിക്കുന്നതു പോലുള്ള അന്വേഷണം നടക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
മാതാവിന്റെ തിരുസ്വരൂപത്തിൽനിന്നും തേനും എണ്ണയും പാലും ഒഴുകുന്ന അത്ഭുതത്തെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെയാണ് തലശ്ശേരി അതിരൂപത വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്. എണ്ണയും തേനും ഒഴുക്കുന്ന സംഭവത്തിലെ ആധികാരികത ഉറപ്പ് വരുത്താതെ ബളാൽ ദിവ്യമാതാകേന്ദ്രത്തിലേക്കുള്ള തീർത്ഥാടനവും പരസ്യ പ്രചാരണവും സഭ പ്രോത്സാഹിപ്പിക്കില്ലെന്നും അതിരൂപതയുടെ ലേഖനത്തിൽ പറയുന്നു. മാതാവിന്റെ അത്ഭുത പ്രവൃത്തിയുടെ ആധികാരികത ഉറപ്പാക്കാൻ ദൈവം അവസരമൊരുക്കുമെന്ന പ്രതീക്ഷയും മാർ ജോർജ് ഞെരളക്കാട്ട്്് പുലർത്തുന്നു. ഓമനയെന്ന അൽഫോൻസയുടെ സാന്നിധ്യമുള്ളപ്പോൾ മാത്രമാണ് എണ്ണയും മറ്റും മാതാവിന്റെ തിരുരൂപത്തിൽ നിന്നും പ്രവഹിക്കുന്നത്. ബളാലിലെ എണ്ണപ്രവാഹമിപ്പോൾ നിരീക്ഷണഘട്ടത്തിലാണെന്നും അതിനാൽ ഈ സംഭവത്തിന്റെ ആധികാരികതയെക്കുറിച്ച് പ്രത്യക്ഷത്തിൽ യാതൊരു നിലപാടും അതിരൂപത സ്വീകരിക്കുന്നില്ലെന്നും മാർ ജോർജ് ഞെരളക്കാട്ട് വിശദീകരണത്തിൽ പറയുന്നു.
എന്നാൽ ബളാൽ ദിവ്യമാതാ കേന്ദ്രത്തിന്റെ വടക്കു ഭാഗത്തെ ചുവരിൽ വിശദമായിത്തന്നെ തലശ്ശേരി ആർച്ച് ബിഷപ്പ് ജോർജ് ഞരളക്കാട്ടിന്റെ സാക്ഷ്യപത്രം എഴുതി വച്ചിട്ടുണ്ട്. വെള്ളച്ചുവരിൽ നീല നിറത്തിൽ എഴുതി വച്ചിട്ടുള്ള സാക്ഷ്യപത്രത്തിൽ വിശദീകരണം ഇങ്ങനെ- 2015 ഫെബ്രുവരി 27 ന് വൈകീട്ട് 5 മണിക്ക് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞെരളക്കാട്ട്്, മാതാവ് പ്രത്യക്ഷപ്പെട്ട ഓമനയുടെ ഭവനം സന്ദർശിച്ചിരുന്നു. ഓമനയെക്കണ്ട്് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ഈ ഭവനത്തിൽ കൂടിയിരുന്ന വിശ്വാസികൾ അപ്പോൾ ജപമാല പ്രാർത്ഥിച്ചു കൊണ്ടേയിരുന്നിരുന്നു. ഈ സമയത്ത് തിരുസ്വരൂപത്തിന്റെ മുന്നിൽ എണ്ണ നിറയുന്നത് മാർ ഞെരളക്കാട്ട് കണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേത്തുടർന്ന് വിശ്വാസികളോട് മാതാവിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ ആർച്ച് ബിഷപ്പ് ആവശ്യപ്പെടുകയും
ചെയ്തു. ഈ സമയം ഭവനത്തിൽ സുഗന്ധപരിമളം വീശുന്നുണ്ടായിരുന്നുവെന്നും മാർ ഞെരളക്കാട് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആർച്ച് ബിഷപ്പിന്റെ പേരിലാണ് ചുവരെഴുത്തിലൂടെ മേൽ സൂചിപ്പിച്ച കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
'ആർച്ച് ബിഷപ്പിന്റെ പേരിലുള്ള ഈ സാക്ഷ്യമടങ്ങിയ ചുവരെഴുത്താണ് ബളാൽ മാതാവിന്റെ എണ്ണ പ്രവാഹം കാണാൻ നാനാജാതി മതസ്ഥരായ ഭക്തജനങ്ങൾ കുതിച്ചെത്താനുള്ള പ്രോത്സാഹനമായത്. അമിതമായ ഭക്തിപ്രകടനം ഏതു സമൂഹത്തിനും അപകടം മാത്രമേ ക്ഷണിച്ചു വരുത്തുകയുള്ളൂ എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബളാൽ ദിവ്യമാതാകേന്ദ്രത്തിലെ സംഭവങ്ങൾ. ബളാൽ സംഭവം നിരീക്ഷണഘട്ടത്തിലെന്ന് ആർച്ച് ബിഷപ്പ് തന്നെ വ്യക്തമാക്കുമ്പോൾ ബളാൽ മാതാ കേന്ദ്രത്തിലെ ചുവരെഴുത്തിലെ സാക്ഷ്യം അദ്ദേഹം അറിഞ്ഞു കൊണ്ടുള്ളതാണോയെന്ന സംശയവും ജനിപ്പിക്കുന്നു. അതേസമയം, എണ്ണയും തേനും പാലും ഒഴുകിക്കൊണ്ടേയിരിക്കുന്ന ബളാൽ മാതാവിന്റെ തിരുസ്വരൂപവും അതു പ്രതിഷ്ഠിച്ചിരിക്കുന്ന മുറിയും പരിശോധനാ വിധേയമാക്കാൻ അതിന്റെ സംഘാടകർ ഇപ്പോഴും സമ്മതിക്കുന്നില്ല. അതിന്റെ അടുത്തേക്കു വരാൻ പോലും ആർക്കും അനുവാദമില്ലാത്ത സാഹചര്യത്തിൽ മാർ ഞെരളക്കാട്ടിന്റെ ലേഖനത്തിൽ പറയുംപോലെ 'ഭാവാത്മകവും നിഷേധാത്മകവുമായ' പരിശോധന എങ്ങനെ നടക്കുമെന്ന് സംശയം മിക്കവരും ഉന്നയിക്കുന്നു.
അതിരൂപതയുടെ നേതൃത്വത്തിൽത്തന്നെ ഇതിന് അവസരമുണ്ടാക്കി ഇതിന്റെ പേരിലുള്ള ദുരൂഹത നീക്കണമെന്നാണ് പൊതുവേയുള്ള അഭിപ്രായം. അതിനിടയിൽ മറുനാടൻ മലയാളി തുറന്നു കാട്ടിയ ബളാൽമാതാവിനെക്കുറിച്ചുള്ള വാർത്തകൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ ബളാൽ മാതാവിന്റെ സന്നിധിയിലേക്കുള്ള ജനങ്ങളുടെ തിരക്കു കുറഞ്ഞു തുടങ്ങി. മൂന്നാഴ്ചയോളമായി ഇവിടെയെത്തുന്നവർ മൂന്നിലൊന്നായി. എന്നാൽ ഈ മേഖലയിലെ കച്ചവടക്കണ്ണുള്ളവർക്ക് കനത്ത തിരിച്ചടി ലഭിച്ചതിനെത്തുടർന്ന് അവർ വീണ്ടു അന്ധവിശ്വാസപ്രചരണം പൊടിപ്പും തൊങ്ങലും വച്ച് പടച്ചു വിടുന്നുണ്ട്. യഥാർത്ഥ വിശ്വാസികൾക്ക് കാര്യങ്ങൾ പിടികിട്ടിയെങ്കിലും ഇതേപ്പറ്റി അജ്ഞതയുള്ളവരെ ആകർഷിക്കാനുള്ള അവസാനത്തെ അടവും പയറ്റാൻ റിയൽ എസ്റ്റേറ്റ് മാഫിയയുടെ പിൻബലത്തോടെ ചിലർ രംഗത്തെത്തിയിട്ടുണ്ട്. ബളാലിൽ ഇതുവഴി വികസനം ലഭിക്കുന്നെങ്കിൽ അത് നടക്കട്ടെയെന്ന് കരുതി ഈ അന്ധവിശ്വാസത്തെ അനുകൂലിക്കുന്നവരുമുണ്ട്.
കാസർകോഡ് ജില്ലയിലേ മലയോര മേഖലയായ വെള്ളരിക്കുണ്ടിന് സമീപത്തെ ബളാൽ എന്ന കൊച്ചു ഗ്രാമത്തിലെ മാതാവിന്റെ അത്ഭുതപ്രവൃത്തിയെ കുറിച്ചുള്ള വിശദമായ വാർത്തകൾ മറുനാടൻ മലയാളി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട. പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത മേരി മാതാവിന്റെ തിരുസ്വരൂപത്തിൽ നിന്നും തേനും പാലും എണ്ണം ഒഴുകുന്നു എന്ന അത്ഭുതം കേട്ട് ആയിരങ്ങൾ അനുഗ്രഹത്തിനായി ഈ ഗ്രാമത്തിലേക്ക് ഒഴുകിയിരുന്നു. ഇതോടെയാണ് ഈ ഗ്രാമം പ്രശക്തമാകുന്നതും. എന്നാൽ ബളാൽ മാതാവിന്റെ തിരുസ്വരൂപത്തിൽ നിന്നും എണ്ണയും പാലും പുറത്തുവരുന്ന ഈ അത്ഭുതപ്രവൃത്തിയെ സോഷ്യൽ മീഡിയ പല വിധത്തിൽ പൊളിച്ചടുക്കിയിരുന്നു.
ഓമന എന്ന സ്ത്രീയുടെ വീട്ടലെ പരിശുദ്ധ കന്യകാ മറിയത്തിൻതിരുസ്വരൂപത്തിൽ നിന്നാണ് തേനും എണ്ണയും വന്നു കൊണ്ടിരിക്കുന്നത്. സ്വകാര്യമായി തന്നെ ഒരു ധനസമ്പാദന മാർഗ്ഗമായി തന്നെ ഈ വിശ്വാസത്തിന്റെ കഥ മാറി. കോട്ടയത്തു നിന്നും ബസുകൾ പോലും ഇവിടേക്ക് സർവീസ് തുടങ്ങി. ഇതോടെയാണ് സോഷ്യൽ മീഡിയ ബളാൽ മാതാവിന്റെ അത്ഭുതത്തെ പൊളിച്ചടുക്കുന്ന വിധത്തിൽ തെളിവുകളുമായി വന്നത്. കത്തോലിക്കാ വിശ്വാസികളാണ് കൂടുതലായി ബളാൽ മാതാവിന്റെ അത്ഭുത പ്രവൃത്തിയിൽ വിശ്വസിച്ച് എത്തിയതെന്നതിനാൽ ദീപിക പത്രത്തിൽ ഈ അത്ഭുതത്തെ പുകഴ്‌ത്തി വലിയ വാർത്തകളും വന്നു.
ഇതോടെ തലശ്ശേരി അതിരൂപത തന്നെ വിഷയത്തിൽ ഇടപെടാൻ ശ്രമം തുടങ്ങി. വത്തിക്കാന്റെ നിർദ്ദേശം അനുസരിച്ച് ഇത്തരം അത്ഭുത പ്രവൃത്തിക്കൾ കണ്ടാൽ അന്വേഷിക്കണം എന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ ഒരു സമിതയെ നിയോഗിക്കുകയും ചെയ്തു. എന്തായാലും ഈ സമിതിയുടെ അന്വേഷണ റിപ്പോർട്ട് പൂർണ്ണമായും പുറത്തുവന്നിട്ടില്ല. ഇതിനിടെയും ഓമനയുടെ വീട്ടിലേക്ക് ആയിരക്കങ്ങൾ ബളാൽ മാതാവിന്റെ അനുഗ്രഹം തേടിയെത്തി. എന്നാൽ, മറുനാടൻ വാർത്തകളുടെ അടിസ്ഥാനത്തിലും സോഷ്യ്ൽ മീഡിയയുടെ കടുത്ത വിമർശനങ്ങളുടെയും ഫലമായി ബളാൽ മാതാവിന്റെ അത്ഭുതത്തെ കുറിച്ച് വിശദീകരണവുമായി തലശ്ശേരി അതിരൂപത രംഗത്തുവന്നു. തലശ്ശേരി അതിരൂപതാ ബുള്ളറ്റിനിൽ രൂപതാ മെത്രാപ്പൊലീത്ത മാർ ജോർജ്ജ് ഞറളക്കാട് എഴുതിയ ലേഖനത്തിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചത്.
മാതാവിന്റെ തിരുസ്വരൂപത്തിൽ നിന്നും തേനും പാലും എണ്ണയും ഒഴുകുന്ന അത്ഭുതത്തെ തള്ളാനും കൊള്ളാനും തയ്യാറാകാതെയാണ് തലശ്ശേരി അതിരൂപതയുടെ വിശദീകരണം. അതേസമയം തന്നെ സംഭവത്തിലെ ആധികാരികത ഉറപ്പുവരുത്താതെ അവിടേക്കുള്ള തീർത്ഥാടനവും പരസ്യപ്രചാരണവും സഭ പ്രോത്സാഹിപ്പിക്കില്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. മാതാവിന്റെ അത്ഭുതപ്രവൃത്തിയുടെ ആധികാരികത ഉറപ്പാക്കാൻ ദൈവം അവസരമൊരുക്കുമെന്ന പ്രതീക്ഷയും മാർ ജോർജ്ജ് ഞറളിക്കാട്ട് പങ്കുവെക്കുന്നു. ഈ സാഹചര്യത്തിലാണ് ബളാലിലെ വീട്ടിലെ തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് സാക്ഷ്യപത്രം ചർച്ചയായി ഉയരുന്നത്.
തിരുസ്വരൂപത്തിൽ നിന്നും എണ്ണ ഒഴുകുന്ന അത്ഭുപ്രവൃത്തി 2014 ഡിസംബർ 2 നാണ് തുടങ്ങിയത്. ജില്ലയിലെ വെള്ളരിക്കുണ്ടിനു സമീപം ബളാൽ രജിസ്‌ട്രേഷൻ ഓഫീസിനെതിർ വശത്തു താമസിക്കുന്ന ഓമന എന്നയാളുടെ വീട്ടിലെ പരിശുദ്ധ കന്യകാ മറിയത്തിൻതിരുസ്വരൂപത്തിനു തിരുസ്വരൂപത്തിൽ നിന്ന് തേനും എണ്ണയും വന്നു കൊണ്ടിരിക്കുന്നത് തുടരുകയാണ്. ഇതു കാണാനും ഈ എണ്ണയിലൂടെ രോഗ ശാന്തിക്കും വേണ്ടിയാണ് ബളാലിലേക്ക് ആളുകൾ ഒഴുകിയെത്തുന്നത്. അങ്ങനെ ഓമനയുടെ വീട്ടിൽ വന്ന മാതാവ് ബളാൽ മാതാവായി. തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് സാക്ഷ്യപത്രം കൂടിയായതോടെ ഇവിടേയ്ക്ക് വിശ്വാസികളുടെ ഒഴുക്കുമായി. എന്നാൽ വിവാദം വളരുമ്പോൾ ആർച്ച് ബിഷപ്പ് തന്നെ മാതാവിനെ പൂർണ്ണമായും അംഗീകരിക്കുന്നില്ലെന്ന് പറയുന്നു. ഇതോടെ സംശയങ്ങളും സജീവമാവുകയാണ്.