- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലറ്റിൽ ഇനി സ്ഥാനാർത്ഥിയുടെ ചിത്രവും; നടപടി അപരന്മാരുടെ ശല്യം ഒഴിവാക്കാൻ; അരുവിക്കര ഉപതെരഞ്ഞെടുപ്പു മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും
ന്യൂഡൽഹി: ബാലറ്റിൽ ഇനി മുതൽ പേരിനും ചിഹ്നത്തിനുമൊപ്പം സ്ഥാനാർത്ഥികളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുങ്ങുന്നു. അപരന്മാരുടെ ശല്യം ഒഴിവാക്കാനാണ് പുതിയ നടപടി. മെയ് ഒന്നുമുതൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഫോട്ടോ പതിച്ച ബാലറ്റുകളാകും ഉപയോഗിക്കുക. അതായത് അരുവിക്കരയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പുതിയ രീതി പരീക
ന്യൂഡൽഹി: ബാലറ്റിൽ ഇനി മുതൽ പേരിനും ചിഹ്നത്തിനുമൊപ്പം സ്ഥാനാർത്ഥികളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുങ്ങുന്നു. അപരന്മാരുടെ ശല്യം ഒഴിവാക്കാനാണ് പുതിയ നടപടി.
മെയ് ഒന്നുമുതൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഫോട്ടോ പതിച്ച ബാലറ്റുകളാകും ഉപയോഗിക്കുക. അതായത് അരുവിക്കരയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പുതിയ രീതി പരീക്ഷിക്കപ്പെടുമെന്നാണ് സൂചന.
ബാലറ്റിൽ സ്ഥാനാർത്ഥിയുടെ ചിത്രം ഉപയോഗിക്കുന്നതിനായി നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സ്ഥാനാർത്ഥികൾ ഫോട്ടോ കൂടി സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിക്കും.
പോസ്റ്റൽ ബാലറ്റുകളിലും ഇലക്ട്രോണിക് വോട്ടിങ് മെഷിനീലെ ബാലറ്റിലും സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന പുതിയ രീതിയായിരിക്കും ഇനിമുതൽ തെരഞ്ഞെടുപ്പുകളിൽ കാണാനാകുക.
ഒരേ പേരിലോ സാമ്യമുള്ള പേരുകളിലോ വിവിധ സ്ഥാനാർത്ഥികൾ മൽസരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ബാലറ്റിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ഉൾപ്പെടുത്തുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പേരുകളിലെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി സ്ഥാനാർത്ഥികളുടെ പേരിന്റെ പൂർണരൂപം ബാലറ്റിൽ നൽകുന്നതാണ് പതിവ്. എന്നാൽ, വോട്ടിങ് സമയത്ത് ഇപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുള്ളത് കണക്കിലെടുത്താണ് ചിത്രങ്ങൾകൂടി ഉൾപ്പെടുത്താനുള്ള തീരുമാനം. സ്ഥാനാർത്ഥിയുടെ പേരിനും തിരഞ്ഞെടുപ്പു ചിഹ്‌നത്തിനും മധ്യേയാണ് ഫോട്ടോ ഉൾപ്പെടുത്തുക.
പത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർത്ഥികൾ ഫോട്ടോ നൽകണമെന്ന വ്യവസ്ഥ വയ്ക്കുമെങ്കിലും ഫോട്ടോകൾ സമർപ്പിക്കാത്തതിന്റെ പേരിൽ നാമനിർദേശ പത്രിക തള്ളില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ചിത്രത്തിൽ യൂണിഫോമുകളോ, കറുത്ത കണ്ണടകളോ, തൊപ്പിയോ ഉപയോഗിക്കാൻ പാടില്ല. ബാലറ്റിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ നൽകുന്നതിൽ തങ്ങൾക്കു വിയോജിപ്പില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു.