ന്യൂഡൽഹി: കള്ളനോട്ടുകളെ നിയന്ത്രിക്കാനാണ് കേന്ദ്ര സർക്കാർ നൂറ് രൂപയുടേയും അഞ്ഞൂറ് രൂപയുടേയും നോട്ടുകൾ നിരോധിക്കുന്നത്. ഇത് കർശന ഉപാധികളോടെ നടപ്പാക്കുന്നത് തീരുമാനം അണുകിട തെറ്റാതെ നടപ്പിലാകാനാണ് ഇത്. നവംബർ 9നും ചിലയിടങ്ങളിൽ 10 നും രാജ്യത്ത് എടിഎമ്മുകൾ പ്രവർത്തിക്കില്ല. അസാധുവാക്കിയ 500, 1000 നോട്ടുകൾ നവംബർ 11 അർധരാത്രിവരെ മാറ്റിയെടുക്കാം. സർക്കാർ ആശുപത്രികളിൽ നവംബർ 11 വരെ 1000, 500 നോട്ടുകൾ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചതാണ് ഇക്കാര്യം.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സുപ്രധാന തീരുമാനങ്ങൾ ചുവടെ

  • നവംബർ 10 മുതൽ 50 ദിവസത്തേയ്ക്ക് നോട്ടുകൾ മാറ്റിയെടുക്കാൻ അവസരം നൽകും. എല്ലാ ബാങ്കുകളിൽനിന്നും പോസ്റ്റ് ഓഫീസുകളിൽനിന്നും നോട്ടുകൾ മാറ്റി വാങ്ങാം.
  • മാർച്ച് 31ന് ശേഷവും നോട്ടുകൾ മാറ്റിയെടുക്കാത്ത പക്ഷം ആർബിഐ ഓഫീസുകളിൽ സത്യവാങ്മൂലം നൽകി മാറ്റിയെടുക്കാം.
  • 11ആം തീയതിവരെ എടിഎമ്മുകളിൽനിന്ന് 2000 രൂപവരെയേ പിൻവലിക്കാൻ സാധിക്കൂ. എടിഎമ്മുകളിൽനിന്ന് ഇനി പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക 10,000 രൂപയായും ആഴ്ചയിൽ പിൻവലിക്കാവുന്നത് 20,000 രൂപയായും നിശ്ചയിച്ചു. ഇത് ഭാവിയിൽ ഉയർത്തും.
  • നാലായിരം രൂപവരെയുള്ള അഞ്ഞൂറിന്റെ നോട്ടും ആയിരത്തിന്റെ നോട്ടും തിരിച്ചറിയിൽ രേഖ കാണിച്ച് ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാം
  • ആശുപത്രികളിലും മരുന്ന് കടകളിലും ഈ മാസം 12 വരെ 500, 1000 നോട്ടുകൾ സ്വീകരിക്കാം
  • വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് ഈ പ്രതിസന്ധിയെ മറികടക്കാൻ പ്രത്യേക സംവിധാനം ഉണ്ടാകും
  • ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പുകളിലും മറ്റും 500, 1000 നോട്ടുകൾ സ്വീകരിക്കാം, നവംബർ 12 വരെയാണ് 100, 500 രൂപ നോട്ടുകൾ പമ്പുകളിലും മറ്റും സ്വീകരിക്കുക
  • ഓരോ പെട്രോൾ പമ്പും നവംബർ 11 വരെ എത്തുന്ന 1000, 500 രൂപാ നോട്ടുകളുടെ വിവരങ്ങൾ പ്രത്യേകം സൂക്ഷിക്കണം
  • എടിഎമ്മുകൾ നവംബർ 9ന് പ്രവർത്തിക്കില്ല. ചിലത് നവംബർ 10നും
  • ചെക്ക്, കറൻസി, ഡിഡി, ക്രഡിറ്റ്-ഡെബിറ്റ് കാർഡുകൾ മുതലായവ വഴിയുള്ള ഇടപാടുകളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.