- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം വെള്ളം കുടിക്കുന്നത് പച്ചക്കറി കച്ചവടക്കാരും തട്ടുകടക്കാരും ചെറുകിട വ്യാപാരികളും കൂലിപ്പണിക്കാരും; ഈ ദിവസങ്ങളിൽ യുദ്ധസമാനമായി സാധനങ്ങളുടെ ദൗർലഭ്യം നേരിടും; പച്ചക്കറികൾക്കും കോഴിക്കും വില കുതിച്ചുയരും
500-ന്റെയും 1000-ന്റെയും നോട്ടുകൾ അസാധുവായതോടെ ഉടൻ പ്രതിസന്ധിയിലാവുക ചെറുകിട വ്യാപാരികളും ദിവസ വേതനത്തിൽ ജീവിക്കുന്ന തൊഴിലാളികളുമാകും. പച്ചക്കറി കച്ചവടക്കാർ, തട്ടുകടക്കാർ, നിർമ്മാണത്തൊഴിലാളികൾ തുടങ്ങിയവർ പണമില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തും. പണത്തിലൂടെ മാത്രം ക്രയവിക്രയം നടത്തുന്ന ഇത്തരക്കാരെയാകും കേന്ദ്രത്തിന്റെ തീരുമാനം പ്രതികൂലമായി പിടികൂടുക. വൻകിട സ്ഥാപനങ്ങളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ വിനിമയം നടക്കുമെന്നതിനാൽ അത്രയും തിരിച്ചടി ഉണ്ടാവില്ല. 500-ന്റെയോ 1000-ന്റെയോ നോട്ടുകളുമായെത്തുന്ന സാധാരണക്കാരിൽനിന്ന് പണം സ്വീകരിക്കാനാവില്ലെന്നതാണ് ചെറുകിട കച്ചവടക്കാരെ ബാധിക്കുക. ഈ നോട്ടുകൾ സ്വീകരിക്കാനാവാത്തതുകൊണ്ടുതന്നെ, പകരം ചെറിയ നോട്ടുകൾ കണ്ടെത്താനും ഇവർക്കായെന്ന് വരില്ല. കടകളിൽ പണമെത്താതെ വരുമ്പോൾ ഇവർക്ക് അവശ്യസാധനങ്ങൾ വാങ്ങാനും സാധിക്കില്ല. അതോടെ, ചെറുകിട വ്യാപാര മേഖലയിൽ സാധനങ്ങളുടെ ദൗർലഭ്യം നേരിടും. അത് വലിയ തോതിൽ വിലക്കയറ്റത്തിനും കാരണമാകും. പച്ചക്കറികൾക്കും കോഴിയിറച്ചി, മീൻ തുടങ
500-ന്റെയും 1000-ന്റെയും നോട്ടുകൾ അസാധുവായതോടെ ഉടൻ പ്രതിസന്ധിയിലാവുക ചെറുകിട വ്യാപാരികളും ദിവസ വേതനത്തിൽ ജീവിക്കുന്ന തൊഴിലാളികളുമാകും. പച്ചക്കറി കച്ചവടക്കാർ, തട്ടുകടക്കാർ, നിർമ്മാണത്തൊഴിലാളികൾ തുടങ്ങിയവർ പണമില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തും. പണത്തിലൂടെ മാത്രം ക്രയവിക്രയം നടത്തുന്ന ഇത്തരക്കാരെയാകും കേന്ദ്രത്തിന്റെ തീരുമാനം പ്രതികൂലമായി പിടികൂടുക. വൻകിട സ്ഥാപനങ്ങളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ വിനിമയം നടക്കുമെന്നതിനാൽ അത്രയും തിരിച്ചടി ഉണ്ടാവില്ല.
500-ന്റെയോ 1000-ന്റെയോ നോട്ടുകളുമായെത്തുന്ന സാധാരണക്കാരിൽനിന്ന് പണം സ്വീകരിക്കാനാവില്ലെന്നതാണ് ചെറുകിട കച്ചവടക്കാരെ ബാധിക്കുക. ഈ നോട്ടുകൾ സ്വീകരിക്കാനാവാത്തതുകൊണ്ടുതന്നെ, പകരം ചെറിയ നോട്ടുകൾ കണ്ടെത്താനും ഇവർക്കായെന്ന് വരില്ല. കടകളിൽ പണമെത്താതെ വരുമ്പോൾ ഇവർക്ക് അവശ്യസാധനങ്ങൾ വാങ്ങാനും സാധിക്കില്ല. അതോടെ, ചെറുകിട വ്യാപാര മേഖലയിൽ സാധനങ്ങളുടെ ദൗർലഭ്യം നേരിടും. അത് വലിയ തോതിൽ വിലക്കയറ്റത്തിനും കാരണമാകും.
പച്ചക്കറികൾക്കും കോഴിയിറച്ചി, മീൻ തുടങ്ങിയവയ്ക്കും വലിയ തോതിൽ വില ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ പ്രതിനന്ധി താത്കാലികം മാത്രമാണെങ്കിലും, അതുണ്ടാവുക തന്നെ ചെയ്യും. മൊത്തവ്യാപാരക്കാരിൽനിന്ന് ചെറുകിട വ്യാപാരികളിലേക്ക് സാധനമെത്താതെ വരുമ്പോഴാണ് ദൗർലഭ്യവും വിലക്കയറ്റവുമുണ്ടാവുക. ചെറുകിട വ്യാപാരികളെയും ചെറുകിട പണമിടപാട് സ്ഥാപനങ്ങളെയും സാധാരണക്കാരെയുമാകും ഈ തീരുമാനം തിരിച്ചടിക്കുകയെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.
ചുരുങ്ങിയ കാലത്തേയ്ക്ക് എല്ലാവരും പ്രതിസന്ധിയിലാവുമെങ്കിലും കള്ളപ്പണത്തെ പുറത്തുകൊണ്ടുവരാനാകുമെന്നതിനാൽ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നവരാണ് ഏറെപ്പേരും. റിയൽ എസ്റ്റേറ്റ്, സ്വർണവ്യാപാരം തുടങ്ങിയ വലിയ തോതിൽ പണം മറിയുന്ന മേഖലകളിലാകും ഇത് ദീർഘകാലത്തേയ്ക്ക് ബാധിക്കുക. ചെറുകിട വ്യാപാര മേഖലയിലെ പ്രതിസന്ധി പുതിയ കറൻസി നോട്ടുകൾ വരുന്നതോടെ ഇല്ലാതാകും. എന്നാൽ, വലിയ കറൻസികൾ വരുമ്പോൾ അതിന് പകരം കൊടുക്കാനുള്ള ചെറിയ കറൻസി നോട്ടുകളുടെ ദൗർലഭ്യമുണ്ടാകുമോ എന്നത് കണ്ടറിയേണ്ട കാര്യം കൂടിയാണ്.