- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടരലക്ഷം രൂപ വരെ മാറ്റിയെടുക്കാൻ ചെന്നാൽ ബാങ്കുകൾ ഉറവിടം തിരക്കില്ല; ഉറവിടമില്ലാതെ രണ്ടര ലക്ഷത്തിൽ കൂടുതൽ മാറിയാൽ 200 ശതമാനം പിഴ; എത്ര അടച്ചാലും ഇൻകം ടാക്സ് നോട്ടീസ് എത്തും; നികുതി അടക്കണമെന്ന് ധനമന്ത്രി പറഞ്ഞതിൽ ആശങ്ക വേണ്ട
ന്യൂഡൽഹി: ഡിസംബർ 30നകം ബാങ്കിൽ നിക്ഷേപിക്കുന്ന 2.5 ലക്ഷത്തിൽ കൂടുതലുള്ള തുകയുടെ സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കിൽ വൻപിഴ. നികുതിക്കുപുറമേ 200 ശതമാനം പിഴയീടാക്കാനാണ് തീരുമാനം. ഇതോടെ 1000, 500 നോട്ടുകളുടെ നിരോധനം കള്ളപ്പണക്കാരെ കുടുക്കാനാണെന്ന് വ്യക്തമാക്കി. എന്നാൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ശ്രദ്ധിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി അടയ്‌ക്കേണ്ടി വരുമെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഉടൻ നൽകേണ്ടി വരില്ല. ഒരാളുടെ മൊത്തം വരുമാനം നിരീക്ഷിച്ച് ആദായ നികുതി നിശ്ചയിക്കുമ്പോൾ മാത്രമേ നികുതി അടയ്‌ക്കേണ്ടി വരികെയുള്ളൂ. നവംബർ 10 മുതൽ ഡിസംബർ 30 വരെ ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുകയുടെ പൂർണവിവരം സർക്കാറിന് ലഭിക്കും. 2.5 ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ ആദായനികുതി വകുപ്പ് പരിശോധിക്കും. സ്രോതസ്സിൽ പറയുന്നതിനേക്കാൾ കൂടുതൽ വരുമാനം കണ്ടെത്തിയാലാണ് പിഴയീടാക്കുക. ആദായനികുതി നിയമം 270 (എ) പ്രകാരമായിരിക്കും നടപടി. എന്നാൽ ആദായനികുതിയിളവ
ന്യൂഡൽഹി: ഡിസംബർ 30നകം ബാങ്കിൽ നിക്ഷേപിക്കുന്ന 2.5 ലക്ഷത്തിൽ കൂടുതലുള്ള തുകയുടെ സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കിൽ വൻപിഴ. നികുതിക്കുപുറമേ 200 ശതമാനം പിഴയീടാക്കാനാണ് തീരുമാനം. ഇതോടെ 1000, 500 നോട്ടുകളുടെ നിരോധനം കള്ളപ്പണക്കാരെ കുടുക്കാനാണെന്ന് വ്യക്തമാക്കി. എന്നാൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ശ്രദ്ധിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി അടയ്‌ക്കേണ്ടി വരുമെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഉടൻ നൽകേണ്ടി വരില്ല. ഒരാളുടെ മൊത്തം വരുമാനം നിരീക്ഷിച്ച് ആദായ നികുതി നിശ്ചയിക്കുമ്പോൾ മാത്രമേ നികുതി അടയ്‌ക്കേണ്ടി വരികെയുള്ളൂ.
നവംബർ 10 മുതൽ ഡിസംബർ 30 വരെ ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുകയുടെ പൂർണവിവരം സർക്കാറിന് ലഭിക്കും. 2.5 ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ ആദായനികുതി വകുപ്പ് പരിശോധിക്കും. സ്രോതസ്സിൽ പറയുന്നതിനേക്കാൾ കൂടുതൽ വരുമാനം കണ്ടെത്തിയാലാണ് പിഴയീടാക്കുക. ആദായനികുതി നിയമം 270 (എ) പ്രകാരമായിരിക്കും നടപടി. എന്നാൽ ആദായനികുതിയിളവ് പരിധിയിൽ ഉൾപ്പെടുന്ന വാർഷിക വരുമാനമുള്ള കർഷകർ, വീട്ടമ്മമാർ തുടങ്ങിയവർ പഴയനോട്ടുകൾ മാറ്റാനായി ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണത്തിന് പുതിയ നിരീക്ഷണങ്ങളും നടപടികളും ബാധകമായിരിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
കള്ളപ്പണം നിരീക്ഷിക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങൾ ഇവരെ ബാധിക്കില്ല. എന്നാൽ, സംശയകരമായ നിക്ഷേപങ്ങളെ നിരീക്ഷിക്കും. 500, 1000 രൂപയുടെ പഴയനോട്ടുകൾ മാറ്റുന്നതിനായി ബാങ്കുകളിൽ നിക്ഷേപിച്ച് പുതിയ നോട്ടുകൾ വാങ്ങാൻ വ്യക്തികൾക്ക് സർക്കാർ സംവിധാനമൊരുക്കിയിട്ടുണ്ട്. എന്നാൽ, ഇവ കൃത്യമായ നിരീക്ഷണവലയത്തിന് കീഴിലായിരിക്കും നടത്തുക. രാജ്യത്തെ നികുതിഘടനകളും ബാധകമായിരിക്കും. കണക്കിൽപ്പെടാത്ത പണം വെളുപ്പിക്കാനായി ബാങ്കുകളെ സമീപിക്കുന്നത് തടയാനാണ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
രണ്ടരലക്ഷത്തിനുപകരം കൂടുതൽ പണം നിക്ഷേപിക്കാൻ ശ്രമിച്ചാൽ നടപടി ഉണ്ടാകും. അവർ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമെന്ന് ധനമന്ത്രാലയം ഉദ്യോഗസ്ഥർ വാർത്താ ഏജൻസികളോട് വെളിപ്പെടുത്തി. 4,000 രൂപ വരെ ഏത് ബാങ്ക് ശാഖയിലുമെത്തി തിരിച്ചറിയൽ കാർഡ് നൽകി പണം മാറ്റി വാങ്ങാം. 4000 രൂപയ്ക്കു മേലുള്ള തുകയാണെങ്കിൽ അക്കൗണ്ടിലേക്കു നിക്ഷേപിക്കാനേ കഴിയൂ. മറ്റു ബാങ്കുകളുടെ ശാഖയിലെത്തി 4000 രൂപയ്ക്കു മുകളിലുള്ള തുക നൽകിയാൽ അക്കൗണ്ടിലേക്കു ഇലക്ട്രോണിക് ട്രാൻസ്ഫർ സംവിധാനം വഴി കൈമാറും.
ആധാർ, ഡ്രൈവിങ് ലൈസൻസ്, വോട്ടർ കാർഡ്, പാസ്‌പോർട്ട്, പാൻകാർഡ്, സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ജീവനക്കാർക്കു നൽകുന്ന തിരിച്ചറിയൽ രേഖകൾ എന്നിവയിൽ ഏതെങ്കിലും നോട്ട് മാറ്റിയെടുക്കാൻ നിർബന്ധമാണ. അക്കൗണ്ടില്ലാത്തവരാണെങ്കിൽ ദിവസം ഒരു തവണ 4000 രൂപ മാറ്റാം. എന്നാൽ പല ബാങ്കുകളിലായി കൂടുതൽ തവണ പണം മാറ്റാൻ പഴുതുണ്ട്. അക്കൗണ്ടുള്ളവർക്ക് എത്ര തവണയും പണം നിക്ഷേപിക്കാം.
500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ രാജ്യത്തെ ബാങ്കുകളിലെ രണ്ടുലക്ഷത്തിനും അതിനു മുകളിലുമുള്ള പണ ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ആദായനികുതി വകുപ്പിന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം നൽകിയത് കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യാനാണ്. രാജ്യത്തെ വിവിധ ബാങ്കുകളുമായി സഹകരിച്ച് ഇടപാടിന്റെ രേഖകൾ ശേഖരിച്ച് സൂക്ഷിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്. ഓരോ നികുതി ദായകന്റെയും പാൻ കാർഡ് അടക്കമുള്ള വിശദാംശങ്ങളുടെ രേഖകൾ നികുതി വകുപ്പ് സൂക്ഷിക്കണം. വരുമാനസ്രോതസ്സിന്റെ അടിസ്ഥാനത്തിൽ, വെളിപ്പെടുത്താത്ത പണത്തിന് 30 ശതമാനം മുതൽ 120 ശതമാനം വരെ പിഴ ചുമത്താനാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ തീരുമാനം എന്നാണ് സൂചന. രാജ്യത്തെ കള്ളപ്പണം തടയുക, കള്ളനോട്ടുകൾ പ്രചരിക്കുന്നത് ഇല്ലാതാക്കുക, എന്നീ ലക്ഷ്യങ്ങളോടെയാണ് 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്രം അസാധുവാക്കിയത്. കൂടാതെ കാഷ്‌ലെസ്സ് ഇക്കോണമി അഥവാ ഡിജിറ്റൽ പണമിടപാടിലേക്ക് മാറുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ചുവടുവെയ്പാണ് കേന്ദ്രസർക്കാരിന്റെ തീരുമാനമെന്നും ആദായനികുതി വകുപ്പ് അധികൃതർ സൂചിപ്പിക്കുന്നു.
രാജ്യത്തെ ഓരോ പത്തുലക്ഷം നോട്ടുകളിൽ 250 എണ്ണം വീതം കള്ളനോട്ടുകളാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം പാർലമെന്റിൽ വച്ച രേഖകളിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞവർഷം മാത്രം 30.43 കോടി രൂപയുടെ, 6,32,000 കള്ളനോട്ടുകളാണ് വിവിധ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തത്. കള്ളനോട്ട് കടത്തിയതിനും വിതരണം ചെയ്തതിനും രാജ്യത്ത് കഴിഞ്ഞ വർഷം 788 കേസുകൾ രജിസ്റ്റർ ചെയ്യുകയും 816 പേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.