- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരിച്ചറിയിൽ കാർഡുമായി ചെന്നാൽ തൽക്കാലം മാറ്റിയെടുക്കാവുന്നത് 4000 രൂപ മാത്രം; എടിഎമ്മുകൾ തുറന്നാലും ആദ്യ ദിവസങ്ങളിൽ 2000ത്തിൽ കൂടുതൽ പിൻവലിക്കാനാവില്ല; മുഴുവൻ പണവും മാറ്റുന്നതിനെ കുറിച്ച് അവ്യക്തത
ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനൊപ്പം കടുത്ത നിയന്ത്രണങ്ങളാണ് ബാങ്കിങ് ഇടപാടുകളിൽ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. ഇത് പലരേയും കുഴക്കും. ആശങ്കകളും ഏറെയാണ്. കള്ളപ്പണക്കാർക്ക് തിരിച്ചടി നൽകാനുള്ള തീരുമാനത്തിൽ സാധാരണക്കാരും പ്രതിസന്ധിയിലാകും. കൈവശമുള്ള നോട്ടുകൾ നവംബർ 10 മുതൽ ഡിസംബർ 30 വരെ ബാങ്കുകളിൽനിന്നും പോസ്റ്റോഫീസുകളിൽനിന്നും മാറ്റാം. ഇത്തരത്തിൽ മാറ്റാവുന്ന പരമാവധി തുക 4000 രൂപ. തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. അതായത് 4000 രൂപയിൽ കൂടുതൽ മാറ്റിയെടുക്കാൻ സാധാരണക്കാർക്ക് കഴിയുമോ എന്നതാണ് പ്രധാന ആശങ്ക. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. മാറ്റിയെടുക്കാൻ കഴിയുമെങ്കിലും ഈ തീരുമാനം ജനങ്ങളെ വലയ്ക്കും. കൈയിലുള്ള നോട്ടുകളുമായി പോസ്റ്റ് ഓഫീസിൽ എത്തിയാലും നാലായിരം രൂപ വരെ മാറ്റി കിട്ടൂ. ബാക്കി തുകയ്ക്ക് പിന്നീട് വീണ്ടും എത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ. അങ്ങനെ പല ദിവസങ്ങൾ കൊണ്ട് നോട്ട് മാറ്റിയെടുക്കാം. രാജ്യത്ത് എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്നാണ് അവകാശ വാദം. അതുകൊണ്ട്
ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനൊപ്പം കടുത്ത നിയന്ത്രണങ്ങളാണ് ബാങ്കിങ് ഇടപാടുകളിൽ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. ഇത് പലരേയും കുഴക്കും. ആശങ്കകളും ഏറെയാണ്. കള്ളപ്പണക്കാർക്ക് തിരിച്ചടി നൽകാനുള്ള തീരുമാനത്തിൽ സാധാരണക്കാരും പ്രതിസന്ധിയിലാകും. കൈവശമുള്ള നോട്ടുകൾ നവംബർ 10 മുതൽ ഡിസംബർ 30 വരെ ബാങ്കുകളിൽനിന്നും പോസ്റ്റോഫീസുകളിൽനിന്നും മാറ്റാം.
ഇത്തരത്തിൽ മാറ്റാവുന്ന പരമാവധി തുക 4000 രൂപ. തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. അതായത് 4000 രൂപയിൽ കൂടുതൽ മാറ്റിയെടുക്കാൻ സാധാരണക്കാർക്ക് കഴിയുമോ എന്നതാണ് പ്രധാന ആശങ്ക. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
മാറ്റിയെടുക്കാൻ കഴിയുമെങ്കിലും ഈ തീരുമാനം ജനങ്ങളെ വലയ്ക്കും. കൈയിലുള്ള നോട്ടുകളുമായി പോസ്റ്റ് ഓഫീസിൽ എത്തിയാലും നാലായിരം രൂപ വരെ മാറ്റി കിട്ടൂ. ബാക്കി തുകയ്ക്ക് പിന്നീട് വീണ്ടും എത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ. അങ്ങനെ പല ദിവസങ്ങൾ കൊണ്ട് നോട്ട് മാറ്റിയെടുക്കാം. രാജ്യത്ത് എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്നാണ് അവകാശ വാദം. അതുകൊണ്ട് തന്നെ കൈയിലുള്ള പണം ബാങ്കിൽ നിക്ഷേപിക്കുക. അതിന് ശേഷം ആവശ്യത്തിന് പിൻവലിക്കുകയെന്നതാണ് മറ്റൊരു മാർഗ്ഗം. അപ്പോഴും ആദ്യ രണ്ട് ദിവസം 500, 1000വും നോട്ടുള്ളവർക്ക് സാമ്പത്തിക പ്രതിസന്ധി അതികൂരക്ഷമാകും.
രാജ്യത്തെ ബാങ്കുകളും ട്രഷറികളും ബുധനാഴ്ച പ്രവർത്തിക്കില്ല. എ.ടി.എമ്മുകൾ നവംബർ 9 ബുധനാഴ്ച പൂർണമായും വ്യാഴാഴ്ച ഭാഗികമായും പ്രവർത്തിക്കില്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും ബുധനാഴ്ച സാമ്പത്തിക ഇടപാടുകൾ നടക്കില്ലെന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ബാങ്കുകളിൽ പണം നിക്ഷേപിക്കാനോ എടുക്കാനോ സാധിക്കില്ല. സർക്കാർ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും നവംബർ 11 ന് അർധരാത്രിവരെ 500, 1000 രൂപ നോട്ടുകൾ സ്വീകരിക്കും. ഇത് രോഗികൾക്കും മറ്റും ആശ്വാസമാകും. പെട്രോൾ പമ്പുകൾ മാത്രമാണ് സാധാരണക്കാർക്കുള്ള ഏക പ്രതീക്ഷ. 1000, 500 രൂപ നോട്ടുകൾ പെട്രോൾ പമ്പുകളിൽ നവംബർ 11 വരെ നോട്ടുകൾ സ്വീകരിക്കും.
ചെക്ക്, ഡി.ഡി, ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പണമിടപാടികൾക്ക് നിയന്ത്രണമുണ്ടാകില്ല. തിരിച്ചറിയൽ കാർഡ് ഹാജരാക്കി ആർ.ബി.ഐ ഓഫീസുകളിൽനിന്ന് മാർച്ച് 31 വരെ നോട്ടുകൾ മാറ്റിയെടുക്കാം. നോട്ടുകൾ മാറ്റാൻ വിമാനത്താവളങ്ങളിൽ പ്രത്യേക സംവിധാനവും ഉണ്ടാകും. എ.ടി.എമ്മുകൾ തുറക്കുമ്പോൾ ഒരുദിവസം പിൻവലിക്കാൻ കഴിയുന്ന തുക ആദ്യ ഘട്ടത്തിൽ 2000 രൂപയായിരിക്കും. പിന്നീട് ഇത് 4000 ആയി ഉയർത്തും. ഈ നിയന്ത്രണം കുറഞ്ഞത് ഒരു മാസമെങ്കിലും തുടരുമെന്നാണ് സൂചന.