- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ കാഷ്ലെസ് ഇക്കോണമികൊണ്ടു പ്രയോജനം കച്ചവടക്കാർക്കു മാത്രം; പെട്രോൾ കമ്പനികളോടും ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കാൻ തുടങ്ങിയതോടെ കാർഡ് പേമെന്റുകൾ വഴിയുള്ള ഇന്ധന വിൽപ്പന നിർത്തിവച്ചു കമ്പനികൾ; നാളെ മുതൽ കൈയിൽ കാശില്ലാത്തവർക്കു പെട്രോളും ഡീസലും അടിക്കാൻ കഴിയില്ല
ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ പെട്രോൾ പമ്പുകളിൽ നിന്ന് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാനാകില്ല. ഒരു ശതമാനം സേവനനികുതി പമ്പുടമകളിൽ നിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണു കാർഡുകൾ സ്വീകരിക്കേണ്ടെന്ന നടപടി. നോട്ടുനിരോധനം പ്രഖ്യാപിച്ചതോടെ പെട്രോൾ പമ്പുകളിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാനുള്ള അവസരം ഒരുക്കിയിരുന്നു. എന്നാൽ, ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജിനത്തിൽ വലിയ തുക ഈടാക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം, പമ്പുടമകൾക്ക് ഇക്കാര്യത്തിൽ വലിയ നഷ്ടമില്ലാത്തതിനാൽ അവർ ഇതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാൽ, പമ്പുടമകളിൽ നിന്നു സർവീസ് ചാർജ് ഈടാക്കുമെന്ന ബാങ്കുകളുടെ നിർദ്ദേശം ലഭിച്ചതോടെ കാർഡിട്ടുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ പമ്പുടമകൾ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ തിങ്കളാഴ്ച അർധരാത്രി മുതൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ കാർഡുപയോഗിച്ചുള്ള ഇടപാടുകൾ നടക്കില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കുള്ള സർവീസ് ചാർ
ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ പെട്രോൾ പമ്പുകളിൽ നിന്ന് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാനാകില്ല. ഒരു ശതമാനം സേവനനികുതി പമ്പുടമകളിൽ നിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണു കാർഡുകൾ സ്വീകരിക്കേണ്ടെന്ന നടപടി.
നോട്ടുനിരോധനം പ്രഖ്യാപിച്ചതോടെ പെട്രോൾ പമ്പുകളിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാനുള്ള അവസരം ഒരുക്കിയിരുന്നു. എന്നാൽ, ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജിനത്തിൽ വലിയ തുക ഈടാക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം, പമ്പുടമകൾക്ക് ഇക്കാര്യത്തിൽ വലിയ നഷ്ടമില്ലാത്തതിനാൽ അവർ ഇതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാൽ, പമ്പുടമകളിൽ നിന്നു സർവീസ് ചാർജ് ഈടാക്കുമെന്ന ബാങ്കുകളുടെ നിർദ്ദേശം ലഭിച്ചതോടെ കാർഡിട്ടുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ പമ്പുടമകൾ തീരുമാനിക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ തിങ്കളാഴ്ച അർധരാത്രി മുതൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ കാർഡുപയോഗിച്ചുള്ള ഇടപാടുകൾ നടക്കില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കുള്ള സർവീസ് ചാർജ് പെട്രോൾ പമ്പുടമകളിൽ നിന്ന് സ്വീകരിക്കുവാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചു പമ്പ് ഉടമകളുടെ അസോസിയേഷനാണ് ഈ തീരുമാനം കൈക്കൊണ്ടത്. കേരളത്തിലെ പെട്രോൾ പമ്പുകളിലും നാളെ മുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നതല്ലെന്ന് ഓൾ കേരളാ ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് തോമസ് വൈദ്യൻ അറിയിച്ചു. 2000 രൂപയ്ക്കു പെട്രോൾ അടിച്ചാൽ 20 രൂപ പമ്പുടമകൾ നൽകേണ്ടിവരും. ഇത്രയും നഷ്ടം സഹിച്ചു മുന്നോട്ടു പോകാൻ കഴിയില്ലെന്നും പമ്പുടമകൾ പറയുന്നു.
നോട്ട് നിരോധനം ഒരു മാസം പിന്നിട്ട സമയത്ത് ധനമന്ത്രി അരുൺ ജെയ്റ്റ്ലി കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. പെട്രോൾ വാങ്ങുന്നതിന് 0.75 ശതമാനം വിലക്കുറവും മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതേ സമയത്ത് തന്നെയാണ് ബാങ്കുകൾ സർവീസ് ചാർജ് പ്രഖ്യാപിച്ചത്. 0.75 ശതമാനം വില കുറയുമ്പോഴും ബാങ്കുകളുടെ സർവീസ് ചാർജ് മുടക്കമില്ലാതെ തുടരുകയായിരുന്നു. അതുകൊണ്ടു തന്നെ ഇളവുകളുടെ പ്രയോജനം ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ബാങ്കുകൾ പമ്പുടമകൾക്കും സർവീസ് ചാർജ് ഏർപ്പെടുത്തിയത്.