- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്ക ഹറം പള്ളിക്കടുത്തുള്ള താമസ മേഖലകളിൽ പാചകത്തിന് വിലക്കേർപ്പെടുത്തി ഹജ്ജ് മന്ത്രാലയം; നിയമം ലംഘിച്ചാൽ കനത്ത പിഴ;ബുദ്ധിമുട്ടിലാകുന്നത് 35000 ത്തോളം തീർത്ഥാടകർ
മക്ക ഹറം പള്ളിക്കടുത്തുള്ള ഗ്രീൻ കാറ്റഗറി മേഖലയിലെ താമസ സ്ഥലങ്ങളിൽ പാചകം നിരോധിച്ച് ഹജ് മന്ത്രാലയം ഉത്തരവിറക്കി.മസ്ജിദുൽ ഹറാമിന് ഒരു കിലോമീറ്റർ ചുള്ളവിൽ ഉള്ള തീർത്ഥാടകരുടെ താമസ സ്ഥലങ്ങളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ കേരളത്തിൽ നിന്നും ആദ്യ വിമാനത്തിലെത്തിയ തീർത്ഥാടകർ ഉൾപ്പെടെ നിരവധി പേർ ഭക്ഷണം പാചകം ചെയ്യാനാവാതെ പ്രയാസത്തിലായി. കേന്ദ്ര ഹജ് കമ്മിറ്റി വഴിയെത്തിയ 35,000 തീർത്ഥാടകരെ നിയമം സാരമായി ബാധിക്കും. അതേസമയം അസീസിയയിൽ താമസിക്കുന്ന 64,500 പേർക്കു നിയമം ബാധകമല്ല. സൗദി സിവിൽ ഡിഫൻസിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണു പാചകം നിരോധിച്ചിരിക്കുന്ന വിവരം ഹജ് മന്ത്രാലയം മുതവ്വിഫുമാർ മുഖേന ഇന്ത്യൻ ഹജ് മിഷനെ അറിയിച്ചത ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുള്ള പാചകം അപകടത്തിന് ഇടയാക്കിയേക്കാമെന്നതാണു വിലക്കിനു കാരണം. നിർദ്ദേശം ലഭിച്ചതിനെത്തുടർന്നു കെട്ടിട ഉടമകൾ ഗ്യാസ് സിലിണ്ടറുകളും മറ്റും എടുത്തുമാറ്റി. നിയമലംഘനം നടത്തിയാൽ വൻതുക പിഴ ചുമത്തി കെട്ടിടം മുദ്ര വയ്ക്കും. ഇപ്പോൾ
മക്ക ഹറം പള്ളിക്കടുത്തുള്ള ഗ്രീൻ കാറ്റഗറി മേഖലയിലെ താമസ സ്ഥലങ്ങളിൽ പാചകം നിരോധിച്ച് ഹജ് മന്ത്രാലയം ഉത്തരവിറക്കി.മസ്ജിദുൽ ഹറാമിന് ഒരു കിലോമീറ്റർ ചുള്ളവിൽ ഉള്ള തീർത്ഥാടകരുടെ താമസ സ്ഥലങ്ങളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ കേരളത്തിൽ നിന്നും ആദ്യ വിമാനത്തിലെത്തിയ തീർത്ഥാടകർ ഉൾപ്പെടെ നിരവധി പേർ ഭക്ഷണം പാചകം ചെയ്യാനാവാതെ പ്രയാസത്തിലായി.
കേന്ദ്ര ഹജ് കമ്മിറ്റി വഴിയെത്തിയ 35,000 തീർത്ഥാടകരെ നിയമം സാരമായി ബാധിക്കും. അതേസമയം അസീസിയയിൽ താമസിക്കുന്ന 64,500 പേർക്കു നിയമം ബാധകമല്ല. സൗദി സിവിൽ ഡിഫൻസിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണു പാചകം നിരോധിച്ചിരിക്കുന്ന വിവരം ഹജ് മന്ത്രാലയം മുതവ്വിഫുമാർ മുഖേന ഇന്ത്യൻ ഹജ് മിഷനെ അറിയിച്ചത
ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുള്ള പാചകം അപകടത്തിന് ഇടയാക്കിയേക്കാമെന്നതാണു വിലക്കിനു കാരണം. നിർദ്ദേശം ലഭിച്ചതിനെത്തുടർന്നു കെട്ടിട ഉടമകൾ ഗ്യാസ് സിലിണ്ടറുകളും മറ്റും എടുത്തുമാറ്റി. നിയമലംഘനം നടത്തിയാൽ വൻതുക പിഴ ചുമത്തി കെട്ടിടം മുദ്ര വയ്ക്കും.
ഇപ്പോൾ വെള്ളത്തിനുപോലും ഹോട്ടലിനെ സമീപിക്കണമെന്ന അവസ്ഥയാണ്. ഇന്ത്യൻ ഹജ് ക്യാംപിനു സമീപം ഹോട്ടലുകളുണ്ടെങ്കിലും കേരളീയ ഭക്ഷണം ലഭ്യമല്ല. വൈകി ലഭിച്ച വിവരമായതിനാൽ ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നിയന്ത്രിത തോതിൽ പാചകവാതകം ഉപയോഗിക്കാനുള്ള അനുമതിക്കു ശ്രമം തുടരുകയാണെന്നു ഹജ് കോൺസുൽ ജനറൽ നൂർ റഹ്മാൻ ഷെയ്ഖ് അറിയിച്ചു.
മക്കയിൽ ഹാജിമാരുടെ താമസ സ്ഥലത്ത് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യം എല്ലാ വർഷവം ഒരുക്കാറുണ്ട്. ഇതിനായി ഗ്യാസ് കണക്ഷനും ഹജ്ജ് മിഷൻ നൽകും. ഇത്തവണയും ഇതേ രീതിയിലാണ് ബിൽഡിങുകളുമായി കരാർ ഒപ്പിട്ടതും. എന്നാൽ മസ്ജിദുൽ ഹറാമിന് ചുറ്റുമുള്ള മർക്കസിയ്യ ഏരിയയിലെ മുഴുവൻ ബിൽഡിങുകളിൽ നിന്നും ഗ്യാസ്, ഇലക്ട്രിക് സ്റ്റൗ തുടങ്ങിവ പൂർണ്ണമായും ഒഴിവാക്കണമെന്ന് കഴിഞ്ഞ വാരം സിവിൽ ഡിഫൻസും ഹജ്ജ് മന്ത്രാലയവും നിർദ്ദേശം നൽകുകയായിരുന്നു.