- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നത് ഏറെ ചെലവേറിയ കാര്യം: ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള നിയമനം റദ്ദാക്കിയത് പ്രധാന കാരണമെന്ന് റിപ്പോർട്ട്
കുവൈറ്റ് സിറ്റി; കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് നേരിടുന്ന അമിത ചെലവ് ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ നിയമനം റദ്ദാക്കിയതു മൂലമാണെന്ന് കുവൈറ്റ് അസോസിയേഷൻ ഫോർ ഡൊമസ്റ്റിക് വർക്കേഴ്‌സ് ബ്യൂറോ തലവൻ വ്യക്തമാക്കി. ഇന്ത്യ, ഇന്തോനേഷ്യ, നേപ്പാൾ, ഉഗാണ്ട, എത്യോപ്യ, മാലി, ടാൻസാനിയ, നൈജീരിയ, സിയേറെ
കുവൈറ്റ് സിറ്റി; കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് നേരിടുന്ന അമിത ചെലവ് ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ നിയമനം റദ്ദാക്കിയതു മൂലമാണെന്ന് കുവൈറ്റ് അസോസിയേഷൻ ഫോർ ഡൊമസ്റ്റിക് വർക്കേഴ്‌സ് ബ്യൂറോ തലവൻ വ്യക്തമാക്കി. ഇന്ത്യ, ഇന്തോനേഷ്യ, നേപ്പാൾ, ഉഗാണ്ട, എത്യോപ്യ, മാലി, ടാൻസാനിയ, നൈജീരിയ, സിയേറെ ലിയോൺ, ഗിന്നിയ, മഡഗസ്സ്‌ക്കർ, കോങ്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ നിയമനമാണ് അവസാനിപ്പിച്ചിരിക്കുന്നത്.
നിലവിൽ ഫിലിപ്പീൻസ്, ശ്രീലങ്ക, കാമറൂൺ എന്നീ മൂന്നു രാജ്യങ്ങളിൽ നിന്നു മാത്രമാണ് വീട്ടുജോലിക്കാരികളെ നിയമിക്കുന്നത്. 1985-നു ശേഷം വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള ചെലവ് ആറു മടങ്ങാണ് വർധിച്ചിരിക്കുന്നത്. മുമ്പ് 160 ദിനാറിനും 220 ദിനാറിനും മധ്യേയായിരുന്നു ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ്. പിന്നീടത് 260-300 ദിനാർ വരെ ഉയരുകയായിരുന്നു.
എന്നാൽ 1994നും 1998-നും മധ്യേ ഇന്ത്യയിൽ നിന്നു ഗാർഹിക തൊഴിലാളികളെ എത്തിക്കുന്നത് ആരംഭിച്ചപ്പോൾ ഇതിനുള്ള ചെലവ് 250 ദിനാറിലേക്ക് താഴ്ന്നുവെങ്കിലും ഇന്തോനേഷ്യയിൽ നിന്നും ഗാർഹിക തൊഴിലാളികൾ എത്തുകയും യാത്രാ ചെലവുകൾ വർധിക്കുകയും ചെയ്തതോടെ വീണ്ടും നിയമനത്തിനുള്ള ചെലവുകൾ 300 ദിനാറിലേക്ക് ഉയരുകയായിരുന്നു. 2008-നു ശേഷം കുവൈറ്റിലേക്ക് എത്തുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള സാങ്കേതിക പ്രശ്‌നങ്ങളും ഇന്തോനേഷ്യ പോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ള നിയമനം അവസാനിപ്പിച്ചതുമാണ് ഇതിനു കാരണമായത്.