- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശി ഡോക്ടർമാർക്ക് തിരിച്ചടി; ഓവർടൈമായി സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി മന്ത്രാലയം
ഒമാനിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശി ഡോക്ടർമാർക്ക് തിരിച്ചടിയായി പുതിയ നിരോധനം നിലവിൽ വരുന്നു. സർക്കാർ മേഖലയിലെ ഡോക്ടർമാർ ഓവർടൈമായി സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് പോകുന്നതിനാണ് മന്ത്രാലയം നിരോധനം കൊണ്ട് വന്നത്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള ഡോക്ടർമാർക്ക് തിരിച്ചടിയായിരിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്
ഒമാനിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശി ഡോക്ടർമാർക്ക് തിരിച്ചടിയായി പുതിയ നിരോധനം നിലവിൽ വരുന്നു. സർക്കാർ മേഖലയിലെ ഡോക്ടർമാർ ഓവർടൈമായി സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് പോകുന്നതിനാണ് മന്ത്രാലയം നിരോധനം കൊണ്ട് വന്നത്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള ഡോക്ടർമാർക്ക് തിരിച്ചടിയായിരിക്കുകയാണ്.
സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സകൾ ലഭ്യമാകുന്നില്ലെന്ന പരാതി ശക്തമായതോടെയാണ് മന്ത്രാലയം പുതിയ നിരോധനം ഏർപ്പെടുത്തുന്നത്. സർക്കാറിൽ ജോലി ചെയ്യുന്ന നിരവധി പേരാണ് പുറത്ത് സ്വകാര്യ ക്ല്രിനിക്കുകളിലും മറ്റു കൺസൾട്ടേഷനായി ജോലി ചെയ്തിരുന്നത്. ഇത്തരക്കാർക്ക് കനതത് തിരിച്ചടിയായിരിക്കുകയാണ് പുതിയ തീരുമാനം.
സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്ക് ചികിത്സ നല്കുന്നതിനായി ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. മാത്രമല്ല ഡോക്ടർമാരെ കാണുന്നതിനായി കൂടുതൽ സമയം രോഗികൾ ചിലവഴിക്കേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.