- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ സൈനിക വാഹനത്തിനൊപ്പം സെൽഫിയെടുക്കൽ; നിയമലംഘിച്ച് പിടിയിലാകുന്നവരിൽ മലയാളികളും
സൗദിയുടെ യമനിലെ സൈനിക നടപടിയുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ നിലനില്‌ക്കെ സൈനിക വാഹനത്തിനൊപ്പം സെൽഫിയെടുത്ത് പിടിയിലാകുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു. അനുവാദമില്ലാതെ സൈനിക വാഹനത്തിന്റെയോ മറ്റോ ഫോട്ടോ എടുക്കരുതെന്ന് മുന്നറിയിപ്പ് അവഗണിച്ച് ഫോട്ടോയെടുത്തതിന് കഴിഞ്ഞ ദിവസം മഞ്ചേരി സ്വദേശി പിടിയിലായി. കഴിഞ്ഞ ദിവസം സബിയയിലാണ
സൗദിയുടെ യമനിലെ സൈനിക നടപടിയുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ നിലനില്‌ക്കെ സൈനിക വാഹനത്തിനൊപ്പം സെൽഫിയെടുത്ത് പിടിയിലാകുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു. അനുവാദമില്ലാതെ സൈനിക വാഹനത്തിന്റെയോ മറ്റോ ഫോട്ടോ എടുക്കരുതെന്ന് മുന്നറിയിപ്പ് അവഗണിച്ച് ഫോട്ടോയെടുത്തതിന് കഴിഞ്ഞ ദിവസം മഞ്ചേരി സ്വദേശി പിടിയിലായി.
കഴിഞ്ഞ ദിവസം സബിയയിലാണ് സംഭവം. സാമന സംഭവത്തിൽ ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു മലയാളി പിടിയിലായതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും മലയാളി പിടിയിലായത്. ഒരാളെ. സ്‌പോൺസർ എത്തി മോചിപ്പിച്ചു.
സൗദിയുടെ യമനിലെ സൈനിക നടപടിയുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയു കടുത്ത നിരീക്ഷണത്തിലാണ്. ഫോട്ടോ എടുക്കുന്നത് കൂടാതെ ഫോണിലൂടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും യമനിലെ സൈനിക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്ക് വെക്കുന്നതിനും മന്ത്രാലയത്തിന്റെ വിലക്കുണ്ട്. സൈനിക നടപടിയുമായെ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചാൽ 20 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി പുറത്തിറക്കിയ സർക്കുലറിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹ്യ പ്രവർത്തകരും, മലയാള മാദ്ധ്യമങ്ങൾ ഉൾപ്പെടെ പലതവണ ഈ മുന്നറിയിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കാര്യമാക്കാതെ രാജ്യത്തെ നിയമം ലംഘിക്കുന്നവരാണ് കുടുങ്ങുന്നത്.