കുവൈറ്റ് സിറ്റി: രാജ്യത്ത് പുകവലി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന നടപടികൾ കൊണ്ടുവരാൻ പദ്ധതി. ഇതിന്റെ ഭാഗമായി പുകവലിച്ചു കൊണ്ട് വാഹനമോടിക്കുന്നവരെ പിടികൂടണമെന്ന് ആഭ്യന്തര മാന്ത്രാലയത്തോട് മുൻസിപ്പാലിറ്റി ശുപാർശ നല്കി കഴിഞ്ഞു. പുകവലി കണ്ടെത്തിയാൽ വാഹനം പിടികൂടുന്നതിനുള്ള ശുപാർശയുണ്ട്.

വാഹനമോടിച്ച് കൊണ്ട് സിഗരറ്റ് കുറ്റി പുറത്തേക്കു വലിച്ചെരിയുന്നവർ 5 ദിനാർ പിഴയടക്കേണ്ടി വരും. അതിനു പുറമെയാണ് വാഹനത്തിൽ പുകവലി കണ്ടെത്തിയാൽ വാഹനം പിടികൂടുന്നതിനുള്ള ശുപാർശ.ഇതിനിടെ പാർക്കിൽ ബാർബിക്യു പാചകം ചെയ്തതിന് 49 പേർക്കെതിരെ കേസെടുത്തു. പാർക്കുകളിലും ബീച്ചുകളിലും നിർണയിക്കപ്പെട്ട സ്ഥലങ്ങളിൽ അല്ലാത ഭക്ഷണം പാചകം പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് നടപടി.