- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം പെൺകുട്ടിയെ അപമാനിച്ചു; ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ സംഘർഷത്തിൽ വ്യാപക പ്രതിഷേധം; പൊലീസ് നടത്തിയ ലാത്തിച്ചാർജിനെ വിമർശിച്ചും അപലപിച്ചും രാഷ്ട്രീയ പാർട്ടികൾ; അക്രമം തടയുന്നതിൽ ആദിത്യനാഥ് സർക്കാർ പരാജയപ്പെട്ടെന്നും വിമർശനം
വാരണസി: ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു) യിലുണ്ടായ സംഘർഷത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെ വിമർശിച്ച് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയതിനെ തുടർന്നാണ് യോഗി റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഡിവിഷണർ കമ്മീഷണറോടാണ് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സമാജ്വാദി പാർട്ടി നേതാക്കൾ അടക്കമുള്ളവരാണ് ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. ക്യാംപസിൽ ശനിയാഴ്ച രാത്രി നടന്ന സംഘർഷത്തിൽ പെൺകുട്ടികളടക്കമുള്ള നിരവധി വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റിരുന്നു. സർവകലാശാല ക്യാപസിൽ ബൈക്കിൽ അതിക്രമിച്ച് കറിയ മൂന്നഗം സംഘമാണ് പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. പെൺകുട്ടികൾക്കെതിരെ ക്യാംപസിൽ ആവർത്തിക
വാരണസി: ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു) യിലുണ്ടായ സംഘർഷത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെ വിമർശിച്ച് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയതിനെ തുടർന്നാണ് യോഗി റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഡിവിഷണർ കമ്മീഷണറോടാണ് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
സമാജ്വാദി പാർട്ടി നേതാക്കൾ അടക്കമുള്ളവരാണ് ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. ക്യാംപസിൽ ശനിയാഴ്ച രാത്രി നടന്ന സംഘർഷത്തിൽ പെൺകുട്ടികളടക്കമുള്ള നിരവധി വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
സർവകലാശാല ക്യാപസിൽ ബൈക്കിൽ അതിക്രമിച്ച് കറിയ മൂന്നഗം സംഘമാണ് പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല.
പെൺകുട്ടികൾക്കെതിരെ ക്യാംപസിൽ ആവർത്തിക്കുന്ന അക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് വിദ്യാർത്ഥികൾ സർവ്വകലാശാല പ്രധാന കവാടത്തിന് സമീപം പ്രതിഷേധം ആരംഭിച്ചത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സർവ്വകലാശാല വൈസ് ചാൻസലറെ കാണണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ശനിയാഴ്ച രാത്രിയോടെ വിസിയുടെ വസതിക്ക് മുന്നിലെത്തി. എന്നാൽ പൊലീസും സുരക്ഷാ ജീവനക്കാരും ഇത് തടഞ്ഞു. ഇതോടെ പൊലീസിനു നേരേയും പ്രതിഷേധവും കല്ലേറും ഉണ്ടായി. പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി പൊലീസ് ലാത്തി ചാർജ് നടത്തുകയായിരുന്നു.
അതേസമയം സമാധാനപരമായി ധർണ നടത്തിയ തങ്ങളെ പൊലീസ് അകാരണണായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പ്രതിഷേധക്കാരുടെ വാദം. പെൺകുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ നിരവധി തവണ ക്യാപസിനുള്ളിൽ ആവർത്തിച്ചിട്ടും ഇതിനെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.
അദ്ധ്യാപകരും പൊലീസും ചേർന്ന് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും വൈസ് ചാൻസലറുടെ ഉറപ്പ് ലഭിക്കാതെ ധർണ അവസാനിപ്പിക്കില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ വാദം. പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിൽ സർവ്വകലാശാല ക്യാംപസിൽ കൂടുതൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വിദ്യാർത്ഥി പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ രണ്ട് വരെ ക്യാംപസിന് സർവ്വകലാശാല അവധി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ വാരണാസി സന്ദർശനത്തിന് തൊട്ടു പിന്നാലെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സർവ്വകലാശാല അധികൃതരുടെ ആരോപണം.