- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാണാസുര ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; അപകടമുണ്ടായത്, കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഇന്നലെ വൈകിട്ട്
കൽപ്പറ്റ: വയനാട് ബാണാസുര ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തരിയോട് പത്താം മൈൽ സ്വദേശികളായ പൈലി - സുമ ദമ്പതികളുടെ മകൻ ഡെനിൻ ജോസ് പോളാണ് (17) മരിച്ചത്. പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഡെനിൻ.
ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഡാമിന്റെ വെള്ളച്ചാലിൽ വീഴുകയായിരുന്നു ഡെനിൻ. കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Next Story