കൊൽക്കത്ത: ഇന്ത്യയുടെ ഏറ്റവും പുതിയ ബാങ്കായ ബന്ധൻ ബാങ്ക് ലിമിറ്റഡിന്റെ ഉത്ഘാടനം കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി കൊൽക്കത്തയിൽ ഉദ്ഘാടനം ചെയ്തു.

24 ഇന്ത്യൻ സംസ്ഥാനങ്ങളിലായി, 2022 സർവ്വീസ് സെന്ററുകളും 50 എടിഎമ്മുകളോടും കൂടി, 501 ബ്രാഞ്ചുകളോടെ ഒരു ആഗോള ബാങ്കായിട്ടാണ് ബന്ധൻ ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്. 2016 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇത് 27 സംസ്ഥാനങ്ങളിലായി 632 ബ്രാഞ്ചുകളും 250 എടിഎമ്മുകളും ആകുമെന്ന് പദ്ധതിയിടുന്നു. 1.43 കോടി അക്കൗണ്ടുകളും  10,500 കോടി രൂപയുടെ ലോൺ ബുക്കിംഗോടും കൂടിയാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.  19,500 തൊഴിലാളികളാണ് നിലവിൽ ബാങ്കിനുള്ളത്.
 
70% ത്തിലേറെ ബ്രാഞ്ചുകൾ റൂറൽ ഇന്ത്യയിസ്സാം 60, മഹാരാഷ്ട്ര 21, ഉത്തർ പ്രദേശിലും ത്രിപുരയിലുമായി 20 വീതവും, ഝാർഖണ്ഡിൽ 15 ഉം.കൊൽക്കത്തആസ്ഥാനമാക്കിയിട്ടുള്ള ബാങ്കിന് 2 വിഭാഗങ്ങളുണ്ട്  മൈക്രൊ ബാങ്കിങ്ങും ജനറൽ ബാങ്കിങ്ങും.  വിവിധതരം സേവിങ്ങ്‌സും ലോൺ ഉത്പന്നങ്ങളും ഉൾപ്പെടെ സമ്പൂർണ്ണ റീറ്റെയ്ൽ സാമ്പത്തിക പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്നു.
 
സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ നിരക്ക് 1 ലക്ഷം രൂപ വരെയുള്ള ബാലൻസിന് 4.25% ഉം 1 ലക്ഷത്തിനു മുകളിൽ ബാലൻസുള്ളതിന് 5% ഉം ആയി നിശ്ചിതപ്പെടുത്തിയിരിക്കുന്നു. നിശ്ചിതകാല നിക്ഷേപങ്ങൾക്ക്, മുതിർന്ന പൗരന്മാർക്ക് 0.5% കൂടുതലായി, ഒന്ന് മുതൽ മൂന്ന് വർഷം വരെ 8.5% എന്ന പരമാവധി പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നു.
 
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസിങ്ങ് മാനദണ്ഡം വ്യവസ്ഥ ചെയ്യുന്നത് ഒരു പുതിയ ബാങ്കിന് കുറഞ്ഞത് 500 കോടി രൂപയുടെ മൂലധനമെങ്കിലും വേണമെന്നതാണ്. ഇതിനെതിരായി, ബന്ധൻ 2570 കോടി രൂപ മൂലധനത്തോടുകൂടി ആരംഭിക്കുകയും അടുത്ത് തന്നെ ഇത് 3052 കോടി രൂപയായി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ബാങ്ക് അധികൃതർ വെളിപ്പെടുത്തുന്നു. ഇത് പുതിയ ബാങ്കിനായുള്ള റിസ്‌ക് വെയ്റ്റഡ് അസെറ്റ്‌സ് റേഷ്യൊ അല്ലെങ്കിൽ സി.ആർ.എ.ആർ(CRAR) ലേക്ക് 44.54% മൂലധനമായി വിവർത്തനം ചെയ്ത്, അതിന്റെ ദൃഢതയെ സൂചിപ്പിക്കുന്നു.