- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധൻ ബാങ്ക് കേരളത്തിലേക്കും
കൊച്ചി: ബന്ധൻ ബാങ്ക് തങ്ങളുടെ പ്രവർത്തന മേഖല കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. കേരളത്തിൽ തിരുവനന്തപുരം, ഇടപ്പള്ളി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ശാഖകൾ തുറക്കുന്നത്. കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ ബ്രാഞ്ചുകളുടേതുൾപ്പെടെ ബാങ്കിന്റെ ദേശവ്യാപകമായ പ്രവ
കൊച്ചി: ബന്ധൻ ബാങ്ക് തങ്ങളുടെ പ്രവർത്തന മേഖല കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. കേരളത്തിൽ തിരുവനന്തപുരം, ഇടപ്പള്ളി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ശാഖകൾ തുറക്കുന്നത്. കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ ബ്രാഞ്ചുകളുടേതുൾപ്പെടെ ബാങ്കിന്റെ ദേശവ്യാപകമായ പ്രവർത്തനം ഓഗസ്റ്റ് 23 ന് ആരംഭിക്കും.
ബന്ധന്റെ മൈക്രോഫിനാൻസ് ബിസിനസ്സിൽ പട്ടികപ്പെടുത്താത്ത പ്രദേശമായ ദക്ഷിണേന്ത്യയിൽ 14 ബ്രാഞ്ചുകൾ തുറക്കുന്നതിനാണ് ബാങ്ക് പദ്ധതി ഒരുക്കുന്നത്. 11,000 കോടി രൂപ ബുക്കും 3,200 കോടി രൂപ മൂലധനവും ഇന്ത്യയിൽ ഉടനീളം 500-600 ബ്രാഞ്ചുകളും 250 എ.ടി.എം കൗണ്ടറുകളോടും കൂടിയാണ് ബന്ധൻ ബാങ്ക് സമാരംഭിക്കുന്നത്.
'തെക്ക് പരിപക്വമായ ഒരു വിപണിയാണ്. കൂടാതെ ബന്ധൻ ബാങ്കിന് ഈ മേഖലയിൽ സേവനം നടത്തുന്നതിൽ വളരെയധികം സാധ്യതയും ഉണ്ട്. ആരംഭം എന്ന നിലയിൽ പ്രദേശത്ത് ഉടനീളം ഞങ്ങൾക്ക് 14 ബ്രാഞ്ചുകൾ ഉണ്ടായിരിക്കും. കൂടാതെ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ഞങ്ങൾ സാമ്പത്തിക സേവനവും വാഗ്ദാനം ചെയ്യും. വരും കാലം ഞങ്ങൾ പ്രവർത്തനം മെച്ചപ്പെടുത്തും,' ബന്ധൻ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശ്രീ. ചന്ദ്രശേഖർ ഘോഷ് പറഞ്ഞു. 'സാമ്പത്തിക സേവനത്തിന്റെ ലഭ്യത എല്ലാ പൗരന്മാരുടേയും അവകാശമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ ആവശ്യത്തെ സംബോധന ചെയ്യുവാനും സത്യസന്ധതയോടും ധാർമ്മികതയോടും കൂടി എല്ലാവർക്കും സേവനം ചെയ്യുവാനുമായി ഒരു ബാങ്ക് എന്ന നിലയിൽ ഇപ്പോൾ ഞങ്ങൾ വേണ്ടത്ര സജ്ജീകരിക്കപ്പെട്ടിരിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ രാഷ്ട്രപതി ശ്രീ. പ്രണബ് മുഖർജി ഓഗസ്റ്റ് 23 ന് കൊൽക്കത്തയിൽ ബാങ്ക് ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യത്തിന് ശേഷം കിഴക്കേ ഇന്ത്യയിൽ പിറവിയെടുക്കാൻ പോകുന്ന ആദ്യ ബാങ്കാണിത്.
ബാങ്കിങ് പദ്ധതികൾക്ക് വേണ്ടിയുള്ള കൺസൾട്ടന്റായി ഡിലോയിറ്റ് ടൂച്ചെ ടൊഹ്മസ്തു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇൻഫർമേഷൻ ടെക്‌നോളജി പാർട്ട്ണർ ആയി എഫ്.ഐ.എസ് (എ.ക.ട), ജീവനക്കാർക്ക് വേണ്ടിയുള്ള ഹ്യൂമൻ റിസോഴ്‌സും കോംപൻസേഷൻ പോളിസികളും രൂപീകരിക്കുന്നതിന് എയോൺ ഹെവിറ്റ്, പരസ്യ പ്രചാരണത്തിനായി മഡിസൺ മീഡിയ കൂടാതെ ബ്രാന്റിനെ കെട്ടിപ്പെടുത്തുന്ന ഉദ്യമത്തോടെ ഒഗിൽവി & മാഥർ എന്നിങ്ങനെ അഞ്ച് സവിശേഷ ഏജൻസികളെ ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ, സിഗപ്പൂരിലെ ഭരണ നിയന്ത്രണത്തിന്റെ പിന്തുണയുള്ള ജി.ഐ.സി (ഏ.ക.ഇ), കൂടാതെ സംസ്ഥാന സർക്കാർ നടത്തുന്ന സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ബന്ധൻ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്.
'ഞങ്ങൾക്ക് ശക്തിമത്തായ മൂലധന അടിസ്ഥാനം ഉണ്ട്. കൂടാതെ ഞങ്ങളുടെ മൂലധന ക്ഷമതയുടെ അളവ് ബാങ്കിങ് റഗുലേറ്റർ വ്യവസ്ഥ ചെയ്യപ്പെട്ടതിലും വളരെ ഉയർന്നതാണ്. അതോടൊപ്പം കാര്യക്ഷമതയുള്ള റിസ്‌ക് മാനേജ്‌മെന്റ് ടീമും ബാങ്കിനെ നിർമ്മിക്കുവാൻ ഞങ്ങളെ സഹായിക്കും,' ഘോഷ് പറഞ്ഞു.
മൈക്രോഫിനാൻസ് അസ്തിത്വത്തിലെ ശമ്പളപ്പട്ടികയിലുള്ള 18,000 തൊഴിലാളികളെ കൂടാതെ ഉന്നതവും മധ്യനില സ്ഥാനങ്ങളിലായി പ്രവൃത്തി പരിചയമുള്ള 8,50 ബാങ്കിങ് പ്രൊഫഷണലുകളെയും ബന്ധൻ നിയമിച്ചിട്ടുണ്ട്.
ബന്ധൻ ബാങ്ക് ലിമിറ്റഡ്
ഇന്ത്യയിൽ ഒരു മൈക്രോഫിനാൻസ് അസ്തിത്വം ആഗോള ബാങ്കായി രൂപാന്തരപ്പെടുന്ന ആദ്യത്തെ സംഭവമാണ് ബന്ധൻ ബാങ്ക്. ഇതിന്റെ ആദ്യ രൂപമായ ബന്ധൻ ഫിനാൻസ് സർവ്വീസസ് ലിമിറ്റഡ് സ്ത്രീകളെ ശാക്തീകരിക്കുക വഴി ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പ്രബലമായ സംഭാവനകൾ നൽകുക എന്ന ഉദ്യേശത്തോടെ 2001 ൽ സമാരംഭിച്ചു. ഇത് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ നോൺ-ബാങ്കിങ് ഫിനാൻസ് കമ്പനിയായാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിന്റെ പ്രവർത്തനങ്ങൾ2,022 ബ്രാഞ്ചുകളുടെ ശൃംഖലകളിലൂടെ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. അർപ്പണ തൊഴിൽ ശക്തിയായ 18,000 ത്തോളം തൊഴിലാളികളാൽ ബന്ധൻ 6.7 ദശലക്ഷം സ്ത്രീകളുടെ ജീവിതങ്ങൾ സ്പർശിക്കുന്നു.
ലോൺ ബുക്ക് 10,000 കോടി രൂപയ്ക്കും മീതെ നിലകൊള്ളുന്നു. മൈക്രോഫിനാൻസ് കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗ്ഗത്തിന് സഹായം, സംരംഭം വികസിപ്പിക്കൽ, മാർക്കറ്റ് ബന്ധിപ്പിക്കൽ, തൊഴിൽ പരിണമിപ്പിക്കൽ, ആവർത്തനാർഹമായ ഊർജ്ജം കൂടാതെ മറ്റ് മേഖലകളിലും ഉള്ള വികസന ഇടങ്ങളിൽ ബന്ധൻ സജീവമായി ഏർപ്പെട്ടിരിക്കുന്നു. എല്ലാ വർഷവും ഇരിപ്പുമുതലിൽ ഒരു ഭാഗം കമ്പനി ഈ പ്രവർത്തനങ്ങൾ പിന്താങ്ങുന്നതിനായി വിനിയോഗിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Ritu / 9827092823 / PR 24x7 Network Ltd
Senthil S /9495262646 yq Jemima Jacob / 8891231383