- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയന്റെ വാശിക്ക് മുമ്പിൽ കീഴടങ്ങി കോൺഗ്രസ് ബാന്ധവം വിടുന്നുവെന്ന് സിപിഎം തീരുമാനിച്ചത് ഗുണമായത് കോൺഗ്രസിന്; ഒറ്റയ്ക്ക് മഹാഭൂരിപക്ഷം ഉണ്ടായിട്ടും ബംഗാൾ കോൺഗ്രസുമായി സഖ്യം പ്രഖ്യാപിച്ച് മമതാ ബാനർജി; ബംഗാളിൽ നിന്നും കോൺഗ്രസിന് ഒരു രാജ്യസഭാ എംപിയേയും തൃണമൂൽ നൽകും; ബംഗാൾ സിപിഎമ്മിന് വൻ തിരിച്ചടി
കൊൽക്കത്ത: കോൺഗ്രസുമായി സഖ്യത്തിന് ശ്രമിക്കണമെന്നതാണ് സിപിഎം ബംഗാൾ ഘടകത്തിന്റെ ആഗ്രഹം. ഇത് പൊളിച്ചത് പിണറായി വിജയന്റെ വാശിയാണ്. കോൺഗ്രസുമായി ഒരിടപാടും വേണ്ടെന്ന കേരള ഘടത്തിന്റെ തീരുമാനമായിരുന്നു ഇതിന് കാരണം. ഇതോടെ ബംഗാളിൽ ഇടതു പക്ഷവുമായുള്ള സഹകരണം പതിയെ കോൺഗ്രസ് അവസാനിപ്പിക്കുകയാണ്. ഇതിനിടെ കോൺഗ്രസിന് പിന്തുണ നൽകാൻ തൃണമൂൽ കോൺഗ്രസ് തയ്യാറാകുന്നു. ബിജെപിയെ എതിർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. ബംഗാളിൽ ബിജെപി.യുടെ ഭീഷണി ശക്തമാകുന്നത് കണക്കിലെടുത്താണ് നീക്കം. കോൺഗ്രസിനെ ഒപ്പംകൂട്ടിക്കൊണ്ട് ദേശീയതലത്തിൽ രൂപപ്പെടുത്തുന്ന പ്രതിപക്ഷ ഐക്യനിരയിൽ ഒപ്പംനിൽക്കാനാണ് ഇതിലൂടെ മമത ശ്രമിക്കുന്നത്. ബംഗാളിൽനിന്ന് രാജ്യസഭയിലേക്കുള്ള അഞ്ചുസീറ്റുകളിലൊന്നിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി പ്രഖ്യാപിച്ചു. തൃണമൂൽ-കോൺഗ്രസ് സഖ്യ പ്രഖ്യാപനത്തിന്റെ തുടക്കമാണ് ഇത്. ഇതോടെ ബംഗാളിൽ സിപിഎം അപ്രസക്തമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും പരോക്ഷ ധാരണയു
കൊൽക്കത്ത: കോൺഗ്രസുമായി സഖ്യത്തിന് ശ്രമിക്കണമെന്നതാണ് സിപിഎം ബംഗാൾ ഘടകത്തിന്റെ ആഗ്രഹം. ഇത് പൊളിച്ചത് പിണറായി വിജയന്റെ വാശിയാണ്. കോൺഗ്രസുമായി ഒരിടപാടും വേണ്ടെന്ന കേരള ഘടത്തിന്റെ തീരുമാനമായിരുന്നു ഇതിന് കാരണം. ഇതോടെ ബംഗാളിൽ ഇടതു പക്ഷവുമായുള്ള സഹകരണം പതിയെ കോൺഗ്രസ് അവസാനിപ്പിക്കുകയാണ്. ഇതിനിടെ കോൺഗ്രസിന് പിന്തുണ നൽകാൻ തൃണമൂൽ കോൺഗ്രസ് തയ്യാറാകുന്നു. ബിജെപിയെ എതിർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. ബംഗാളിൽ ബിജെപി.യുടെ ഭീഷണി ശക്തമാകുന്നത് കണക്കിലെടുത്താണ് നീക്കം. കോൺഗ്രസിനെ ഒപ്പംകൂട്ടിക്കൊണ്ട് ദേശീയതലത്തിൽ രൂപപ്പെടുത്തുന്ന പ്രതിപക്ഷ ഐക്യനിരയിൽ ഒപ്പംനിൽക്കാനാണ് ഇതിലൂടെ മമത ശ്രമിക്കുന്നത്.
ബംഗാളിൽനിന്ന് രാജ്യസഭയിലേക്കുള്ള അഞ്ചുസീറ്റുകളിലൊന്നിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി പ്രഖ്യാപിച്ചു. തൃണമൂൽ-കോൺഗ്രസ് സഖ്യ പ്രഖ്യാപനത്തിന്റെ തുടക്കമാണ് ഇത്. ഇതോടെ ബംഗാളിൽ സിപിഎം അപ്രസക്തമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും പരോക്ഷ ധാരണയുണ്ടാക്കിയാണ് തൃണമൂലിനെ നേരിട്ടത്. എന്നിട്ടും തൃണമൂൽ ബംഗാൾ തൂത്തുവാരി. കോൺഗ്രസ് കൂടി തൃണമൂലിനൊപ്പം കൂടുമ്പോൾ സിപിഎം കൂടുതൽ ദുർബലമാകും. കോൺഗ്രസുമായി സഖ്യം വേണ്ടെന്ന പിണറായി വിജയന്റെ വാശിയാണ് ഇതിന് കാരണമെന്ന് ബംഗാൾ ഘടം തിരിച്ചറിയുകയും ചെയ്യുന്നു. ത്രിപുരയിൽ തോറ്റ സിപിഎം ദേശീയ തലത്തിൽ ദുർബലപ്പെടുത്തുന്നതാണ് ബംഗാളിലെ ഈ രാഷ്ട്രീയ തിരിച്ചടി.
കോൺഗ്രസുമായുള്ള സഹകരണത്തിൽ പാർട്ടിയുടെ ഉന്നതാധികാരസമിതി യോഗത്തിനുശേഷമാണ് മമതയുടെ പ്രഖ്യാപനമുണ്ടായത്. ന്യൂഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അഭിഷേക് സിംഘ് വിയുടെ ജയം ഇതോടെ ഉറപ്പായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിനായാണ് മമത പാർട്ടിയുടെ ഉന്നതാധികാരസമിതി വിളിച്ചുചേർത്തത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കോൺഗ്രസുമായി തൃണമൂൽ ധാരണ ഉണ്ടാക്കിയേക്കുമെന്നും സൂചനയുണ്ട്. ഇതും സിപിഎമ്മിനെ ദുർബ്ബലമാക്കും. ഇടതുമുന്നണിയുമായി ഉഭയകക്ഷിചർച്ച നടന്നുവരുന്നതിനിടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഏകപക്ഷീയനടപടിയിൽ പ്രതിഷേധിച്ച് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റംഗം രബീൺ ദേബിനെ സ്ഥാനാർത്ഥിയാക്കുമെന്ന് ഇടതുമുന്നണി അറിയിച്ചു. ഇതോടെ എതിർപ്പ് അതിരൂക്ഷമായി. എന്നാൽ രബീൺ ദേബിനെ ജയിപ്പിക്കാനുള്ള അംഗബലം ബംഗാൾ നിയമസഭയിൽ സിപിഎമ്മിന് ഇല്ല. അതുകൊണ്ട് തന്നെ പ്രതീകാത്മക മത്സരമായി ഇത് മാറും.
ഉഭയസമ്മതത്തോടെ ഒരു സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം കോൺഗ്രസും ഇടതുമുന്നണിയും ചർച്ചചെയ്തുവരികയായിരുന്നുവെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പത്രക്കുറിപ്പിൽ പറഞ്ഞു. വിദ്യാഭ്യാസ വിചക്ഷണനോ സാമൂഹികസേവനരംഗത്ത് പ്രവർത്തിക്കുന്ന ആളോ ആയ സ്ഥാനാർത്ഥിയെ കണ്ടെത്താനായിരുന്നു ശ്രമം. എന്നാൽ, അതിനിടെ ഏകപക്ഷീയമായാണ് കോൺഗ്രസ് ഹൈക്കമാൻഡ് ന്യൂഡൽഹിയിൽനിന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ സ്വന്തംസ്ഥാനാർത്ഥിയെ നിർത്തുകയെന്നതല്ലാതെ മറ്റൊരു പോംവഴിയും മുന്നിലില്ല -ബോസ് പത്രക്കുറിപ്പിൽ വിശദീകരിച്ചു.
ത്രിപുര തിരഞ്ഞെടുപ്പിനുമുൻപ് താൻ രാഹുൽഗാന്ധിയോട് സംസാരിച്ചിരുന്നുവെന്നും എന്നാൽ, ഒരുമിച്ചുനിൽക്കാമെന്ന തന്റെ നിർദ്ദേശം അദ്ദേഹം ചെവിക്കൊണ്ടില്ലെന്നും മമത ഫലപ്രഖ്യാപനം വന്നശേഷം വെളിപ്പെടുത്തിയിരുന്നു. അങ്ങനെ മത്സരിച്ചിരുന്നുവെങ്കിൽ ബിജെപി.ക്ക് ഇത്ര വലിയ ജയം ബിജെപിക്ക് ഉണ്ടാകുമായിരുന്നില്ലെന്നും അവർ അവകാശപ്പെട്ടിരുന്നു.



