- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് കർണനെ അറസ്റ്റ് ചെയ്യാൻ പശ്ചിമബംഗാൾ പൊലീസ് ചെന്നൈയിൽ; കർണ്ണൻ കാളഹസ്തിയിൽ ദർശനത്തിന് പോയെന്ന് റിപ്പോർട്ട്; കോടതി വിധി നടപ്പാക്കാൻ കാത്ത് നിന്ന് പൊലീസ് സംഘം
ചെന്നൈ : കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി ആറു മാസത്തെ തടവിനു ശിക്ഷിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ്. കർണനെ അറസ്റ്റു ചെയ്യാൻ ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘം ചെന്നൈയിലെത്തി. വിധി വരുന്നതിന് തൊട്ടു മുമ്പ് ജസ്റ്റിസ് കർണൻ കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേക്കു വന്നിരുന്നു. സുപ്രീം കോടതി രജിസ്റ്റ്രാറിൽനിന്നും വിധിപ്പകർപ്പ് ലഭിച്ചയുടൻ ബംഗാൾ ഡിജിപി പ്രത്യേക സംഘത്തെ കർണനെ അറസ്റ്റു ചെയ്യുന്നതിനായി നിയോഗിച്ചിരുന്നു. ഈ പൊലീസ് സംഘമാണ് കർണ്ണനു പിന്നാലെ ചെന്നൈയിലെത്തിയത്. രാവിലെ 10 മണിയോടെ ചെന്നൈയിലെത്തിയ പൊലീസ് സംഗത്തിന് പക്ഷേ ജസ്റ്റിസ് കർണ്ണനെ കണാനായില്ല. വസതിയിലെത്തിയെങ്കിലും അദ്ദേഹം അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ചെന്നൈയിലെത്തിയ ജസ്റ്റിസ് കർണൻ, അവിടെനിന്നും ആന്ധ്ര പ്രദേശിലെ കാളഹസ്തിയിലേക്കു പോയതായാണ് റിപ്പോർട്ട്. ക്ഷേത്രത്തിൽ ദർശനത്തിനായാണ് യാത്രയെന്നാണ് സൂചന. ഇതോടെ കോടതി വിധി നടപ്പിലാക്കാൻ ചെന്നൈയിൽ തന്നെ കാത്തിരിക്കുകയാണ് ബംഗാളിൽ നിന്നുള്ള പൊലീസ് സംഘം. കോടതിയോടും ജുഡീഷ്യ
ചെന്നൈ : കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി ആറു മാസത്തെ തടവിനു ശിക്ഷിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ്. കർണനെ അറസ്റ്റു ചെയ്യാൻ ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘം ചെന്നൈയിലെത്തി. വിധി വരുന്നതിന് തൊട്ടു മുമ്പ് ജസ്റ്റിസ് കർണൻ കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേക്കു വന്നിരുന്നു.
സുപ്രീം കോടതി രജിസ്റ്റ്രാറിൽനിന്നും വിധിപ്പകർപ്പ് ലഭിച്ചയുടൻ ബംഗാൾ ഡിജിപി പ്രത്യേക സംഘത്തെ കർണനെ അറസ്റ്റു ചെയ്യുന്നതിനായി നിയോഗിച്ചിരുന്നു. ഈ പൊലീസ് സംഘമാണ് കർണ്ണനു പിന്നാലെ ചെന്നൈയിലെത്തിയത്.
രാവിലെ 10 മണിയോടെ ചെന്നൈയിലെത്തിയ പൊലീസ് സംഗത്തിന് പക്ഷേ ജസ്റ്റിസ് കർണ്ണനെ കണാനായില്ല. വസതിയിലെത്തിയെങ്കിലും അദ്ദേഹം അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ ചെന്നൈയിലെത്തിയ ജസ്റ്റിസ് കർണൻ, അവിടെനിന്നും ആന്ധ്ര പ്രദേശിലെ കാളഹസ്തിയിലേക്കു പോയതായാണ് റിപ്പോർട്ട്. ക്ഷേത്രത്തിൽ ദർശനത്തിനായാണ് യാത്രയെന്നാണ് സൂചന. ഇതോടെ കോടതി വിധി നടപ്പിലാക്കാൻ ചെന്നൈയിൽ തന്നെ കാത്തിരിക്കുകയാണ് ബംഗാളിൽ നിന്നുള്ള പൊലീസ് സംഘം.
കോടതിയോടും ജുഡീഷ്യറിയോടും നീതിന്യായ പ്രക്രിയയോടുമുള്ള അലക്ഷ്യത്തിനു ശിക്ഷിക്കുന്നുവെന്നും ജസ്റ്റിസ് കർണനെ ഉടനെ കസ്റ്റഡിയിലെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ഉത്തരവിട്ടത്. ജഡ്ജിമാരായ ദീപക് മിശ്ര, ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരുമുൾപ്പെട്ടതാണു ബെഞ്ച്.
സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണു ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്കുള്ള കത്തുകളിലാണു ജഡ്ജിമാർക്കെതിരെ കർണൻ ആക്ഷേപങ്ങളുന്നയിച്ചത്. കോടതിയലക്ഷ്യത്തിനു ശിക്ഷിക്കപ്പെടുന്ന ഹൈക്കോടതിയിലെ ആദ്യ സിറ്റിങ് ജഡ്ജിയാണ് കർണൻ.
ജസ്റ്റിസ് കർണ്ണന്റെ പ്രസിതാവനകൾ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.