- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്തവളെന്ന് വിളിച്ചാക്ഷേപിക്കുന്നു; ഞാനും മനുഷ്യനാണ്; രണ്ട് വർഷത്തോളമായി താൻ സമൂഹമാധ്യമങ്ങളിൽ അപമാനിക്കപ്പെടുന്നു; പൊലീസിൽ പരാതി നൽകി നടി
കൊൽക്കത്ത: നിറത്തിന്റെ പേരിൽ തന്നെ അപമാനിക്കുന്നുവെന്ന് പരാതിയുമായി നടി. ബംഗാളി നടി ശ്രുതിദാസാണ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷത്തോളമായി താൻ സമൂഹമാധ്യമങ്ങളിൽ അപമാനിക്കപ്പെടുകയാണെന്ന് നടി പരാതിയിൽ പറയുന്നു.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.ഇത് സംബന്ധിച്ച് കുടുതൽ തെളിവുകൾ നടിയിൽ നിന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണസംഘം ശനിയാഴ്ച വീട്ടിലെത്തിയതായി നടി പറഞ്ഞു. ശരീരം കറുത്തതിന്റെ പേരിൽ താൻ ചെറുപ്പക്കാലം മുതലേ ആക്ഷേപം കേൾക്കുകയാണ്. നടിയാകാൻ ഞാൻ അത്രമേൽ ഞാൻ ആഗ്രഹിച്ചിരുന്നു. വളരെ കഠിനാദ്ധ്വാനം നടത്തിയാണ് ഞാൻ ഇവിടെവരെ എത്തിയത്. എന്നിട്ട് ഇപ്പോഴും താൻ തൊലിയുടെ പേരിൽ ആക്ഷേപിക്കപ്പെടുന്നുവെന്ന് നടി പറയുന്നു.
ഓൺലൈനിൽ ആക്ഷേപം നിരന്തരമായപ്പോഴാണ് നിയമനടപടിയിലേക്ക് കടന്നതെന്ന് നടി പറയുന്നു. ബ്ലാക്ക് ബോർഡ്, കാളിന്ദി എന്നൊക്കെ വിളിച്ചായിരുന്നു ആക്ഷേപമെന്ന് നടി പറയുന്നു. തൊലിയെ പറ്റി ആളുകളുടെ കളിയാക്കൽകേട്ട് മടുത്തു. താനും ഒരു മനുഷ്യനാണ്. ആക്ഷേപങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഏറെനാളായി ആലോചിച്ചതാണ്. അവസാനം കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയെന്നും നടി പറഞ്ഞു. ബംഗാളി ടെലിവിഷൻ രംഗത്തെ പ്രമുഖ നടിയാണ് ശ്രുതിദാസ്.




