- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതളം ഇടപടപാടിലെ വാദി പ്രതിയായതി; മലേഷ്യയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയപ്പോൾ ഗണേശനെ തടഞ്ഞു വച്ചത് എമിഗ്രേഷനുകാർ; നെടുമ്പാശ്ശേരി പൊലീസ് കൊണ്ടു പോയെങ്കിലും അറസ്റ്റ് ചെയ്യാൻ കർണ്ണാടകയിൽ നിന്നും ആരും എത്തിയില്ല; ഇളവ് അനുവദിച്ച് ഹോളിമാവിൽ നിന്ന് കത്തു കിട്ടിയപ്പോൾ വ്യവസായിയെ വിട്ടയച്ച് പൊലീസും; ദീപ്തി മേരി വർഗ്ഗീസിന്റെ ഭർത്താവിനെ തട്ടിക്കൊണ്ട് പോയ കേസിൽ സർവ്വത്ര ദുരൂഹത
കൊച്ചി: തന്നെ കബളിപ്പിച്ച് ഒരു കോടിയിൽപ്പരം രൂപ തട്ടിയെടുത്തെന്ന പ്രവാസി മലയാളി സണ്ണി മഠത്തിൽ നൽകിയ പരാതിയിൽ ബാംഗ്ലൂർ ഹോളിമാവ് പൊലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട്് നോട്ടീസിന്റെ പേരിൽ നെടുമ്പാശേരി എയർപോർട്ടിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് വച്ച് നെടുമ്പാശേരി പൊലീസിന് കൈമാറിയ വ്യവസായി എസ് എൻ ഗണേശിനെ വിട്ടയച്ച കേസിൽ ഇരുകുട്ടർക്കും അവകാശ വാദങ്ങൾ. ലുക്ക്ഔട്ട് നോട്ടീസ് റദ്ദാക്കിയെന്നും സ്‌റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ചാൽ മതിയെന്നും കാണിച്ച് ഹോളിമാവ് സ്‌റ്റേഷൻ ഇസ്‌പെക്ടർ മെയിലിൽ അയച്ച സന്ദേശം കണക്കിലെടുത്താണ് ഇയാളെ വിട്ടയച്ചതെന്നാണ് നെടുമ്പാശേരി പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഗണേശിനെ എമിഗ്രേഷൻ വിഭാഗം പിടികൂടിയതിനെത്തുടർന്ന് വിവരങ്ങൾ ആരാഞ്ഞപ്പോൾ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും അതിനാൽ ഇയാളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്നുമാണ് ഹോളിമാവ് പൊലീസ് പുറത്ത് വിട്ട വിവരം. എന്നാൽ തനിക്കെതിരെ വ്യാജ പരാതിയാണുള്ളതെന്ന് ഗണേശനും പറയുന്നു. ഇതോടെ കേസ് സങ്കീർണ്ണതയിലേക്ക് നീങ്ങുകയാണ്. കർ
കൊച്ചി: തന്നെ കബളിപ്പിച്ച് ഒരു കോടിയിൽപ്പരം രൂപ തട്ടിയെടുത്തെന്ന പ്രവാസി മലയാളി സണ്ണി മഠത്തിൽ നൽകിയ പരാതിയിൽ ബാംഗ്ലൂർ ഹോളിമാവ് പൊലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട്് നോട്ടീസിന്റെ പേരിൽ നെടുമ്പാശേരി എയർപോർട്ടിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് വച്ച് നെടുമ്പാശേരി പൊലീസിന് കൈമാറിയ വ്യവസായി എസ് എൻ ഗണേശിനെ വിട്ടയച്ച കേസിൽ ഇരുകുട്ടർക്കും അവകാശ വാദങ്ങൾ.
ലുക്ക്ഔട്ട് നോട്ടീസ് റദ്ദാക്കിയെന്നും സ്‌റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ചാൽ മതിയെന്നും കാണിച്ച് ഹോളിമാവ് സ്‌റ്റേഷൻ ഇസ്‌പെക്ടർ മെയിലിൽ അയച്ച സന്ദേശം കണക്കിലെടുത്താണ് ഇയാളെ വിട്ടയച്ചതെന്നാണ് നെടുമ്പാശേരി പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഗണേശിനെ എമിഗ്രേഷൻ വിഭാഗം പിടികൂടിയതിനെത്തുടർന്ന് വിവരങ്ങൾ ആരാഞ്ഞപ്പോൾ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും അതിനാൽ ഇയാളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്നുമാണ് ഹോളിമാവ് പൊലീസ് പുറത്ത് വിട്ട വിവരം. എന്നാൽ തനിക്കെതിരെ വ്യാജ പരാതിയാണുള്ളതെന്ന് ഗണേശനും പറയുന്നു. ഇതോടെ കേസ് സങ്കീർണ്ണതയിലേക്ക് നീങ്ങുകയാണ്. കർണ്ണാടക പൊലീസിന്റെ നിലപാട് തന്നെയാകും നിർണ്ണായകം.
ലുക്ക് ഔട്ട് നോട്ടീസുള്ള ഗണേശിനെ വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതരാണ് തടഞ്ഞു വച്ചത്. അവരുടെ നിർദ്ദേശ പ്രകാരം നെടുമ്പാശ്ശേരി പൊലീസ് എത്തി കൊണ്ടു പോയി. ഇതിനിടെ കർണ്ണാടക പൊലീസ് ഇയാളെ പിടിക്കാനെത്തുമെന്നും സൂചനയെത്തി. എന്നാൽ ഗണേശിനെ വിട്ടയയ്ക്കാനുള്ള സന്ദേശമാണ് പൊലീസ് സ്‌റ്റേഷനിൽ കർണ്ണാടകയിൽ നിന്നെത്തിയത്. കർണ്ണാടക പൊലീസിന് മുമ്പിൽ ഹാജരകണമെന്ന വ്യവസ്ഥയോടെയായിരുന്നു വിട്ടയക്കൽ. ലുക്ക് ഔട്ട് നോട്ടീസിൽ അതുകൊണ്ട് തന്നെ സംശയങ്ങളും സജീവമാവുകയാണ്. യുത്ത് കോൺഗ്രസ് നേതാവായിരുന്ന ദീപ്തി മേരി വർഗ്ഗീസിന്റെ ഭർത്താവാണ് ഗണേശൻ.
മഠത്തിൽ സണ്ണി, ഓർത്തഡോക്‌സ് സഭമാനേജിങ് കമ്മറ്റിയംഗം ബാബു പാറയിൽ മകൻ പ്രഭാത് എന്നിവർ പ്രതികളായ ബാംഗ്ലൂർ ഹോളിമാവ് പൊലീസ് രജിസ്റ്റർ ചെ്തിട്ടുള്ള തട്ടിക്കൊണ്ടുപോകൽ കേസിലെ വാദിയായിരുന്നു എസ് എൻ ഗണേശ്. കൊലാലമ്പൂരിൽ മലിന്റോ എയർ വിമാനത്തിലാണ് ഗണേശ് നെടുമ്പാശേരിയിലെത്തിയത്. എന്നാൽ മലേഷ്യയിൽ നിന്നെത്തിയ ഗണേശനെ പൊലീസ് പടിച്ചു. തന്നേ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന ഗണേശിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് ബാബുവിനെയും കൂട്ടരെയും ഹോളിമാവ് പൊലീസ് അറസ്റ്റുചെയ്ത്. ഈ കേസിൽ മൂന്നാഴ്ചയോളം ഇവർ ജയിലിലുമായിരുന്നു.പിന്നീട് ജാമ്യം നേടി പുറത്ത് വന്നശേഷമാണ് ഇവർ ഗണേശിനെതിരെ പരാതിയുമായി ബാഗ്ലൂർ സിറ്റ് പൊലീസ് കമ്മീഷണറെ സമീപിച്ചത്.കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് ഹോളിമാവ് പൊലീസ് സംഭവത്തിൽ കേസെടുത്ത്് അന്വേഷണം ആരംഭിച്ചത്.
ജി എസ് ജെ എന്നപേരിൽ രൂപീകരിച്ചിട്ടുള്ള കമ്പനിയുടെ മാനേജിങ് പാർട്ടണർകൂടിയായിരുന്നു ഗണേശ്. സണ്ണി മഠത്തിലും ബാബു പാറയിലുമായിരുന്നു കമ്പനിയുടെ മറ്റ് ചുമതലക്കാർ. ഭൂമിപാട്ടത്തിനെടുത്ത് മാതളം കൃഷിചെയ്യുന്നതിന് ലക്ഷ്യമിട്ടായിരുന്നു കമ്പനിയുടെ രൂപീകരണം. കമ്പനിയുടെ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക ഇടപാടികൾക്കായി കാനറ ബാങ്ക് ബാംഗ്ലൂർ ശിവാനന്ദ സർക്കിൾ മാധവ നഗർ ബ്രാഞ്ചിൽ ബാബുപാറയിലും ഗണേശും ഉൾപ്പെടുന്ന ജോയിന്റ് അക്കൗണ്ടും എടുത്തിരുന്നു.സണ്ണിയായിരുന്നു പ്രധാനമായും കമ്പനിക്കായി മുതൽ മുടക്കിയിരുന്നത്. കൃഷി നോക്കി നടത്താൻ ഗണേശിന് അധികാരവും നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ കൃഷി ആവശ്യത്തിലേക്കെന്ന് ബോദ്ധ്യപ്പെടുത്തി പലതവണയായി ഗണേശ് അക്കൗണ്ടിൽ നിന്നും പണം കൈക്കലാക്കി സ്ഥലം വിട്ടെന്നും പണം തിരിച്ച് ചോദിച്ചപ്പോൾ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു വരുത്തി കേസിൽപ്പെടുത്തുകയായിരുന്നെന്നുമാണ് ബാബു പറയിൽ പറയുന്നു. എന്നാൽ തന്നെ തട്ടിക്കൊണ്ട് പോയതെന്ന് ഗണേശനും പറയുന്നു.