- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്യൂസിൽ ഉറക്കഗുളിക നൽകി ഭർത്താവിനെ വെട്ടിക്കൊന്ന് തടാകത്തിൽ എറിഞ്ഞു; മൃതദേഹം ഉപേക്ഷിക്കാൻ പോയപ്പോൾ മൊബൈൽ കരുതിയത് വിനയായി; കാമുകനും ശിൽപ്പയും കുടുങ്ങി: ഐടി ലോകത്തെ ഞെട്ടിച്ച കൊലപാതകം ഇങ്ങനെ
ബംഗളുരു: കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി ഐ.ടി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയ യുവതിയെ പൊലീസ് പിടികൂടിയത് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ മനസ്സിലാക്കി. കാമുകനെ വിവാഹം ചെയ്ത് വിദേശത്ത് പോകാനായിരുന്നു ശിൽപ്പ ഭർത്താവിനെ കൊന്നത്. ശിൽപ്പയുടെ കുടുംബവും കൊലപാതകത്തിൽ പങ്കാളിയായെന്നാണ് സൂചന. ഭർത്താവിനെ ശിൽപ്പയും കാമുക
ബംഗളുരു: കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി ഐ.ടി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയ യുവതിയെ പൊലീസ് പിടികൂടിയത് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ മനസ്സിലാക്കി. കാമുകനെ വിവാഹം ചെയ്ത് വിദേശത്ത് പോകാനായിരുന്നു ശിൽപ്പ ഭർത്താവിനെ കൊന്നത്. ശിൽപ്പയുടെ കുടുംബവും കൊലപാതകത്തിൽ പങ്കാളിയായെന്നാണ് സൂചന. ഭർത്താവിനെ ശിൽപ്പയും കാമുകനും ചേർന്നാണ് വകവരുത്തിയത്. എന്നാൽ മൊബൈൽ ഫോണിൽ നിന്ന് പോയ ഒരു കോൾ കാര്യങ്ങൾ മാറ്റി മറിച്ചു.
ബംഗളുരു പൊലിസ് അറസ്റ്റ് ചെയ്തു. വടക്കൻ ബംഗളുരുവിലെ ബനസ്വതിയിൽ താമസിച്ചിരുന്ന ആന്ധ്ര സ്വദേശിയായ കേശവ് റെഡ്ഡിയെയാണ് ഭാര്യ ശിൽപ റെഡ്ഡി കൊലപ്പെടുത്തിയത്. ആക്ടിയൻസ് ഇന്ത്യ ലിമിറ്റഡ് കമ്പനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ കേശവ് റെഡ്ഡി(36) കഴിഞ്ഞ ശനിയാഴ്ച ജോലി കഴിഞ്ഞ് എത്തിയതോടെ ജ്യൂസിൽ ഉറക്ക ഗുളിക കലക്കി കൊടുത്ത ശേഷം കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കാമുകനായ വസുദേവിനെ വിളിച്ചുവരുത്തിയ ശിൽപ മൃതദേഹം ചാക്കിൽ കെട്ടി കോലാർ ജില്ലയിലെ ശ്രീനിവാസപുരം തടാകത്തിൽ തള്ളുകയായിരുന്നു. ശിൽപ്പയുടെ അടുത്ത ബന്ധുവിന്റെ സഹായവും കിട്ടി.
കേശവ് റെഡ്ഡിയെ കാണാനില്ലെന്ന് വരുത്താനായിരുന്നു ശ്രമം. ശിൽപ്പയുടെ കുടുംബവും ഇതിന് അനുസരിച്ച് പെരുമാറി. ആരോടും കേശവിനെ കാണാനില്ലെന്ന കാര്യം പറഞ്ഞുമില്ല. എന്നാൽ ഞായറാഴ്ച വൈകിട്ട് കേശവിന്റെ സഹോദരൻ തിരുമല റെഡ്ഡിയെ ഫോണിൽ വിളിച്ച ശിൽപ്പ , ആന്ധ്രയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പോയ ഭർത്താവിനെപ്പറ്റി യാതൊരു വിവരവുമില്ല എന്നറിയിക്കുകയും ചെയ്തു. സാധാരണ വീട്ടിലേക്ക് വരുമ്പോൾ കേശവ് അമ്മയോടും അച്ഛനോടും മുൻകൂട്ടി പറയുക പതിവായിരുന്നു. ഇത്തവണ അതുണ്ടായില്ലെന്ന് അറിഞ്ഞതോടെ സഹോദരന് സംശയമായി. പൊലീസിൽ പരാതിയും നൽകി.
ഇതിനിടെയാണ് ശ്രീനിവാസപുരം തടാകത്തിൽ നിന്ന് കേശവിന്റെ മൃതദേഹം കിട്ടിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞ് പോസ്റ്റ് മോർട്ടം നടത്തി. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ശിൽപ റെഡ്ഡി ശനിയാഴ്ച രാത്രിയിൽ ശ്രീനിവാസപുരം തടാകത്തിന് സമീപമുണ്ടായിരുന്നതായി പൊലിസ് കണ്ടെത്തി. അതോടെ എല്ലാം വ്യക്തമായി. തുടർന്ന് ഇവരെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. കേശവ റെഡ്ഡിയുടെ മൃതദേഹം പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
തന്റെ ബന്ധുവും കാമുകനുമായ വാസുദേവിനെ വിവാഹം കഴിച്ച് വിദേശത്ത് താമസമാക്കാൻ വേണ്ടിയാണ് ശിൽപ കൊല നടത്തിയതെന്നും ഇവർ കുറ്റം സമ്മതിച്ചതായും പൊലിസ് പറഞ്ഞു. കാമുകനായ വസുദേവിനെയും ശിൽപ്പയുടെ മാതാപിതാക്കളെയും പൊലിസ് പിടികൂടിയിട്ടുണ്ട്.